കുട്ടമ്പുഴ : കുട്ടമ്പുഴ അട്ടിക്കളം മേഖലയിൽ കാട്ടാന ശല്യം വ്യാപകമാകുന്നു. തോപ്പിലാൻ കാർത്തിയാനി, മാളിയേക്കുടി അമ്മിണി, പടിഞ്ഞാറേക്കര സുലോചന, തുടങ്ങിയവരുടെ പറമ്പിൽ കഴിഞ്ഞ ഒരാഴ്ചയായി നിരന്തരം ആന ശല്യം ആണ്, തെങ്ങ്, കവുങ്ങ്, വാഴ , തുടങ്ങിയ വിളകൾ നശിപ്പിച്ചു. കുട്ടമ്പുഴ റേഞ്ചിന്റെ കീഴിലുള്ള മേഖലയാണ്. ഹാങ്ങിങ് പെൻസിങ്ങിന് പഞ്ചായത്ത് പൈസ കൈമാറിയിട്ടുള്ളതാണ്. ഫോറസ്റ്റ് ഭാഗത്തുനിന്ന് യാതൊരു നടപടിയും നാളിതുവരെ ഇല്ല.
