നെല്ലിക്കുഴി ; നെല്ലിക്കുഴി ഗ്രാമപഞ്ചായത്ത് ഒന്നടങ്കം കഴിഞ്ഞ രണ്ടാഴ്ച്ചയായി കണ്ടെയ്ന്‍മെന്‍റ് സോണായതോടെ വ്യാപാരികളും തൊഴിലാളികളും പ്രതിസന്ധിയിലായി. നിര്‍മ്മാണ മേഖല ഇനിയും അനിശ്ചിതമായി അടച്ചിടുന്നത് വ്യാപാര തൊഴില്‍ മേഖലയ്ക്ക് തിരിച്ചടിയാകുമെന്ന് കേരള വ്യാപാരി വ്യവസായി സമിതി നെല്ലിക്കുഴി യൂണീറ്റ് . നോട്ട് നിരോധനം മുതല്‍ ഇങ്ങോട്ട് നെല്ലിക്കുഴിയിലെ ഫര്‍ണീച്ചര്‍ അനുബന്ധ മേഖല കടുത്ത പ്രതിസന്ധിയിലാണ് . പിന്നീടുണ്ടായ പ്രളയവും ഇപ്പോള്‍ വ്യാപിച്ച കോവിഡ് മഹാമാരിയും മേഖലയിലുണ്ടാക്കിയിട്ടുളള പ്രതിസന്ധി ചെറുതല്ല. പഞ്ചായത്തിലെ പ്രധാന തൊഴില്‍ വരുമാന മേഖലയാണ് ഫര്‍ണീച്ചര്‍ . നൂറ്കണക്കിന് ഫര്‍ണീച്ചര്‍ ഷോറൂമുകളും അതോടനുബന്ധി ച്ചുളള നിര്‍മ്മാണ കേന്ദ്രങ്ങളും അനുബന്ധ വ്യവസായ ശാലകളും ഇതുമായി ബന്ദപെട്ട് ഉപജീവനം നടത്തുന്ന തദ്ധേശിയരും ഇതര സംസ്ഥാന തൊഴിലാളികള്‍ അടക്കം ആയിരങ്ങള്‍ പ്രതിസന്ധിയിലാണ്. ഓരൊ വ്യാപാരസ്ഥാപനങ്ങളും ലക്ഷങ്ങളാണ് വാടക ഇനത്തില്‍ മാത്രം കടക്കാരായിട്ടുളളത്.
ബാങ്ക് ലോണുകളും ചിട്ടിപോലുളള ഫൈനാന്‍സ് ഇടപാടുകള്‍ മുടങ്ങിയിട്ട് ആറ് മാസം പിന്നിട്ടു വ്യാപാരികളും തൊഴിലാളികളും ആത്മഹത്യ വക്കിലാണുളളത്.ആയതിനാല്‍ അടിയന്തിരമായി മാനദണ്ഡങ്ങളോടെ നിര്‍മ്മാണ ശാലകള്‍ ഭാഗീകമായി തുറക്കാന്‍ അനുവദിക്കുകയും വ്യാപാര സ്ഥാപനങ്ങള്‍ സംരക്ഷിച്ച് പഞ്ചായത്തിലെ വ്യാപാര തൊഴില്‍ മേഖലയെ സംരക്ഷിക്കണം എന്ന് കേരള വ്യാപാരി വ്യവസായി സമിതി നെല്ലിക്കുഴി യൂണീറ്റ് കോതമംഗലം എം.എല്‍.എ ആന്‍റണി ജോണിനോടും, നെല്ലിക്കുഴി ഗ്രാമപഞ്ചായത്തിനോടും ആവശ്യപെട്ടു.വീഡിയൊ കോണ്‍ഫ്രന്‍സില്‍ യൂണീറ്റ് ഭാരവാഹികളായ പ്രസിഡന്‍റ് അബുവട്ടപ്പാറ ,സെക്രട്ടറി എന്‍.ബി യൂസഫ്,ട്രഷറാര്‍ കെ.കെ ബഷീര്‍ വൈസ് പ്രസിഡന്‍റ് എം.യു റഫീഖ് തുടങ്ങിയവര്‍ സംബന്ധിച്ചു .