കോതമംഗലം : രാജ്യത്തെ നിയമങ്ങളെ കുറിച്ച് ജനങ്ങള്‍ക്ക് അവബോധം പൊതുവെ കുറവാണന്ന് കോതമംഗലം മജിസ്ട്രേറ്റ് ഷാബിര്‍ ഇബ്രാഹീം പറഞ്ഞു. നെല്ലിക്കുഴി ഗ്രാമപഞ്ചായത്തില്‍ വനിതകള്‍ക്കായി സംഘടിപ്പിച്ച നിയമ ബോധന സെമിനാര്‍ ഉദ്ഘാടനം ചെയ്തത് സംസാരിക്കുകയായിരുന്നു അദ്ദേഹം. നിയമത്തെ കുറിച്ച് അറിയില്ലായിരുന്നു എന്ന് പറഞ്ഞ്ആര്‍ക്കും രക്ഷപെടാന്‍ കഴിയില്ല. നിയമങ്ങളെ കുറിച്ച് അറിയുക ഓരോ പൗരന്‍റേയും ബാധ്യതയാണന്ന് അദ്ധേഹം പറഞ്ഞു. നെല്ലിക്കുഴി ഗ്രാമപഞ്ചായത്തും താലൂക്ക് ലീഗല്‍ സര്‍വ്വീസ് അതോറിറ്റിയും സംയുക്തമായാണ്നിയമബോധനസെമിനാര്‍ സംഘടിപ്പിച്ചത്.
സ്ത്രീകളും നിയമവും എന്ന വിഷയത്തി ലായിരുന്നു സെമിനാര്‍. നെല്ലിക്കുഴി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി എം മജീദ് അദ്ധ്യക്ഷനായി,ജില്ലാപഞ്ചായത്ത് അംഗം റഷീദ സലീം,എംഎ മുഹമ്മദ്,അനു വിജയനാഥ്,ശോഭവിനയന്‍,എംബി ജമാല്‍,മൃദുല ജനാര്‍ദ്ദനന്‍,എംഎം അലി,കെ കെ നാസര്‍ തുടങ്ങിയവര്‍ സംസാരിച്ചു.