കോതമംഗലം: നെല്ലിക്കുഴി ഡെൻറൽ കോളേജ് വിദ്യാർത്ഥി മാനസയെ വെടിവച്ച് കൊലപ്പെടുത്തിയശേഷം രാഖിൽ ആത്മഹത്യ ചെയ്ത കേസിൽ ഒരാൾ കൂടി അറസ്റ്റിൽ. രാഖിലിന്‍റെ സുഹൃത്തായ കണ്ണൂർ ഇളയാവൂർ കണ്ണുംപേത്ത് ആദിത്യൻ (27) നെയാണ് അറസ്റ്റ് ചെയ്തത്.

രാഖിലിന്‍റെ സുഹൃത്താണ് ഇയാൾ. കൂടുതൽ അന്വേഷണങ്ങൾക്കായി ആദിത്യനുമൊത്ത് നാലംഗ പോലിസ് സംഘം ബീഹാറിലേക്ക് തിരിച്ചു. തുടരന്വേഷണത്തിന്‍റെ ഭാഗമായാണ് ബീഹാറിലേക്ക് പോയിരിക്കുന്നത്. ഈ കേസിൽ ഇതോടെ അറസ്റ്റ് ചെയ്യപ്പെട്ടവരുടെ ഇതോടെ എണ്ണം മൂന്നായി.




























































