Connect with us

Hi, what are you looking for?

AGRICULTURE

ഞങ്ങളും കൃഷിയിലേക്ക് നെല്ലിക്കുഴിയിൽ പഞ്ചായത്ത് തല സമിതിക്ക് രൂപം നല്‍കി.

 

കോതമംഗലം ; കേരളത്തിലെ എല്ലാ കുടുംബങ്ങളിലും കാർഷിക സംസ്കാരം ഉണർത്തുക, കേരളത്തെ ഭക്ഷ്യ സ്വയം പര്യാപ്തതയിൽ എത്തിക്കുക തുടങ്ങിയ ലക്ഷ്യത്തോടെ ബഹുമാനപ്പെട്ട മുഖ്യമന്ത്രിയുടെ രണ്ടാം നൂറ് ദിന പദ്ധതിയിൽ ഉൾപ്പെടുത്തി കൃഷി വകുപ്പിന്‍റെ നേതൃത്വത്തില്‍ വിവിധ വകുപ്പുകളുടെ ഏകോപനത്തോടെ കേരളത്തിൽ ഒന്നാകെ നടപ്പിലാക്കുന്ന ബൃഹത്തായ പദ്ധതിയാണ് ഞങ്ങളും കൃഷിയിലേക്ക്. ഇതിൻ്റെ ഭാഗമായി നെല്ലിക്കുഴി ഗ്രാമപഞ്ചായത്തില്‍ പഞ്ചായത്ത് തല സമിതി രൂപീകരിച്ചു. ജില്ലാ, ബ്ലോക്ക്, ഗ്രാമ പഞ്ചായത്തംഗങ്ങളും, കാർഷിക വികസന സമിതിയും,
വിവിധ കര്‍ഷക സമിതി പ്രതിനിധികളേയും, കര്‍ഷകരേയും, വിവിധ സ്ഥാപന പ്രതിനിധികള്‍ ഉള്‍പ്പടെയുളളവരെ പങ്കെടുപ്പിച്ച് നടന്ന യോഗത്തിലാണ് പഞ്ചായത്ത് തല സമിതിക്ക് രൂപം നല്‍കിയത്. പരിപാടിയുടെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് മെബര്‍ ശ്രീമതി. റഷീദ സലീം ഉദ്ഘാടനം ചെയ്തു.നെല്ലിക്കുഴി ഗ്രാമപഞ്ചായത്ത് വൈസ്പ്രസിഡന്‍റ് ശ്രീമതി. ശോഭവിനയന്‍ അധ്യക്ഷയായി, കൃഷി ഓഫീസര്‍ ജിജി ജോബ് പദ്ധതി വിശദീകരിച്ചു. പച്ചക്കറി വിത്ത് വിതരണത്തിൻ്റെ ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് അംഗം ശ്രീമതി. അനു വിജയനാഥ് നിര്‍വ്വഹിച്ചു.സ്റ്റാന്‍റിങ് കമ്മിറ്റി ചെയര്‍മാന്‍ മാരായ എന്‍. ബി. ജമാല്‍ , എം. എം. അലി, വാര്‍ഡ് അംഗങ്ങളായ കെ കെ നാസര്‍, നാസര്‍ വട്ടേക്കാടന്‍, ബീന ബാല ചന്ദ്രന്‍, ശോഭ രാധാകൃഷ്ണന്‍,സിന്ധു പ്രവീണ്‍ , തൊഴിലുറപ്പ് എ.ഇ ബ്രൈറ്റ്,അസിസ്റ്റന്‍റ് സെക്രട്ടറി ഇ എം അസ്സീസ്, അസിസ്റ്റന്‍റ് കൃഷി ഓഫീസര്‍മാരായ റ്റി. എം. റഷീദ്, ഏലിയാസ്, ഷാഹിദ തുടങ്ങിയവര്‍ സംസാരിച്ചു.

You May Also Like

NEWS

കോതമംഗലം: കോളേജ് ദിനാഘോഷത്തിൽ നിയമവിരുദ്ധമായി വിദ്യാർത്ഥികൾ തുറന്ന ജീപ്പിൽ റെയ്സിംഗ് നടത്തി അപകടം സൃഷ്ടിച്ചതിൽ എട്ട് കോളേജ് വിദ്യാർത്ഥികൾക്കെതിരെ നരഹത്യാശ്രമത്തിന് കോതമംഗലം പോലീസ് കേസെടുത്തു. രണ്ട് പേർ അറസ്റ്റിൽ .നെല്ലിക്കുഴി ഇന്ദിരാഗാന്ധി കോളേജിലെ...

NEWS

കോതമംഗലം: ആലുവ – കോതമംഗലം നാല് വരിപ്പാത ഭൂമി ഏറ്റെടുക്കലും അലൈൻമെൻ്റിലെ അപാകതയും പരിഹരിക്കണമെന്നാവശ്യപ്പെട്ട് കോതമംഗലം മഹല്ല് കൂട്ടായ്മ റവന്യൂ മന്ത്രി കെ.രാജന് 5000 പേർ ഒപ്പിട്ട നിവേദനം നൽകി. നിലവിലെ ആലുവ...

NEWS

കോതമംഗലം : നെല്ലിക്കുഴി കമ്പനിപ്പടിയിൽ സംഘർഷം. 13 ആം വാർഡിലെ കമ്പനിപ്പടി – മഞ്ഞാക്കൽ റോഡിന് സമീപം സ്വകാര്യ വ്യക്തിയുടെ കെട്ടിടത്തിലേക്ക് പ്രവേശിക്കാൻ ഉണ്ടാക്കിയ റാമ്പ് പൊളിച്ചു നീക്കണമെന്ന പഞ്ചായത്ത് സെക്രട്ടറിയുടെ നോട്ടീസ്...

NEWS

നെല്ലിക്കുഴി: നെല്ലിക്കുഴി ഗ്രാമപഞ്ചായത്ത് 20-)o വാര്‍ഡില്‍ ചെറുവട്ടൂര്‍ കാഞ്ഞിരക്കാട്ട് മോളത്ത് ലക്ഷങ്ങള്‍ ചെലവഴിച്ച് വര്‍ഷങ്ങള്‍ക്ക് മുന്‍പ് പണി പൂര്‍ത്തിയാക്കിയ എസ്.സി. കമ്യൂണിറ്റി ഹാള്‍ അധികാരികളുടെ അനാസ്ഥയാല്‍ നാശത്തിന്റെ വക്കിലായി. കഴിഞ്ഞ പഞ്ചായത്ത് ഭരണസമതിയുടെ...