നെല്ലിക്കുഴി ; നാടെങ്ങും സര്‍ക്കാര്‍ വിദ്യാലയങ്ങള്‍ പ്രതിഭകളെ തേടി അവരുടെ മുറ്റത്തേക്ക് .
സ്ക്കൂള്‍ വിദ്യാര്‍ത്ഥികളും അധ്യാപകരും പി.ടി.എ പ്രതിനിധികളും അടങ്ങുന്ന സംഘമാണ് അവരുടെ സ്ക്കൂള്‍ ചുറ്റുവട്ടത്തുളള കലാകായിക സാഹിത്യ രംഗങ്ങളില്‍ പ്രതിഭ തെളിയിച്ചിട്ടുളള വെക്തികളെ അനുമോദിക്കാന്‍ എത്തുന്നത്. ഇതിന്‍റെ ഭാഗമായി കുറ്റിലഞ്ഞി ഗവണ്‍മെന്‍റ് യു.പി സ്ക്കൂള്‍ വിദ്യാര്‍ത്ഥികളും അധ്യാപകരം നാടക കലാകാരനായ പൂവത്തൂര്‍ മേക്കര രാമന്‍ നായരേയും ചിത്രകലാ അധ്യാപകനായ ശ്രീകുമാര്‍ ചെറുവട്ടൂരിനേയും വീട്ടിലെത്തി ആദരിച്ചു.
പൂവത്തൂര്‍ മേക്കര രാമന്‍ നായര്‍ നാടക പ്രവര്‍ത്തകനും മികച്ച നാടക അഭിനേതാവുമാണ് . പഴയ കാല നാടകങ്ങളായ വേട്ട പക്ഷികള്‍,വേലി ,അഭിമന്യു തുടങ്ങിയ നാടകങ്ങളില്‍ മികച്ച അഭിനയം കാഴ്ച്ചവെച്ചിരുന്നു.2001ല്‍ മുവാറ്റുപുഴ ലിഫ്റ്റ് ഇറിഗേഷനില്‍ നിന്നും വിരമിച്ചെങ്കിലും ഇപ്പോഴും നടക രംഗത്ത് പ്രവര്‍ത്തിച്ച് വരുന്നു. ചിത്രകലാ അധ്യാപകനായ ശ്രീകുമാര്‍ ചെറുവട്ടൂര്‍ നിരവധി ചിത്രങ്ങള്‍ വരച്ച് ശ്രദ്ധേയനാണ്.അക്രീനിക്, ഓയില്‍ പെയിന്‍റിങ്,നൈസ് പെയ്ന്‍റിങ്,വാട്ടര്‍ കളര്‍ തുടങ്ങിവയില്‍ നിരവധി ചിത്രങ്ങള്‍ വരച്ചിട്ടുളള അദ്ധേഹം രാമല്ലൂര്‍ സ്ക്കൂളിലെ ചിത്രകലാ അധ്യാപകന്‍ കൂടിയാണ്. സമകാലിക സംഭവങ്ങളുമായ് ബന്ധപെട്ട നിരവധി ചിത്ര ശേഖരം കൈവശം ഉളള അദ്ധേഹം ചിത്ര പ്രദര്‍ശന രംഗങ്ങളിലും നിറസാനിധ്യമാണ്.
നവംബര്‍ 14 ശിശുദിനത്തോട് അനുബന്ധിച്ച് ആരംഭിച്ച് നവംബര്‍ 28 വരെയാണ് പരിപാടി . ഓരൊ സര്‍ക്കാര്‍ വിദ്യാലയങ്ങളും 10 പ്രതിഭകളെ കണ്ടെത്തി അനുമോദിക്കുകയും അവരുമായി സംവധിക്കുകയുമാണ് ലക്ഷ്യം കുറ്റിലഞ്ഞി സ്ക്കൂള്‍ വിദ്യാര്‍ത്ഥികളോടൊപ്പം വാര്‍ഡ് മെംബര്‍ ശ്രീമതി ആസിയ അലിയാര്‍,പി.ടി.എ പ്രസിഡന്‍റ് അബുവട്ടപ്പാറ , സ്ക്കൂള്‍ ഹെഡ്മിസ്ട്രിസ്.സൈനബ എ.കെ,അധ്യാപകരായ സിജോകുര്യക്കോസ്,ബൈജു രാമകൂഷ്ണ ന്‍,വിനീത ,ജയേഷ് കുമാര്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
You must be logged in to post a comment Login