നെല്ലിക്കുഴി ; പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി മൂന്നാം ക്ലാസു മുതല്‍ പഠനത്തില്‍ പിന്നോക്കം നിൽക്കുന്ന വിദ്യാർത്ഥികൾക്കു വേണ്ടി സംസ്ഥാന സർക്കാർ ആവിഷ്കരിച്ച ”ശ്രദ്ധ” – മികവിലേക്കൊരു ചുവട് – എന്ന പരിപാടി ക്ക് കുറ്റിലഞ്ഞി ഗവണ്‍മെന്‍റ് യു.പി സ്ക്കൂളില്‍ തുടക്കമായി. പൊതുവിദ്യാലയങ്ങളില്‍ പഠനത്തില്‍ പിന്നോക്കം നില്‍ക്കുന്ന കുട്ടികള്‍ക്ക് കൂടുതല്‍ മികവ് ലഭ്യമാകാന്‍ നല്‍കുന്ന സ്പെഷ്യല്‍ പരിശീലന ക്ലാസുകള്‍ ആണ് ”ശ്രദ്ധ” പദ്ധതി. കുട്ടികള്‍ക്ക് പ്രവര്‍ത്തി ദിനങ്ങളില്‍ രാവിലെ 9 മണി മുതല്‍ ക്ലാസുകള്‍ ആരംഭിക്കും ഇവര്‍ക്ക് രാവിലെ പ്രഭാത ഭക്ഷണവും പഠന സാമഗ്രികളും സ്ക്കൂളില്‍ നിന്ന് തന്നെ ലഭ്യമാക്കും ശനിയാഴ്ച്ചകളില്‍ രാവിലെ മുതല്‍ ഇവര്‍ക്ക് ക്ലാസുകള്‍ നല്‍കും. ഇതിനായ് പരിശീലനം ലഭിച്ച അധ്യാപകരും സജ്ജമായി. ”ശ്രദ്ധ” യുടെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് അംഗം ആസിയ അലിയാര്‍ ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്‍റ് അബു വട്ടപ്പാറ അദ്ധ്യക്ഷത വഹിച്ചു. ഹെഡ്മിസ്ട്രസ് സൈനബ എ.കെ പദ്ധതി വിശദീകരിച്ചു. അധ്യാപകരായ ടി.എ അബൂബക്കര്‍ ,സിജോ കുര്യക്കോസ് ,ബൈജു രാമകൃഷ്ണന്‍ തുടങ്ങിയവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി. ശ്രദ്ധയില്‍ അംഗങ്ങളായ കുട്ടികളുടെ രക്ഷകര്‍ത്താക്കള്‍ ഉദ്ഘാടന ചടങ്ങില്‍ പങ്കെടുത്തു.

You must be logged in to post a comment Login