കോതമംഗലം:- നെല്ലിക്കുഴി പഞ്ചായത്തിലെ 15 വാർഡിലൂടെ കടന്ന് പോകുന്ന നൂറ് കണക്കിന് വാഹനങ്ങളും കാൽനടകാരും സഞ്ചരിക്കുന്ന നെല്ലിക്കുഴി 314 ചെറുവട്ടൂർ റോഡ് സഞ്ചാരയോഗ്യമാക്കാത്തതിൽ പ്രതിഷേധിച്ച് ഇൻഡ്യൻ നാഷ്ണൽ കോൺഗ്രസ് 15 ആം വാർഡ് കമ്മിറ്റിയുടെ നേതൃത്വത്തിൽ കുണ്ടും കുഴിയും വെള്ള കെട്ടും നിറഞ്ഞ PWD റോഡിൽ വാഴ നട്ട് പ്രതിഷേധിച്ചു.
പ്രതിഷേധ സമരത്തിന് വാർഡ് മെമ്പർ MV റെജി നേതൃത്വം കൊടുത്തു മണ്ഡലം പ്രസിഡന്റ് അലി പടിഞ്ഞാറേച്ചാലിൽ, വിനോദ് K മേനോൻ, ഇബ്രാഹിം എടയാലി, വാസുദേവ പണിക്കർ, നൗഷാദ് പാറ, ഷിയാസ് കൊട്ടാരം, ജോസ് മുളയിരിക്കൽ എന്നിവർ സമരത്തിൽ പങ്കാളികളായി. കഴിഞ്ഞ ഭരണ സമിതിയുടെ കാലത്ത് ഫണ്ട് അനുവദിച്ചതായി ആന്റണി ജോൺ MLA പത്രപ്രസ്ഥാവന നടത്തുകയും പ്രാദേശിക CPM നേതൃത്വം ഫ്ളക്സുകൾ സ്ഥാപിക്കുകയും മറ്റും ചെയ്തിട്ട് അഞ്ച് വർഷം പിന്നിട്ടു നാളിതുവരെ ഒരു കുഴിയടയ്ക്കൽ നടപടി പോലും ഉണ്ടായില്ല. വേനലായാൽ കടുത്ത പൊടിശല്യം മഴക്കാലമായാൽ വെള്ളകെട്ട് യാത്ര ചെയ്യാൻ യാതൊരു നിവൃത്തിയുമില്ല.
നൂറ് കണക്കിന് രോഗികൾ ആശ്രയിക്കുന്ന പീസ് വാലി എന്ന സ്ഥാപനത്തിലേക്ക് പോകുന്ന പ്രധാപ്പെട്ട ഒരു വഴിയായിട്ടു പോലും MLA യുടെയോ പ്രദേശിക ഭരണകൂടത്തിന്റെയോ ഭാഗത്തു നിന്നും യാതൊരു നടപടിയും നാളിതുവരെ ഉണ്ടാകത്തതിന്റെ ഭാഗമായാണ് ഇത്തരത്തിൽ ഒരു സമരം സംഘടിപ്പിക്കേണ്ടി വന്നതെന്ന് സമരത്തിന് നേതൃത്വം കൊടുത്തവർ പറഞ്ഞു. സൂചന സമരം കൊണ്ട് ഇനിയും നടപടി ഉണ്ടായില്ലെങ്കിൽ PWD ഓഫീസ് മാർച്ച് ഉൾപ്പെടെ സംഘടിപ്പിക്കുമെന്ന് സമര നേതാക്കൾ പറഞ്ഞു.