കോതമംഗലം : നെല്ലിക്കുഴി ഗ്രാമപഞ്ചായത്തിലെ ഇരമല്ലൂർ ചിറ കയ്യേറ്റം പ്രതിഷേധവുമായി കോൺഗ്രസ് നെല്ലിക്കുഴി നേതൃത്വം രംഗത്ത്. കഴിഞ്ഞ സാമ്പത്തിക വർഷം ലക്ഷങ്ങൾ ചിലവഴിച്ച് പാർക്കിംഗ് ഏരിയ നിർമ്മിച്ചതിന് ശേഷം കരാറുകാരൻ ബില്ല് മാറി പോയി ദിവസങ്ങൾക്കുള്ളിൽ തന്നെ നിർമ്മാണത്തിലെ അപാകത മൂലം പാർക്കിംഗ് ഏരിയയുടെ കെട്ട് ചിറയിലേക്ക് പതിക്കുകയായിരിന്നു. പിന്നീട് യൂ ഡി എഫ് നെല്ലിക്കുഴി നേതൃത്വം വിജിലൻസിന് പരാതി നൽകിയെങ്കിലും അന്വേഷണം ഭരണ സ്വാധീനം ഉപയോഗിച്ച് അട്ടിമറിക്കുകയായിരിന്നു എന്ന് ആരോപിക്കുന്നു.
ഇപ്പോൾ വീണ്ടും 20 ലക്ഷം രൂപയുടെ ഫണ്ട് അനുവദിപ്പിച്ച് ചിറ കൈയ്യേറി നിർമ്മാണ പ്രവർത്തനങ്ങൾ നടത്തുകയാണ് .
PWD യുടെ യാതൊരു ചട്ടങ്ങളും പാലിക്കാതെയുള്ള നിർമ്മാണങ്ങളാണ് ഇവിടെ നടക്കുന്നത്. നൂറ് കണക്കിന് ലോഡ് കരിങ്കല്ല് ഉപയോഗിച്ച് കെട്ടിയിരിക്കുന്ന ചിറയുടെ പഴയ ബണ്ട് പൊളിച്ചു നീക്കിയാണ് പല ഭാഗത്തും ഇപ്പോൾ നിമ്മാണം നടത്തുന്നത്. പൊളിച്ചു നീക്കുന്ന കല്ല് ഉപയോഗിച്ചാണ് പുതിയ വർക്ക് ആരംഭിച്ചിട്ടുള്ളത്.
ചിറ കയ്യേറിയുള്ള നിർമ്മാണ പ്രവത്തനങ്ങൾക്ക് (TS) ടെക്നിക്കൽ സാങ്ഷൻ നൽകിയ ഉദ്യോഗസ്ഥർക്കെതിരെ നടപടി ഉണ്ടാകണമെന്നാണ് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് അലി പടിഞ്ഞാറേച്ചാലിൽ ആവശ്യപ്പെടുന്നത്.