Connect with us

Hi, what are you looking for?

CHUTTUVATTOM

50 വർഷങ്ങൾക്കു ശേഷം സ്കൂൾ അങ്കണത്തിൽ ഒരുമിച്ച് പഠിച്ചവർ ഒത്തുചേർന്നു.

കോതമംഗലം : എസ് എസ് എൽ സി പരീക്ഷ കഴിഞ്ഞ് സ്‌കൂളിൽ നിന്നും മടങ്ങിയവർ 50 വർഷങ്ങൾക്കു ശേഷം സ്കൂൾ അങ്കണത്തിൽ ഒത്തുചേർന്നു. ചെറുവട്ടൂര്‍ ഗവണ്‍മെന്‍റ് മോഡല്‍
ഹൈ സ്കൂളില്‍ 1971 ല്‍ എസ് എസ് എല്‍ സിക്കു പഠിച്ച വിദ്യാര്‍ത്ഥികളാണ് കലാലയ ഓര്‍മ്മകളും പിന്നിട്ട ജീവിതവും പങ്കു വക്കാൻ ഒത്തുചേർന്നത്.  ഭൂരിപക്ഷം പേരും സ്കൂൾ ജീവിതം കഴിഞ്ഞ്
വീണ്ടും ആദ്യമായി കണ്ട് മുട്ടിയ നിമിഷങ്ങള്‍ക്കും സംഗമം സാക്ഷിയായി. മക്കളും പേരക്കുട്ടികളുമായി കഴിയുന്ന മുത്തശൻമാരുടെയും മുത്തശിമാരുടെയും സംഗമമായി പൂർവ വിദ്യാർത്ഥി കൂട്ടായ്മ മാറി. പത്താം ക്ലാസിൽ തങ്ങളുടെ കൂട്ടുകാരായിരുന്നവർ
പരസ്പരം കണ്ടപ്പോൾ പലരും തിരിച്ചറിയാനാകാതെ കുഴങ്ങി. ടാറിങ്ങില്ലാത്ത കുണ്ടും കുഴിയുമായ റോഡിലൂടെ ചെരുപ്പുകൾ പോലും ധരിക്കാതെ സ്കൂളിലേക്ക് കിലോമീറ്ററുകൾ കാൽനടയായാണ് അന്ന് വിദ്യാർത്ഥികൾ എത്തിയിരുന്നതെന്ന് ഓർമ്മ പുതുക്കലിൽ പരസ്പരം പങ്കു വച്ചു.


സൈക്കിൾ പോലും സ്വന്തമായിട്ടുണ്ടായിരുന്ന കാലമായിരുന്നില്ല 50 വർഷങ്ങൾക്കു മുൻപ് .
വീട്ടിൽ നിന്നും തൂക്കുപാത്രത്തിലും വാഴയിലയിൽ പൊതിഞ്ഞും കൊണ്ടുവന്നിരുന്ന ഭക്ഷണം സ്കൂളിനു സമീപമുള്ള വീടുകളിലെ പറമ്പുകളിലും തോടുകൾക്കു സമീപവും ഇരുന്ന് കഴിക്കുകയായിരുന്നു പതിവ്. യൂണിഫോം വസ്ത്രധാരണ രീതിയെ സംബന്ധിച്ച് ചിന്ത പോലുമില്ലാതെയിരുന്ന കാലമായിരുന്നുവെന്നതും അലക്കിതേച്ച വസ്ത്രങ്ങൾ സ്വപ്നത്തിൽ പോലും കണ്ടിരുന്നില്ലെന്നതും തുറന്നു പറയാനും സംഗമ വേദി സാക്ഷിയായി.
വീട്ടിലെ കൃഷിയിടങ്ങളിൽ മാതാപിതാക്കളെ സഹായിച്ചും വളർത്തുമൃഗങ്ങളെ പരിചരിച്ചും വീടും പരിസരവും വൃത്തിയാക്കിയും തങ്ങളാൽ കഴിയുന്ന ജോലികൾ ഓരോ ദിവസവും സ്കൂളിലെത്തും മുൻപും ക്ലാസ് കഴിഞ്ഞ തിനു ശേഷവും ചെയ്യാൻ ഓരോ വിദ്യാർത്ഥിക്കും ചുമതലയുണ്ടായിരുന്ന കാലഘട്ടം ഓർമ്മയിൽ നിന്നും പങ്കു വക്കാനും സംഗമ വേദി സാക്ഷിയായി.

