Connect with us

Hi, what are you looking for?

CRIME

കൊലക്ക് ഉപയോഗിച്ചത് മാരക പ്രഹര ശേഷിയുള്ള തോക്ക്; കോതമംഗലം പോലീസ് കണ്ണൂരിൽ, കോതമംഗലത്തും തോക്കിന്റെ വഴി തേടി അന്വേക്ഷണം.

കോതമംഗലം :നെല്ലിക്കുഴി ഇന്ദിരാഗാന്ധി കോളേജിലെ മെഡിക്കൽ വിദ്യാർത്ഥിയായ മാനസയെ വെടിവെച്ചു കൊന്ന് സ്വയം വെടിവെച്ച് മരിച്ച സംഭവത്തിൽ കോതമംഗലം പോലീസ് കണ്ണൂരിൽ എത്തി. കൊലപാതക കേസിൽ പോലീസ് ഏറ്റവും ഊർജ്ജിതമായി അന്വേഷിക്കുന്നത് രഖിലിന് എങ്ങനെ തോക്ക് ലഭിച്ചു എന്നുള്ളതാണ്. മാരക പ്രഹര ശേഷിയുള്ള പിസ്റ്റൾ ആണ് ഇതെന്ന് പ്രാഥമിക പരിശോധനയിൽ ബോധ്യമായിട്ടുണ്ട്. സാധാരണ രീതിയിലുള്ള എയർഗൺ ആണെന്നായിരുന്നു ആദ്യ നിഗമനം. എന്നാൽ തോക്ക് സംബന്ധിച്ചുള്ള ആദ്യ പരിശോധന തന്നെ പോലീസിനെ ഞെട്ടിച്ചു. ഉഗ്രശേഷിയുള്ള തോക്ക് എങ്ങനെ സാധാരണക്കാരനായ ഒരു വ്യക്തിയുടെ കയ്യിൽ എത്തിച്ചേർന്നു എന്നാണ് പോലീസ് ഇപ്പോൾ അന്വേഷിക്കുന്നത്.

ഇയാളുടെ വ്യക്തിബന്ധങ്ങൾ പോലീസ് സമഗ്രമായി പരിശോധിക്കുന്നുണ്ട്. കോതമംഗലത്ത് കഴിഞ്ഞ ഒരു മാസത്തോളമായി ഇയാൾ താമസിച്ചു വരികയായിരുന്നു. അതിനിടെ ഏതെങ്കിലും രീതിയിലുള്ള പ്രാദേശിക ബന്ധങ്ങൾ ഇയാൾ ഉണ്ടാക്കി എടുത്തിട്ടുണ്ടോയെന്ന് പൊലീസ് പരിശോധിക്കുന്നു. ആ വഴി തോക്ക് ലഭിക്കാനുള്ള സാധ്യതയും പൊലീസ് തള്ളികളയുന്നില്ല. ഉയർന്ന പ്രഹര ശേഷിയുള്ള 7.62 എംഎം കാലിബർ പിസ്റ്റളാണ് രഖിൽ മാനസയെ വെടിവയ്ക്കാൻ ഉപയോഗിച്ചിരിക്കുന്നത് എന്നാണ് പൊലീസ് നൽകുന്ന വിവരം. സാധാരണഗതിയിൽ വിപണിയിൽ ലഭ്യമല്ലാത്ത തോക്കാണ് ഇത്. മാത്രമല്ല, സംഭവ സ്ഥലത്തുനിന്നു കണ്ടെടുത്ത തോക്ക് ആദ്യഘട്ട പരിശോധനയിൽ പഴക്കമുള്ളതും പിടി മാറ്റിയിട്ടിട്ടുള്ളതുമാണ് എന്നാണ് മനസിലാകുന്നത്.

