Connect with us

Hi, what are you looking for?

NEWS

പൊൻമുട്ടയിടുന്ന താറാവിനെ ഇരമല്ലൂർ ചിറയിൽ ഇറക്കി യൂത്ത് കോൺഗ്രസ് സമരം

കോതമംഗലം : നെല്ലിക്കുഴി പഞ്ചായത്ത് ഭരണ സമിതിയുടെ അഴിമതിക്കും ചിറ കയേറ്റത്തിനുമെതിരെ വ്യത്യസ്ത പ്രതിഷേധവുമായി യൂത്ത് കോൺഗ്രസ്.
ഇരമല്ലൂർ ചിറയുടെ പരിസരം നിരവധി അനധികൃത നിർമ്മാണങ്ങൾ നടത്തി ചിറ പരിസരം പൊൻമുട്ടയിടുന്ന താറാവാക്കി മാറ്റിയിരിക്കുകയാണ് ഭരണ സമിതി.
പഞ്ചായത്ത് ഭരണ സമിതിയുടെ ഈ നടപടിയിൽ പ്രതിഷേധിച്ച് പ്രതീകാത്മമായി ചിറയിൽ പൊൻമുട്ടയിടുന്ന താറാവിനെ ഇറക്കിയാണ് യൂത്ത് കോൺഗ്രസ് വ്യത്യസ്തമായ സമരം സംഘടിപ്പിച്ചത്. നെല്ലിക്കുഴി പഞ്ചായത്തിലെ ഇരമല്ലൂർ ചിറയുടെ ചുറ്റുമുള്ള കരിങ്കല്ല് കെട്ടും, ചിറ പുറംമ്പോക്കിലുള്ള അനധികൃതമായിട്ടുള്ള നിർമ്മാണങ്ങളും അഴിമതിയെ ലക്ഷ്യം വച്ച് കൊണ്ടുള്ളതാണന്നാണ് യൂത്ത് കോൺഗ്രസ് ആക്ഷേപം.
കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ ലക്ഷങ്ങൾ മുടക്കി ചിറയോട് ചേർന്ന് നിർമ്മിച്ച പാർക്കിംഗ് ഏരിയ നിർമ്മാണം പൂർത്തിയാക്കി കരാറുകാരൻ ബില്ല് മാറി കൊണ്ടുപോയി ദിവസങ്ങൾക്കുള്ളിൽ കെട്ട് ചിറയിലേക്ക് പതിച്ചിരിന്നു. ഇതിനെതിരെയുള്ള വിജിലൻസ് അന്വേഷണം പുരോഗമിക്കുന്നതിടെയാണ് 20 ലക്ഷം അനുവദിച്ചു കൊണ്ടുള്ള പഞ്ചായത്തിന്റെ പുതിയ നിർമ്മാണം ഇത് ചിറയിലേക്ക് ഇറക്കി ജല സ്രോദസുകൾ കൈയ്യേറി കൊണ്ടുള്ളതാണന്നാണ് ആക്ഷേപം.
പഞ്ചായത്ത് അധികാരികൾ തന്നെ നൂറ്റാണ്ടുകൾ പഴക്കമുള്ള ചിറ കൈയ്യേറി കൊണ്ട് ചിറക്ക് ചുറ്റും നിർമ്മാണ പ്രവർത്തനങ്ങൾ നടത്തി വർക്കിന്റെ കമ്മീഷൻ പറ്റുന്ന നിലയാണ് തുടരുന്നത്.

 

