കോതമംഗലം ; നെല്ലിക്കുഴി ഗ്രാമപഞ്ചായത്ത് ആരോഗ്യവകുപ്പിന്‍റെ സഹായത്തോടെ പഞ്ചായത്തില്‍ കോവിഡ് 19 -മെഗാവാക്സിനേഷന്‍ ക്യാബ് നടത്തുന്നു. പഞ്ചായത്തിലെ 45 വയസിനു മുകളില്‍ പ്രായ മുളളവര്‍ക്കാണ് ആദ്യ വാക്സിനേഷന്‍ നല്‍കുക. ഇതിനായി വീടിന് അടുത്തുളള അംഗനവാടികളില്‍ 10 തീയതിക്കുളളിലായി പേര് രജിസ്റ്റാര്‍ ചെയ്യാവുന്നതാണ്.
താഴെപറയുന്ന ക്രമത്തിലും ദിവസങ്ങളിലുമാകും വാക്സിനേഷന്‍ നല്‍കുക.
ഏപ്രില്‍ 10 ശനി 2,3,4 വാര്‍ഡുകളില്‍ പേര് രജിസ്റ്റര്‍ ചെയ്തവര്‍ക്ക് നെല്ലിക്കുഴി ഗ്രാമപഞ്ചായത്ത് ഓഫീസിലും,8,9,10 വാര്‍ഡുകളില്‍ പെട്ടവര്‍ക്ക് നങ്ങേലി ആയൂര്‍വ്വേദ കോളേജ് ഹോസ്റ്റലിലും ,ഏപ്രില്‍ 12 തിങ്കളാഴ്ച്ച 11,12,13,15 വാര്‍ഡുകളില്‍ പെട്ടവര്‍ക്ക് ചിറപ്പടി ഹാളിലും,16,17,18 വാര്‍ഡുകളില്‍ പെട്ടവര്‍ക്ക് ചെറുവട്ടൂര്‍ പ്രാഥമികാരോഗ്യ കേന്ദ്രത്തിലും, ഏപ്രില്‍ 13 ചൊവ്വാഴ്ച്ച 19,20 വാര്‍ഡുകളില്‍ ഉളളവര്‍ക്ക് ചെറുവട്ടൂര്‍ ഗവണ്‍മെന്‍റ് ഹയര്‍ സെക്കന്‍ററി സ്ക്കൂളിലും,1,14,21 വാര്‍ഡുകളില്‍ പെട്ടവര്‍ക്ക് കുറ്റിലഞ്ഞി ഗവണ്‍മെന്‍റ് യു.പി സ്ക്കൂളിലും ഏപ്രില്‍ 15 വ്യാഴം 5,6,7 വാര്‍ഡുകളില്‍ പെട്ടവര്‍ക്ക് തൃക്കാരിയൂര്‍ എല്‍.പി സ്ക്കൂളില്‍ വച്ചും വാക്സിനേഷന്‍ നല്‍കും.
രണ്ടാം ഘട്ടംകോവിഡ് 19 വ്യാപക മാകുന്ന സാഹചര്യത്തില്‍ പഞ്ചായത്തിലെ 45 വയസിന് മുകളില്‍ പ്രായമുളള മുഴുവന്‍ ആളുകളും ഈ വാക്സിനേഷന്‍ മെഗാ ക്യാമ്പ് പ്രയോജനപ്പെടുത്തി കോവിഡ് രോഗ വ്യാപനത്തില്‍ നിന്നും നമ്മുടെ പഞ്ചായത്തിനെ സംരക്ഷിക്കാന്‍ തയ്യാറാകണമെന്നും ഇതിനായ് ബന്ധപെട്ടവര്‍ അടുത്തുളള അംഗന്‍വാടികളില്‍ പേര് രജിസ്റ്റര്‍ ചെയ്യണമെന്ന് നെല്ലിക്കുഴി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.എം മജീദ് അഭ്യര്‍ത്ഥിച്ചു.