നെല്ലിക്കുഴി : എറണാകുളം ജില്ലാ പഞ്ചായത്ത് 18 ലക്ഷം രൂപ ചിലവഴിച്ച് നെല്ലിക്കുഴി പാറേ പീടികപരിപ്പ് റോഡിൽ പെരിയാർ വാലി മുളവൂർ ബ്രാഞ്ച്കനാലിനു കുറുകെ നിർമ്മിച്ച ഓലി തൈക്കാവ് പാലം ബഹു MLA ആന്റണി ജോൺ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.എം. മജീദ് അധ്യക്ഷനായി. ജില്ലാ പഞ്ചായത്തംഗംഷീദ സലിം സ്വാഗതവും സംഘാടക സമിതി കൺവീനർ ഷെമീർ കെ.യു നന്ദിയും പറഞ്ഞു. ചടങ്ങിൽ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശോഭ വിനയൻ , റംല ഇബ്രാഹിം, A കുമാരൻ , മക്കാർ കുഴിപ്പിള്ളി, എന്നിവർ സംസാരിച്ചു.
