കോതമംഗലം : കോതമംഗലം മണ്ഡലത്തിൽ നെല്ലിക്കുഴി പഞ്ചായത്തിൽ ഇരുമലപ്പടി – മേതല കനാൽ ബണ്ട് റോഡിന്റെ ഉദ്ഘാടനം ആന്റണി ജോൺ MLA നിർവഹിച്ചു. നെല്ലിക്കുഴി – അശമന്നൂർ പഞ്ചായത്തുകളെ തമ്മിൽ ബന്ധിപ്പിക്കുന്നതാണ് പ്രസ്തുത റോഡ്.ആലുവ – മൂന്നാർ റോഡിൽ നിന്നും പ്രാചീന ക്ഷേത്രമായ മേതല കല്ലിൽ ക്ഷേത്രത്തിലേക്ക് എളുപ്പത്തിൽ എത്തിച്ചേരുവാൻ കഴിയുന്ന റോഡാണിത്.അതുപോലെ നെല്ലിക്കുഴി,അശമന്നൂർ പഞ്ചായത്തുകളിൽ ഉള്ളവർക്ക് രായമംഗലം പഞ്ചായത്തിലേക്ക് ഈ റോഡ് വഴി വേഗത്തിൽ എത്തിച്ചേരുവാൻ സാധിക്കും. ചടങ്ങിൽ ജില്ലാ പഞ്ചായത്ത് മെമ്പർ റഷീദ സലിം, വാർഡ് മെമ്പറും കുറ്റിലഞ്ഞി സർവ്വീസ് സഹകരണ ബാങ്ക് മെമ്പറുമായ TM അബ്ദുൾ അസീസ്, പ്രദേശവാസികൾ തുടങ്ങിയവർ പങ്കെടുത്തു.
