നെല്ലിക്കുഴി : കോവിഡ് രോഗിയായ പത്താം ക്ലാസുകാരൻ പരീക്ഷ എഴുതുവാൻ എങ്ങനെ പോകും എന്നോർത്ത് കുടുംബം പലരേയും സമീപിച്ചു എങ്കിലും ആരും തയ്യാറാകാതെ വന്നപ്പോൾ രക്ഷകനായി എത്തിയത് സി .പി .ഐ.(എം) ബ്രാഞ്ച് സെക്രട്ടറി. പാർട്ടിയുടെ കുറ്റിലഞ്ഞി വെസ്റ്റ് ബ്രാഞ്ച് സെക്രട്ടറിയും ഡി.വൈ.എഫ്.ഐ. മേഖലാ സെക്രട്ടറിയുമായുള്ള പി.കെ റഷീദാണ്. രണ്ട് ദിവസം ജോലിയിൽ ലീവെടുത്ത് പി.പി കിറ്റണിഞ്ഞ് കുട്ടിയെ പരീക്ഷയെഴുതുവാൻ കൊണ്ടുപോകുവാൻ തീരുമാനിച്ചത്. കഴിഞ്ഞ ലോക്ഡൗൺ കാലത്ത് എറണാകുളം ജില്ലയിൽ തന്നെ പാവപ്പെട്ട രോഗികൾക്ക് ഏറ്റവും കൂടുതൽ മരുന്നുകൾ സൗജന്യമായി എത്തിച്ചു നൽകുന്നതിനു് നേതൃത്വം നൽകി വാർത്തകളിൽ ഇടം നേടിയിരുന്നു റഷീദ്.