1971 ബാച്ചിലെ 95 ശതമാനം പേരും സർക്കാർ – അർദ്ധ സർക്കാർ സ്ഥാപനങ്ങളിലെ ജീവനക്കാരായി റിട്ട ചെയ്ത വരാണ ന്നതാണ് ശ്രദ്ധേയം. അദ്ധ്യാപകരോടും മാതാപിതാക്കളോടും ബഹുമാനവും ഭയവും സമ്മിശ്രമായ ഒരു മാനസിക നിലയിലായിരുന്നു ആ കാലഘട്ടത്തിൽ കഴിഞ്ഞു കൂടിയത്. തങ്ങളുടെ മാതൃക അദ്ധ്യാപകരായിരുന്ന എൻ ജി തോമസ്, ഗീവർഗീസ്, ചന്ദ്രമതിയമ്മ, പൗലോസ്, രാമൻ നായർ , നാരായണൻ നമ്പ്യാർ, രാധാകൃഷ്ണൻ , സി കെ അമ്മിണിയമ്മ, അന്നമ്മ എന്നിവരെ ശിഷ്യർ സ്മരിച്ചു. ഇവരിൽ അദ്ധ്യാപകരായ റ്റി കെ പൗലോസ്, ജാനകിയമ്മ എന്നിവർ മാത്രമാണ് ജീവിച്ചിരിക്കുന്നത്. പൂർവ വിദ്യാർത്ഥി സംഗമത്തിൽ ജാനകിയമ്മ ടീച്ചർ മാത്രമാണ് പങ്കെടുത്തത്. പൗലോസ് സാറിന് ശാരീരിക അവശകതകൾ കാരണം പങ്കെടുക്കാൻ കഴിഞ്ഞില്ല. ജാനകിയമ്മ ടീച്ചറെ ശിഷ്യർ ചടങ്ങിൽ ആദരിച്ചു.

1971 ബാച്ചിൽ രണ്ടു ഡിവിഷനുകളിലായി 56 പേരാണ് ഉണ്ടായിരുന്നത്. ഇതിൽ 4 പേർ ലോകം വിട്ടു പോയി. ബാക്കി 49 പേരിൽ 4 പേർക്ക് ശാരീരിക ബുദ്ധിമുട്ടുകൾ കാരണം എത്താൻ കഴിഞ്ഞില്ല. 45 പേർ പങ്കെടുത്ത പൂർവ വിദ്യാർത്ഥി സംഗമം ചെറു വട്ടൂർ ഹൈസ്കൂളിന്റെ ചരിത്രത്തിന്റെ ഭാഗമായി. കെ സുരേന്ദ്രൻ ,എം കെ നാരായണൻ , അച്യുത പിഷാരടി, എ വി ഫിലിപ്പ്, സി എം കാദർ, നാരായണൻ നമ്പൂതിരി, വിജയരാജൻ, പി എം മുഹമ്മദ് എന്നിവരടങ്ങിയ സംഘത്തിന്റെ കൂട്ടായ ശ്രമമാണ് 50 വർഷങ്ങൾക്കു ശേഷമുള്ള ഒരുമിച്ച് ചേരൽ വിജയത്തിലെത്താൻ കാരണമായത്. സ്കൂൾ അവസാനിക്കു മുൻപെ എടുത്ത ഗ്രൂപ്പ് ഫോട്ടോയിൽ നിന്നുമാണ് ഓരോരുത്തരെ തിരിച്ചറിഞ്ഞ് സംഗമത്തിലെത്തിച്ചത്. മണിക്കൂറുകളോളം അനുഭവങ്ങൾ പങ്കിട്ടും തുടർന്ന് സദ്യ കഴിച്ചും മക്കളുടെയും പേരക്കുട്ടികളുടെയും വിശേഷങ്ങൾ പങ്കു വച്ചും കളിയും ചിരിയും പാട്ടും കഥയുമായി പൂർവ വിദ്യാർത്ഥി സംഗമം അവിസ്മരണീയമാക്കി. പലരും കുടുംബ സമേതമാണ് എത്തിയിരുന്നത്. സ്കൂളിനുള്ള
സ്നേഹ സമ്മാന മായി ഒരു ബുക്ക് ഷെല്‍ഫ് സ്കൂൾ പി ടി എ പ്രസിഡന്‍റ് അബുവട്ടപ്പാറക്ക് കൈമാറി.

