Connect with us

Hi, what are you looking for?

EDITORS CHOICE

രഖിലിനെ അനുകൂലിച്ചും പ്രതികൂലിച്ചും ഒട്ടേറെ ചർച്ചകൾ; കൊടുംക്രൂരതയെ സ്‌നേഹമെന്ന് വിളിക്കുന്നവരേ; ഇതൊന്നും സ്‌നേഹമല്ല, അക്രമമാണ്, അതിക്രമമാണ്.

  • ജെറിൽ ജോസ് കോട്ടപ്പടി.

കോതമംഗലം : നെല്ലിക്കുഴി ഇന്ദിര ഗാന്ധി കോളേജിലെ ബി.ഡി.എസ് അവസാന വർഷ വിദ്യാർഥിയായിരുന്ന മാനസയെ (24)അതിദാരുണമായി കൊലപ്പെടുത്തി സ്വയം വെടിവെച്ചു ആത്മഹത്യ ചെയ്ത രഖിലിനെ അനുകൂലിച്ചും പ്രതികൂലിച്ചും ഒട്ടേറെ ചർച്ചകൾ സമൂഹ മാധ്യമങ്ങളിൽ സജീവമാണ്. സ്‌നേഹം കൊണ്ടായിരിക്കാം കൊലപാതകമെന്ന് തുടങ്ങി മാനസയെ വ്യക്തിഹത്യ ചെയ്യുന്ന രീതിയിൽ പോലും ചിലർ കമന്റുകൾ നടത്തുന്നുണ്ട് . ഈ അരുംകൊലയുടെ പേരാണോ സ്‌നേഹം?. വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് 3 മണിക്ക് ആണ് നാടിനെ നടുക്കിയ ദാരുണമായ വാർത്ത പുറംലോകമറിഞ്ഞത്. രഖിലും മാനസയും ഒരു വർഷങ്ങൾക്കു മുന്നേ ഇൻസ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട വരാണ് . ഒരു മാസം മുന്നേ ബന്ധം അവസാനിപ്പിക്കാൻ തീരുമാനിച്ചതാണ്. സ്വന്തം സുഹൃത്തിനെ വെടിവെച്ചുകൊന്നു ആത്മഹത്യ ചെയ്തത് ഒരിക്കലും അംഗീകരിക്കപ്പെടാൻ കഴിയാത്ത കാര്യമാണ്.

ആരാണ് രഖിൽ ?

രഖിൽ കാഴ്ച്ചയിൽ സുമുഖനായ ചെറുപ്പക്കാരൻ , പക്ഷെ വീടിനു പുറത്തു സ്വന്തം നാട്ടിൽ ബന്ധങ്ങൾ കുറവുള്ളവൻ. ഇരുപതു വര്ഷങ്ങള്ക്കു മുന്നേ മാത്രം നിലവിൽ താമസിക്കുന്ന സ്ഥലത്തു താമസം തുടങ്ങിയത് ആണ് . അച്ഛൻ രഘുത്തമനു ചെമ്മീൻ കൃഷി ആയതിനാൽ ആണ് അതിനു പറ്റിയ സ്ഥലം തിരഞ്ഞെടുത്തു വന്നത് . പ്ലസ്ടു വിനു പഠിക്കുമ്പോൾ തന്നെ കയ്യിൽ ബൈക്കും മൊബൈലും കൈനിറയെ കാശുമായി കറങ്ങി നടന്നവൻ. പ്ലസ് ടുവിന് ശേഷം അവിടെ തന്നെയുള്ള ഫാഷൻ കടയിൽ ജോലിക്കു നിന്നപ്പോഴാണ് ബന്ധങ്ങൾ വളർന്നത് എന്ന സൂചന. അതിനു ശേഷം ബാംഗ്ലൂരിൽ നിന്നും ഡിഗ്രിയും, എംബിഎ യും കൂടുതൽ സമയവും കണ്ണൂരുള്ള പള്ളിയമൂലയിൽ ആയിരിക്കും .

