കോതമംഗലം: എല്ലാ വീടുകളിലും പച്ചക്കറി കൃഷി എന്ന പദ്ധതിയുടെ ഭാഗമായി സി പി ഐ എം നെല്ലിക്കുഴി ഗ്രാമപഞ്ചായത്ത് 15 -)o വാർഡ് കമ്മിറ്റിയുടെ അഭിമുഖ്യത്തിൽ നടപ്പിലാക്കുന്ന വെജിറ്റബിൾ ചലഞ്ചിന്റെ ഉദ്ഘാടനം ആന്റണി ജോൺ എംഎൽഎ നിർവഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രഞ്ജിനി രവി അധ്യക്ഷത വഹിച്ച ചടങ്ങിൽ സി പി ഐ എം നോർത്ത് ലോക്കൽ കമ്മിറ്റി സെക്രട്ടറി സഖാവ് പി എം മജീദ്,വാർഡ് കമ്മിറ്റി കൺവീനർ അഡ്വ : കെ ആർ സുനിൽകുമാർ എന്നിവരും പങ്കെടുത്തു. നെല്ലിക്കുഴി ഗ്രാമ പഞ്ചായത്തിലെ 15 -)o വാർഡിൽ ഉൾപ്പെടുന്ന 360 – ൽപ്പരം വീടുകളിൽ അത്യുൽപ്പാദന ശേഷിയുള്ള പച്ചക്കറി തൈകൾ എത്തിച്ചു നൽകി.
