കോതമംഗലം : തൃക്കാരിയൂർ ടൗണിലെ വെള്ളക്കെട്ട് പരിഹരിക്കണം, തൃക്കാരിയൂർ തോട്ടിലെ ചെളി വാരി കളഞ്ഞ് നീരൊഴുക്ക് സുഗമമാക്കാൻ ഫണ്ട് അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് കൊണ്ട് തൃക്കാരിയൂർ വില്ലേജ് ഓഫീസിന് മുന്നിൽ കോൺഗ്രസ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കൂട്ട ധരണ്ണ നടത്തി. സുരേഷ് ആലപ്പാട്ട് അധ്യക്ഷനായി. ഡിസിസി സെക്രട്ടറി അഡ്വക്കേറ്റ് അബു മൈദീൻ സമരം ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡണ്ട് എം എസ് എൽദോസ് മുഖ്യപ്രഭാഷണം നടത്തി. ചന്ദ്രലേഖ ശശിധരൻ, പിപി തങ്കപ്പൻ , എബി ചേലാട്ട്, പരീദ് പട്ടമാവുടി , ബഷീർ പുല്ലോളി , വിജിത്ത് വിജയൻ , രാഹുൽ തങ്കപ്പൻ, ഗോപിനാഥൻ നായർ, പോൾ എസ് ഡേവിഡ് ,റോയി ചാണ്ടി, മൈദീൻ , ജോസ് കഴുതമന ,ഓമന വാസു, പൗലോസ് കക്കനാട് , ഗോപാലൻ പഠിക്ക്മാലി, ജോർജ് അമ്പലക്കാട് , സൂരേഷ് നാരേകാട്ട്, നിധിൻ തമ്പി, അഭിജിത്ത് , അഖിൽരാജ്, അർജുൻ , ഹരി ശാന്ത് എന്നിവർ പ്രസംഗിച്ചു.