ആഴ്ചയിൽ ഒന്നോ രണ്ടോ ദിവസം വീട്ടിൽ വന്നാലായി. കൃത്യമായ ജോലി എന്താണ് എന്ന് നാട്ടുകാർക്കു ആർക്കും തന്നെ പറയാൻ സാധിക്കുന്നില്ല എന്നതാണ് വസ്തുത. ഇതിനിടയിൽ കാറും സ്വന്തമാക്കി. വീട്ടിൽ വന്നാൽ തന്നെ പലപ്പോഴും കാറിനുള്ളിൽ ഫോണുമായി ആരോടോ സംസാരിക്കുന്ന രഖിലിനെയാണ് കൂടുതൽ സമയവും കാണുന്നത് എന്ന് അയൽവാസികൾ ടി സാക്ഷ്യപെടുത്തുന്നു. എട്ടു വര്ഷങ്ങള്ക്കു മുന്നേ രാഖിലിനെ കഞ്ചാവ് കൈവശം വച്ചതിനു പോലീസ് പിടിയിൽ ആവുകയുണ്ടായി. അതിനു ശേഷം രഖിലിനെ നാട്ടുകാർ കാണുന്നത് തന്നെ വളരെ വിരളമായി . വീടിന്റയ് രണ്ടാം നില പണിത സമയത്തു രഖിൽ കൂടുതൽ സമയവും വീട്ടിൽ തന്നെ ഉണ്ടായതാണ് നാട്ടുകാർ പിന്നീട് കണ്ടത്. വീടിനു പുറത്തു കാറിലിരുന്ന് ആരെയോ ഫോൺ വിളിക്കുന്നത് ആണ് നാട്ടുകാർ കാണുന്നത്.

രഖിലിന് ചെറുപ്പം മുതലേ വിഷു പോലുള്ള ആഘോഷ വേളകളിൽ പടക്കങ്ങളും ഇതര സാധങ്ങളോടും പ്രതേക കമ്പം ഉണ്ടായിരുന്ന വ്യകതിയാണ്.മറ്റുവീടുകളിൽ നിന്നും വ്യത്യസ്തമായി കൂടുതൽ പൈസ മുടക്കി പടക്കങ്ങളും മറ്റും പൊട്ടിച്ചു ആനന്ദം കണ്ടത്തുമായിരുന്നു. സ്‌ഫോടക വസ്തുക്കളോട് ഉള്ള താത്പര്യമാകാം രഖിലിനെ കൊലയ്ക്കു തോക്കു ഉപയോഗിക്കാൻ പ്രേരിപ്പിച്ചത് എന്ന് പരിശോധിക്കണ്ടി വരും.

പ്രണയം ദുരന്തമായി വഴിമാറി

ഒരു വർഷം മുമ്പ് ഇൻസ്റ്റഗ്രാമിലൂടെ ആയിരുന്നു മാനസയും രഖിലും പരിചയപ്പെടുന്നത്. അത് അതിവേഗം പ്രണയമായി രാഖിലിന്റെ പ്രൊഫൈലിലെ സ്റ്റൈലിഷ് ചിത്രങ്ങളിൽ വിശ്വസിച്ചായിരുന്നു അടുപ്പം തുടങ്ങിയത്. കണ്ണൂരുകാർ എന്ന ഘടകം ബന്ധത്തെ ഉറപ്പിച്ചു.

ഈ ചെറുപ്പക്കാരൻ പിന്നീട് മാനസയുടെ ജീവിതത്തിലെ വില്ലനായി. ശേഷം മാനസ രാഖിലുമായി പതിയെ അകന്നു. ഈ അകൽച്ച രാഖിൽ അംഗീകരിച്ചില്ല. ആത്യ പ്രണയം തകർന്ന് മാനസയുമായി അടുത്ത രഖിലിന് എങ്ങനെയെങ്കിലും പണം ഉണ്ടാകുക എന്ന ചിന്തയുമുണ്ടായി. കുറച്ചു മാസങ്ങൾ മാത്രമായിരുന്നു രഖിലും മാനസയും നല്ല ബന്ധം ഉണ്ടായത്. ഒരേ നാട്ടുകാർ എന്ന ഘടകവും പ്രണയത്തിലേക് നയിക്കാൻ ഇടയാക്കി. എറണാകുളത്തു സ്ഥിരമായി പോവാറുള്ള മാനസയുടെയും രാഖിലിന്റെയും പ്രണയത്തിൽ തുടക്കത്തിൽ നല്ല ആഴം ഉണ്ടായിരുന്നു. എന്നാൽ കാര്യമായ ജോലിയോ വരുമാനമോ രഖിലിന് ഇല്ലാ എന്നും സാമൂഹ്യ മാധ്യമങ്ങളിൽ കാണുന്ന രഖിലിന്റെ ഫോട്ടോ പോലെ അല്ല കാര്യങ്ങൾ എന്നും മാനസ മനസ്സിലാക്കിയതോടെ പ്രശ്നങ്ങൾ തുടങ്ങി. സ്നേഹബന്ധത്തിന് ഉലച്ചിൽ തട്ടിയതോടെ പിരിയാം എന്ന് മാനസ പറഞ്ഞു. എന്നാൽ രാഖിൽ അതിനു തയ്യാർ ആയിരുന്നില്ല. ഫോണിൽ വിളിക്കരുത് തമ്മിൽ കാണരുത് എന്നും മാനസ പറഞ്ഞെങ്കിലും രാഖിൽ കേട്ടില്ല. വാക്കുകളിലെ ചതി മാനസ തിരിച്ചറിഞ്ഞതോടെ പൂർണമായും ബന്ധം വേണ്ട എന്ന് വച്ചു . .