ചിറ കൈയേറ്റത്തിനും അനധികൃത നിർമ്മാണങ്ങൾക്കും അഴിമതിക്കുമെതിരായാണ് യൂത്ത് കോൺഗ്രസ് നെല്ലിക്കുഴി മണ്ഡലം കമ്മിറ്റി സമരം സംഘടിപ്പിച്ചത്.
യൂത്ത് കോൺഗ്രസ് എറണാകുളം ജില്ലാ ജന സെക്രട്ടറി ശ്രീ.എൽദോസ് ബേബി ഉദ്ഘാടനം നിർവഹിച്ചു മണ്ഡലം പ്രസിഡന്റ് അജീബ് ഇരമല്ലൂരിന്റെ അദ്ധ്യതയിൽ നടന്ന സമര പരിപാടിയിൽ കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് അലി പടിഞ്ഞാറേച്ചാലിൽ, പരീത് പട്ടമ്മാവുടി, എം എ .കരിം, ഇബ്രാഹിം എടയാലി, വിനോദ് K മേനോൻ, സത്താർ വട്ടക്കുടി, കെ.പി. അബ്ബാസ്,കെ.പി. കുഞ്ഞ്, അസീസ് നായ്ക്കംമ്മാവുടി, വി.എം ഷിനാജ്,അനീസ് പുളിക്കൽ, എം കെ നാസ്സർ, അഷറഫ് ചക്കുംതാഴം, ഷിനാജ് വെട്ടത്തുക്കുടി, കെ.പി. ചന്ദ്രൻ, കാസിം പാണാട്ടി, ഷിയാസ് കൊട്ടാരം, നൗഫൽ കാപ്പുചാലി, ഇസ്മായിൽ പുളിക്കൻ, റഫീഖ് കാവാട്ട്, അസീസ് കൊട്ടാരം എന്നിവർ സമരത്തിൽ പങ്കാളികളായി.

🌀കോതമംഗലം വാർത്ത whatsappil ലഭിക്കുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്ക് ഉപയോഗിക്കുക..👇

https://chat.whatsapp.com/DcL8RgJp47d7R9L2iom1zx

 

You May Also Like

NEWS

കോതമംഗലം: കോളേജ് ദിനാഘോഷത്തിൽ നിയമവിരുദ്ധമായി വിദ്യാർത്ഥികൾ തുറന്ന ജീപ്പിൽ റെയ്സിംഗ് നടത്തി അപകടം സൃഷ്ടിച്ചതിൽ എട്ട് കോളേജ് വിദ്യാർത്ഥികൾക്കെതിരെ നരഹത്യാശ്രമത്തിന് കോതമംഗലം പോലീസ് കേസെടുത്തു. രണ്ട് പേർ അറസ്റ്റിൽ .നെല്ലിക്കുഴി ഇന്ദിരാഗാന്ധി കോളേജിലെ...

NEWS

കോതമംഗലം: ആലുവ – കോതമംഗലം നാല് വരിപ്പാത ഭൂമി ഏറ്റെടുക്കലും അലൈൻമെൻ്റിലെ അപാകതയും പരിഹരിക്കണമെന്നാവശ്യപ്പെട്ട് കോതമംഗലം മഹല്ല് കൂട്ടായ്മ റവന്യൂ മന്ത്രി കെ.രാജന് 5000 പേർ ഒപ്പിട്ട നിവേദനം നൽകി. നിലവിലെ ആലുവ...

NEWS

കോതമംഗലം : നെല്ലിക്കുഴി കമ്പനിപ്പടിയിൽ സംഘർഷം. 13 ആം വാർഡിലെ കമ്പനിപ്പടി – മഞ്ഞാക്കൽ റോഡിന് സമീപം സ്വകാര്യ വ്യക്തിയുടെ കെട്ടിടത്തിലേക്ക് പ്രവേശിക്കാൻ ഉണ്ടാക്കിയ റാമ്പ് പൊളിച്ചു നീക്കണമെന്ന പഞ്ചായത്ത് സെക്രട്ടറിയുടെ നോട്ടീസ്...

NEWS

നെല്ലിക്കുഴി: നെല്ലിക്കുഴി ഗ്രാമപഞ്ചായത്ത് 20-)o വാര്‍ഡില്‍ ചെറുവട്ടൂര്‍ കാഞ്ഞിരക്കാട്ട് മോളത്ത് ലക്ഷങ്ങള്‍ ചെലവഴിച്ച് വര്‍ഷങ്ങള്‍ക്ക് മുന്‍പ് പണി പൂര്‍ത്തിയാക്കിയ എസ്.സി. കമ്യൂണിറ്റി ഹാള്‍ അധികാരികളുടെ അനാസ്ഥയാല്‍ നാശത്തിന്റെ വക്കിലായി. കഴിഞ്ഞ പഞ്ചായത്ത് ഭരണസമതിയുടെ...