അതോടൊപ്പം തന്നെ കണ്ണൂരിൽ നിന്നുള്ള വിവരങ്ങൾ ശേഖരിക്കുന്നതിന് വേണ്ടി കൊലപാതകം നടന്ന ദിവസം തന്നെ പോലീസ് ഇവിടേക്ക് തിരിച്ചിട്ടുണ്ട്. ഒരു സബ് ഇൻസ്പെക്ടറുടെ നേതൃത്വത്തിലുള്ള നാലംഗ സംഘമാണ് കണ്ണൂരിൽ എത്തിയിട്ടുള്ളത്. രാഖിൽന്റെ ഇവിടെയുള്ള സുഹൃത്ബന്ധങ്ങൾ അടക്കം പോലീസ് പരിശോധിക്കുന്നുണ്ട്. വലിയ രീതിയിൽ സുഹൃത്തുക്കൾ ഇയാൾക്ക് നാട്ടിൽ ഇല്ല എന്നതാണ് പ്രാഥമികമായ വിവരം. തോക്ക് കണ്ണൂരിൽ നിന്ന് കൈവശപ്പെടുത്താൻ ഉള്ള സാധ്യതയാണ് സജീവമായി നില നിൽക്കുന്നത്. ആയുധവുമായി ബന്ധപ്പെട്ട ഇവിടെയുള്ള ക്രിമിനൽ കേസുകളുടെ വിവരങ്ങൾ പോലീസ് ശേഖരിക്കുന്നുണ്ട്. ഇവർക്ക് ഏതെങ്കിലും രീതിയിൽ രഖിലുമായി ബന്ധം ഉണ്ടാകുമെന്ന് തന്നെയാണ് അന്വേഷണസംഘം കരുതുന്നത്.

You May Also Like

NEWS

കോതമംഗലം: കോളേജ് ദിനാഘോഷത്തിൽ നിയമവിരുദ്ധമായി വിദ്യാർത്ഥികൾ തുറന്ന ജീപ്പിൽ റെയ്സിംഗ് നടത്തി അപകടം സൃഷ്ടിച്ചതിൽ എട്ട് കോളേജ് വിദ്യാർത്ഥികൾക്കെതിരെ നരഹത്യാശ്രമത്തിന് കോതമംഗലം പോലീസ് കേസെടുത്തു. രണ്ട് പേർ അറസ്റ്റിൽ .നെല്ലിക്കുഴി ഇന്ദിരാഗാന്ധി കോളേജിലെ...

NEWS

കോതമംഗലം: ആലുവ – കോതമംഗലം നാല് വരിപ്പാത ഭൂമി ഏറ്റെടുക്കലും അലൈൻമെൻ്റിലെ അപാകതയും പരിഹരിക്കണമെന്നാവശ്യപ്പെട്ട് കോതമംഗലം മഹല്ല് കൂട്ടായ്മ റവന്യൂ മന്ത്രി കെ.രാജന് 5000 പേർ ഒപ്പിട്ട നിവേദനം നൽകി. നിലവിലെ ആലുവ...

NEWS

കോതമംഗലം : നെല്ലിക്കുഴി കമ്പനിപ്പടിയിൽ സംഘർഷം. 13 ആം വാർഡിലെ കമ്പനിപ്പടി – മഞ്ഞാക്കൽ റോഡിന് സമീപം സ്വകാര്യ വ്യക്തിയുടെ കെട്ടിടത്തിലേക്ക് പ്രവേശിക്കാൻ ഉണ്ടാക്കിയ റാമ്പ് പൊളിച്ചു നീക്കണമെന്ന പഞ്ചായത്ത് സെക്രട്ടറിയുടെ നോട്ടീസ്...

NEWS

നെല്ലിക്കുഴി: നെല്ലിക്കുഴി ഗ്രാമപഞ്ചായത്ത് 20-)o വാര്‍ഡില്‍ ചെറുവട്ടൂര്‍ കാഞ്ഞിരക്കാട്ട് മോളത്ത് ലക്ഷങ്ങള്‍ ചെലവഴിച്ച് വര്‍ഷങ്ങള്‍ക്ക് മുന്‍പ് പണി പൂര്‍ത്തിയാക്കിയ എസ്.സി. കമ്യൂണിറ്റി ഹാള്‍ അധികാരികളുടെ അനാസ്ഥയാല്‍ നാശത്തിന്റെ വക്കിലായി. കഴിഞ്ഞ പഞ്ചായത്ത് ഭരണസമതിയുടെ...

error: Content is protected !!