യാതൊരുവിധ സാമ്പത്തിക അടിത്തറയോ വിദ്യാഭ്യാസമോ ഇല്ലാത്ത ഒരുവൻ മികച്ച ജീവിതനിലവാരവും ഉയര്‍ന്ന വിദ്യാഭ്യാസവും സൗന്ദര്യവുമുള്ള ഒരു പെൺകുട്ടിയെ അവന്റെ നുണക്കൊട്ടാരം കാണിച്ചു വലയിലാക്കുന്നു. അവളെ വിവാഹം കഴിച്ച് ഡോക്ടര്‍ ആയ അവളുടെ ചെലവില്‍ തുടര്‍ന്നും ആർഭാടമായി ജീവിക്കാമെന്ന് ചിന്തിക്കുന്നു. അവൾ വിട്ടു പോകാതിരിക്കാന്‍ അവളെയും കൊണ്ട് ഹോട്ടലിലും മറ്റും താമസിക്കുകയും ഫോട്ടോകൾ തെളിവിനായി എടുത്തു വയ്ക്കുകയും ചെയ്യുന്നു. താന്‍ വീണത് ചതിക്കുഴിയിലാണെന്ന് മനസിലാക്കിയ പെൺകുട്ടി വളരെ ബോള്‍ഡ് ആയി തീരുമാനിക്കുന്നു തനിക്ക് ഭൂതകാലമല്ല ഭാവിയാണ് പ്രധാനമെന്ന്. സ്വന്തം ജീവിതശൈലി കൊണ്ട് കടക്കെണിയിലായ കാമുകന്‍ തനിക്ക് നിലനിൽപ്പില്ലെന്നു മനസ്സിലായപ്പോള്‍ ഈ പെൺകുട്ടിയെയും കൊന്നു ആത്മഹത്യ ചെയ്തു.

ഇതിലെവിടെയാണ് ആത്മാര്‍ത്ഥ പ്രണയം?

മാനസയെ മകളെ പോലെ കണ്ട അമ്മാവൻ സനാതനൻ – നെഞ്ച് പൊട്ടുന്ന കഥന കഥ

തുടരും

You May Also Like

NEWS

കോതമംഗലം :- കേരളത്തിലെ തന്നെ പ്രധാന വിനോദ സഞ്ചാര കേന്ദ്രമായി മാറിയിട്ടുള്ള കോതമംഗലം നിയോജക മണ്ഡലത്തിലെ ഭൂതത്താൻകെട്ടിൽ 2018 ലെ പ്രളയത്തെ തുടർന്ന് അടിഞ്ഞു കൂടിയിട്ടുള്ള മണൽ നീക്കം ചെയ്യാനുള്ള നടപടി സ്വീകരിക്കുമെന്ന്...

NEWS

ജെറിൽ ജോസ് കോട്ടപ്പടി കോതമംഗലം : ഏറെ നാളുകളായി പ്രവർത്തനരഹിതമായിരുന്ന ഭൂതത്താൻകെട്ട് വടാട്ടുപാറ കാനനപാതയിൽ കുട്ടമ്പുഴ പഞ്ചായത്തിന്റെ നേതൃത്വത്തിൽ വഴിവിളക്കുകൾ പുനസ്ഥാപിച്ചു. ഭൂതത്താൻകെട്ട്- വടാട്ടുപാറ റോഡിൽ രണ്ട് വർഷം മുൻപ് എം.എൽ.എ. ഫണ്ട്...

CHUTTUVATTOM

ജെറിൽ ജോസ് കോട്ടപ്പടി കോട്ടപ്പടി : കോട്ടപ്പടി പഞ്ചായത്തിലെ സാമൂഹിക സാംസ്‌കാരിക സേവന മേഖലയിൽ നിറസാന്നിധ്യമായ ഒരുമയുടെ കുടുംബ സംഗമവും, നിർധരായിട്ടുള്ള ആളുകൾക്കു മെഡിക്കൽ റിലീഫ് കാർഡ് വിതരണവും നടത്തി. കഴിഞ്ഞ നാലു...

NEWS

ജെറിൽ ജോസ് കോട്ടപ്പടി കോട്ടപ്പടി: കോട്ടപ്പടി പഞ്ചായത്തിലെ കാട്ടാനശല്യം രൂക്ഷമായിട്ടുള്ള പ്രദേശമായ വാവേലി കവല മുതൽ കുളങ്ങാട്ടുകുഴി വരെയുള്ള മൂന്നുകിലോമീറ്റർ ദൂരത്തിൽ വൈദ്യുതവേലിയോട് ചേർന്ന് നിൽക്കുന്ന അക്കേഷ്യമരങ്ങൾ വെട്ടിമാറ്റാൻ വനംവകുപ്പ് പ്രാഥമിക നടപടികൾ...