പടം :
1.ചെറുവട്ടൂർ ഗവൺമെന്റ് മോഡൽ ഹയർ സെക്കൻ ഡറി സ്കൂളിലെ 1971 എസ് എസ് എൽ സി ബാച്ച്

2.ചെറുവട്ടൂർ ഗവൺമെന്റ് മോഡൽ ഹയർ സെക്കൻഡറി സ്കൂളിലെ 1971 എസ് എസ് എൽ സി ബാച്ചിലെ വിദ്യാർത്ഥികൾ 50 വർഷങ്ങൾക്കു ശേഷം സ്കൂൾ അങ്കണത്തിൽ ഒരുമിച്ചപ്പോൾ

You May Also Like

NEWS

കോതമംഗലം: കോളേജ് ദിനാഘോഷത്തിൽ നിയമവിരുദ്ധമായി വിദ്യാർത്ഥികൾ തുറന്ന ജീപ്പിൽ റെയ്സിംഗ് നടത്തി അപകടം സൃഷ്ടിച്ചതിൽ എട്ട് കോളേജ് വിദ്യാർത്ഥികൾക്കെതിരെ നരഹത്യാശ്രമത്തിന് കോതമംഗലം പോലീസ് കേസെടുത്തു. രണ്ട് പേർ അറസ്റ്റിൽ .നെല്ലിക്കുഴി ഇന്ദിരാഗാന്ധി കോളേജിലെ...

NEWS

കോതമംഗലം: ആലുവ – കോതമംഗലം നാല് വരിപ്പാത ഭൂമി ഏറ്റെടുക്കലും അലൈൻമെൻ്റിലെ അപാകതയും പരിഹരിക്കണമെന്നാവശ്യപ്പെട്ട് കോതമംഗലം മഹല്ല് കൂട്ടായ്മ റവന്യൂ മന്ത്രി കെ.രാജന് 5000 പേർ ഒപ്പിട്ട നിവേദനം നൽകി. നിലവിലെ ആലുവ...

NEWS

കോതമംഗലം : നെല്ലിക്കുഴി കമ്പനിപ്പടിയിൽ സംഘർഷം. 13 ആം വാർഡിലെ കമ്പനിപ്പടി – മഞ്ഞാക്കൽ റോഡിന് സമീപം സ്വകാര്യ വ്യക്തിയുടെ കെട്ടിടത്തിലേക്ക് പ്രവേശിക്കാൻ ഉണ്ടാക്കിയ റാമ്പ് പൊളിച്ചു നീക്കണമെന്ന പഞ്ചായത്ത് സെക്രട്ടറിയുടെ നോട്ടീസ്...

NEWS

നെല്ലിക്കുഴി: നെല്ലിക്കുഴി ഗ്രാമപഞ്ചായത്ത് 20-)o വാര്‍ഡില്‍ ചെറുവട്ടൂര്‍ കാഞ്ഞിരക്കാട്ട് മോളത്ത് ലക്ഷങ്ങള്‍ ചെലവഴിച്ച് വര്‍ഷങ്ങള്‍ക്ക് മുന്‍പ് പണി പൂര്‍ത്തിയാക്കിയ എസ്.സി. കമ്യൂണിറ്റി ഹാള്‍ അധികാരികളുടെ അനാസ്ഥയാല്‍ നാശത്തിന്റെ വക്കിലായി. കഴിഞ്ഞ പഞ്ചായത്ത് ഭരണസമതിയുടെ...