നെല്ലിക്കുഴി ; നെല്ലിക്കുഴി ഗ്രാമപഞ്ചായത്തില്‍ 22 കേന്ദ്രങ്ങളില്‍ സ്ഥാപിച്ച മിനി മാസ്റ്റ് ലൈറ്റുകളുടെ ഉദ്ഘാടനം കോതമംഗലം എം.എല്‍.എ ആന്‍റണി ജോണ്‍ നിര്‍വ്വഹിച്ചു.
പഞ്ചായത്തിലെ 9 വാര്‍ഡുകളിലായിട്ടാണ് 60 ലക്ഷം രൂപ ചിലവഴിച്ച് 23 മിനി മാസ്റ്റ് ലൈറ്റുകള്‍ സ്ഥാപിച്ചത്.ഇതില്‍ നിര്‍മ്മാണം പൂര്‍ത്തീകരിച്ച 22 മിനി മാസ്റ്റ് ടവറുകളാണ് ഉദ്ഘാടനം ചെയ്തത്.ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് രഞ്ജിനി രവി അധ്യക്ഷയായി .
(1)ഇരുമലപ്പടി (2)കിഴക്കെഇരുമലപ്പടി
(3)നെല്ലിക്കുഴി കംബനിപ്പടി
(4)ഇരമല്ലൂര്‍ റേഷന്‍കടപ്പടി
(5)ഇരമല്ലൂര്‍ പളളിപ്പടി
(6)ഇരമല്ലൂര്‍ പൂമറ്റംകവല
(7)ഇരമല്ലൂര്‍ 314
(8)കണ്ണംകുളം
(9)മറ്റത്തിപീടിക
(10)ചെംബാറ
(11)മാവിന്‍ചുവട്
(12)മുണ്ടയ്ക്കാപ്പടി
(13)നെല്ലിക്കുഴി കനാല്‍പാലം
(14)തട്ടുപറബ്
(15)ചുവപ്പംകുന്ന്
(16)നെല്ലിക്കുഴി സ്ക്കൂള്‍പ്പടി
(17)സദ്ദാം നഗര്‍
(18)നെല്ലിക്കുഴി ലോറിസ്റ്റാന്‍റ്
(19)അച്ഛന്‍പ്പടി
(20)വായനശാലപ്പടി
(21)വടക്കേമാലി
(22)നെല്ലിക്കുഴി പഞ്ചായത്തുംപ്പടി
(23)ചുവപ്പംകുന്ന്ര രണ്ട്.
എന്നീ കവലകളിലാണ് ഇവസ്ഥാപിച്ചിട്ടുളളത്.
മുണ്ടയ്ക്കാപ്പടി ടവര്‍ നിര്‍മ്മാണം പൂര്‍ത്തി ആയി വരുന്നതെയുളളു.ഇരുമലപ്പടി യില്‍ നിന്നും ഉദ്ഘാടനം ആരംഭിച്ച് ജനപ്രതിനിധികളുടെയും നാട്ടുകാരുടെയും അകബടിയോടെ മുഴുവന്‍ കേന്ദങ്ങളിലും സ്വിച്ചോണ്‍ കര്‍മ്മം നിര്‍വ്വഹിച്ചു.ചടങ്ങില്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് റഷീദ സലീം,ജില്ലാപഞ്ചായത്ത് അംഗം കെ.എം.പരീത്.സഹീര്‍കോട്ടപറബില്‍ , സി.പി.ഐ(എം) നെല്ലിക്കുഴി നോര്‍ത്ത് ലോക്കല്‍ കമ്മിറ്റി സെക്രട്ടറി പി.എം മജീദ് ,അസീസ് റാവുത്തര്‍, താഹിറസുധീര്‍,മൃദുലജനാര്‍ദ്ദനന്‍,സത്താര്‍ വട്ടക്കുടി ,രഹ്നനൂറുദ്ദീന്‍സി.ഇ നാസ്സര്‍,സല്‍മ ജമാല്‍,ആസിയ അലിയാര്‍ ഉള്‍പ്പടെ ത്രിതല പഞ്ചായത്ത് ജനപ്രതിനിധികളും രാഷ്ട്രീയ സാമൂഹ്യ രംഗത്തെ പ്രമുഖരും ചടങ്ങില്‍ പങ്കെടുത്തു.
You must be logged in to post a comment Login