കോതമംഗലം : നെല്ലിക്കുഴി പഞ്ചായത്ത് ഒന്നാം വാർഡിലെ മേതല പാഴൂർ മോളത്ത് ഇലാഹിയ ട്രസ്റ്റ് കൈവശം വച്ചിരിക്കുന്ന സർക്കാർ കുത്തക പാട്ടമായ 6 ഏക്കറോളം വരുന്ന തരിശുഭൂമി അടക്കം വ്യവസായ ലോബികൾക്ക് വ്യവസായ പാർക്ക് ആരംഭിക്കാനുള്ള ഡെവലപ്പ്മെന്റ് പെർമിറ്റ് നൽകി കൊണ്ട് ഒരു തുണ്ട് ഭൂമി ഇല്ലാത്ത ഭവന രഹിതരായ പാവപ്പെട്ടവന്റെ കിടപ്പാടം എന്ന സ്വപ്നം അസ്ഥാനത്താക്കി കൊണ്ട് ഇടത് പഞ്ചായത്ത് ഭരണ സമിതിയുടെയും, സർക്കാരിന്റെയും ജന വഞ്ചനക്കെതിരെ കോൺഗ്രസ് നെല്ലിക്കുഴി, ചെറുവട്ടൂർ, തൃക്കാരിയൂർ മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തിൽ പഞ്ചായത്തിലേക്ക് പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചു.
നെല്ലിക്കുഴി പഞ്ചായത്ത് പരിധിയിൽ 400 പേരോളം ഒരു തുണ്ട് ഭൂമിക്കായി വർഷങ്ങളായി അപേക്ഷ നൽകി കാത്തിരിമ്പോൾ 132 പ്ലോട്ടുകളായി തിരിച്ചിട്ടിരിക്കുന്ന സർക്കാർ കുത്തകപാട്ടമായ ഭൂമി ഉൾപ്പെടെ ഭൂ മാഫിയകൾക്ക് വ്യവസായ പാർക്ക് തുടങ്ങാൻ ഡെവലപ്പ്മെന്റ് പെർമിറ്റ് നൽകി കൊണ്ട് കോടികളാണ് പഞ്ചായത്ത് ഭരണക്കാർ കോഴ വാങ്ങിയിരിക്കുന്നത്.
വളരെ അടിയന്തിരമായി ഇലാഹിയ ട്രസ്റ്റ് അന്യായമായി കൈവശം വച്ചിരിക്കുന്ന ഭുമി ഏറ്റെടുത്ത് പാവങ്ങൾക്ക് വിതരണം ചെയ്യണമെന്ന് ആവശ്യപ്പെട്ട് കൊണ്ട് നടത്തിയ പ്രതിഷേധ സമരം മുൻ മുനിസിപ്പൽ ചെയർമാൻ
ശ്രീ. കെ.പി. ബാബു ഉദ്ഘാടനം നിർവ്വഹിച്ചു.
ചെറുവട്ടൂർ മണ്ഡലം പ്രസിഡന്റ് മുഹമ്മദ് കൊളത്താപ്പിള്ളി, നെല്ലിക്കുഴി മണ്ഡലം പ്രസിഡന്റ് അലി പടിഞ്ഞാറേച്ചാലിൽ, ചന്ദ്രലേഖ ശശിധരൻ, അജീബ് ഇരമല്ലൂർ,പരീത് പട്ടമ്മാവുടി,എം എ കരീം, എം വി റെജി, TG അനിമോൻ, ഇബ്രാഹിം എടയാലി, വിനോദ് K മേനോൻ, നാസർ വട്ടേക്കാടൻ,pp തങ്കപ്പൻ,വിജിത്ത് വിജയൻ, പരീത് കാവാട്ട്, TP ഷിയാസ്, സുരേഷ് ആലപ്പാട്ട്, അനീസ് പുളിക്കൻ, സുജിത്ത് ദാസ്, ജഹാസ് വട്ടക്കുടി, ഷക്കീർ പാണാട്ടിൽ, നൗഫൽ കാപ്പുചാലി, അഷറഫ് ചക്കും താഴം, ഷൗക്കത്ത് പൂതയിൽ, നൗഷാദ് പൂതയിൽ, KP കുഞ്ഞ്, അസീസ് മാമോളം, MM അബ്ദുൾ സലാം, ഇല്യാസ് മണക്കാട്ട്, KP ചന്ദ്രൻ, റഫീഖ് കാവാട്ട്,റഫീഖ് മരോട്ടിക്കൽ, ഹമീദ് കാലാപറമ്പിൽ, സലിം പേപ്പതി, KP അബ്ബാസ്, ഷിയാസ് കൊട്ടാരം, ഷിനാജ് വെട്ടത്തുകുടി,കാസിം പാണാട്ടിൽ KSSPA നേതാക്കളായ മുഹമ്മദ്, വിജയൻ എന്നിവർ സമരത്തിന് നേതൃത്വം നൽകി. നൂറ് കണക്കിന് പ്രവർത്തകരുമായി നെല്ലിക്കുഴി കോൺഗ്രസ് ഭവന് മുന്നിൽ നിന്ന് ആരംഭിച്ച മാർച്ച് പഞ്ചായത്തിന് മുന്നിൽ പോലീസ് തടഞ്ഞു.