നെല്ലിക്കുഴി: നെല്ലിക്കുഴി ഗ്രാമപഞ്ചായത്തിന് അഭിമാനമായി 2017 -20 വര്‍ഷത്തെ എം.ജി യൂണിവേഴ്സിറ്റിയുടെ ബാച്ചിലര്‍ ഓഫ് ഫാഷന്‍ ടെക്നോളജി റാങ്ക് ജേതാവായി സമീന ബീഗം .
കോതമംഗലം യല്‍ദോ മാര്‍ ബസേലിയോസ് കോളേജില്‍ 2017 -20 വര്‍ഷത്തെ ബാച്ചിലര്‍ ഓഫ് ഫാഷന്‍ ടെക്നോളജിലെ വിദ്യാര്‍ത്ഥിയായിരുന്നു സമീന. മഹാത്മഗാന്ധി യൂണിവേഴ്സിറ്റിയുടെ ഒന്നാം റാങ്ക് കോതമംഗലത്തേക്ക് എത്തുന്നത് ഇത് ആദ്യമാണ്. നെല്ലിക്കുഴി ഗ്രാമപഞ്ചായത്ത് ഇരുപതാം വാര്‍ഡിലെ കാട്ടാംകുഴി സ്വദേശികളായ തുരുത്തുമ്മേല്‍ കെരീം -സഫീന ദന്ബതികളുടെ മകളാണ് സമീന ബീഗം. ഇവരുടെ സഹോദരി സഫീന ബീഗം ഈ വര്‍ഷത്തെ എസ്.എസ്.എല്‍.സി. പരീക്ഷയില്‍ എല്ലാ വിഷയങ്ങള്‍ക്കും എ.പ്ലസ് നേടി മികച്ച വിജയം കൈവരിച്ചിരുന്നു.അപൂര്‍വ്വമായി എത്തിയ റാങ്കിന്‍റെ തിളക്കത്തിന് സമീനയെ നാനാതുറകളില്‍ പെട്ടവര്‍ അഭിനന്ദനങ്ങള്‍ കൊണ്ട് മൂടുകയാണ്.
