കോതമംഗലം : നെല്ലിക്കുഴി ഗ്രാമപഞ്ചായത്ത് പതിമൂന്നാം വാർഡിലെ കുപ്പശ്ശേരിമോളം അംഗൻവാടി സ്മാർട്ട് ആക്കി നവീകരിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി എം മജീദ് അധ്യക്ഷത വഹിച്ച ചടങ്ങിൽ കോതമംഗലം എംഎൽഎ ആന്റണി ജോൺ ഉദ്ഘാടനം നിർവഹിച്ചു. ഉദ്ഘാടനത്തോടനുബന്ധിച്ച് വിദ്യാഭ്യാസ, പ്രതിഭ പുരസ്കാര വിതരണവും ഓണസദ്യയും ഉണ്ടായിരുന്നു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ശോഭാ വിനയൻ സ്വാഗതം പറഞ്ഞ ചടങ്ങിൽ ക്ഷേമകാര്യസ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ മൃദുല ജനാർദ്ദനൻ, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എൻ ബി ജമാൽ, വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എം എം അലി, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ഷഹന അനസ്, ഷാഹിദാ ഷംസുദ്ദീൻ, ബീന ബാലചന്ദ്രൻ, സീന എൽദോസ്, അരുൺ സി ഗോവിന്ദ്, നാസർ കെ കെ,നാസർ വട്ടേക്കാടൻ,സിന്ധു പ്രവീൺ, പൊതുപ്രവർത്തകരായ സിഇ നാസർ ,ബഷീർ കെ കെ, പി എച്ച് ഷിയാസ്, ഷിഹാബ് പി എം എന്നിവർ സാന്നിധ്യം അറിയിച്ചു. ഗ്രാമപഞ്ചായത്ത് സെക്രട്ടറി ഇ.എം അസീസ് നന്ദി പറഞ്ഞു.
