കോതമംഗലം : നെല്ലിക്കുഴിയിൽ KSEB ജീവനക്കാരെ കയ്യേറ്റം ചെയ്യാൻ ശ്രമിച്ചതിൽ പ്രതിക്ഷേധിച്ച് സംയുക്ത ട്രേഡ് യൂണിയൻ്റെ നേതൃത്തത്തിൽ ഇന്ന് നെല്ലിക്കുഴിയിൽ ധർണ്ണ നടത്തി. കഴിഞ്ഞ ദിവസം ഓലിപ്പാറ ഭാഗത്ത് ജോലി ചെയ്തു കൊണ്ടിരുന്ന KSEB ജീവനക്കാരനെ അസഭ്യം പറയുകയും ഔദ്യോഗിക കൃത്യനിർവഹണം തടസപ്പെടുത്താനും ശ്രമമുണ്ടായിരുന്നു. ഇതിൽ പ്രതിഷേധിച്ചാണ് സംയുക്ത ട്രേഡ് യൂണിയൻ ധർണ നടത്തിയത്. AlTUC ഡിവിഷൻ പ്രസിഡൻറ് സ്റ്റാലിൻ അഡ്വക്ഷത വഹിച്ച യോഗം CITU സംസ്ഥാന സെക്രട്ടറി ദീപാ കെ രാജൻ ഉത്ഘാടനം ചെയ്തു. CITU നെല്ലിക്കുഴി പഞ്ചായത്ത് കൺവീനർ നാസർ നേതാക്കളായ മാത്യു ,യൂസഫ്, ദിലീപ്, രാജേഷ് എ ആർ, എന്നിവർ സംസാരിച്ചു.
