കോതമംഗലം : നെല്ലിക്കുഴി ഗ്രാമ പഞ്ചായത്ത് ആറാം വാർഡ് ഉപ തെരഞ്ഞെടുപ്പിൽ നാമനിർദ്ദേശ പത്രിക സമർപ്പിച്ചവരുടെ പത്രികയുടെ സൂക്ഷ്മ പരിശോധന നടന്നു. എൽ ഡി എഫ് സ്ഥാനാർത്ഥി അരുൺ സി ഗോവിന്ദ് 3 സെറ്റും , എൻ ഡി എ സ്ഥാനാർത്ഥി ഉണ്ണികൃഷ്ണൻ മാങ്ങോട് 2 സെറ്റും, യു ഡി എഫ് സ്ഥാനാർത്ഥി വിജിത്ത് വിജയൻ 2 സെറ്റും, കൂടാതെ മൂന്ന് കക്ഷികളുടെയും ഡമ്മി സ്ഥാനാർത്ഥികളായ മൂന്ന് പേരുടെ 4 പത്രികകളും സഹിതം ആകെ 11 പത്രികകളാണ് ലഭ്യമായിരുന്നത്. അതിൽ 10 പത്രികകൾ അംഗീകരിച്ചു.
എന്നാൽ എൽ ഡി എഫ് സ്ഥാനാർത്ഥി അരുൺ സമർപ്പിച്ച മൂന്ന് സെറ്റ് പത്രികയിൽ ഒരു സെറ്റിൽ 2എ എന്ന ഫോം കൃത്യമായി എഴുതി പൂരിപ്പിച്ച് സമർപ്പിക്കാത്തതിൽ അപാകത കണ്ടെത്തിയത് കൊണ്ട് ഒരു സെറ്റ് പത്രിക വരണാധികാരി തള്ളി കളഞ്ഞു.. എന്നാൽ രണ്ട് സെറ്റ് കൃത്യമായിരുന്നത്കൊണ്ട് എൽ ഡി എഫ് സ്ഥാനാർത്ഥിക്ക് അയോഗ്യതയില്ലാതെ മത്സരിക്കാം. ഒരു സെറ്റ് പത്രിക പൂരിപ്പിച്ചതിൽ അപാകതയുണ്ടായത് എൽ ഡി എഫ് നെ സംബന്ധിച്ച് ആശങ്കയുണ്ടാവുകയും എന്ത്കൊണ്ട് തെറ്റ് പറ്റിയെന്നത് മുന്നണിക്കുള്ളിൽ ചർച്ചയാവുകയും ചെയ്തു.
എൻ ഡി എ യുടെയും, യു ഡി എഫ് ന്റെയും, 3 മുന്നണികളുടെ ഡമ്മി സ്ഥാനാർഥികളുടെയും പത്രികകളിൽ തെറ്റുകളൊന്നും ഉണ്ടായിരുന്നില്ലാത്തതിനാൽ അതെല്ലാം അംഗീകരിക്കുകയും ചെയ്തു.
നാമനിർദ്ദേശ പത്രിക പിൻവലിക്കാനുള്ള അവസാന തിയതി മെയ് 15 ആണ്..
മുന്നണി സ്ഥാനാർത്ഥികൾ മൂന്നും, മുന്നണികളുടെ ഡമ്മി സ്ഥാനാർത്ഥികൾ മൂന്നും സഹിതം ഇപ്പോൾ 6 പേരുണ്ട്. അതിൽ 3 ഡമ്മി സ്ഥാനാർത്ഥികൾ പത്രിക പിൻവലിച്ചു കഴിയുമ്പോൾ 3 സ്ഥാനാർത്ഥികളാണ് മത്സര രംഗത്തുണ്ടാവുക.