Connect with us

Hi, what are you looking for?

CHUTTUVATTOM

ഒന്നാം ക്ലാസില്‍ മൂന്ന് ഡിവിഷനുമായി കുറ്റിലഞ്ഞി ഗവണ്‍മെന്‍റ് യു.പി സ്ക്കൂള്‍ താലൂക്കില്‍ തലയെടുപ്പോടെ ; പുതു മുഖമായി എത്തുന്നത് നൂറിലധികം വിദ്യാര്‍ത്ഥികള്‍

kuttilanji

കോതമംഗലം ; വീണ്ടും ചരിത്രം കുറിച്ച് കുറ്റിലഞ്ഞി ഗവണ്‍മെന്‍റ് യു.പി സ്ക്കൂള്‍ . പുതിയ അധ്യായന വര്‍ഷത്തില്‍ ഒന്നാം ക്ലാസില്‍ മാത്രം അഡ്മിഷന്‍ നേടിയിട്ടുളളത് 64 വിദ്യാര്‍ത്ഥികള്‍ രണ്ട് കുട്ടികള്‍ കൂടി എത്തുന്നതോടെ ഇകൊല്ലം ഒന്നാം ക്ലാസ് 3 ഡിവിഷനായി മാറും.
മറ്റ് ക്ലാസുകളിലേക്കായി 50 തോളം വിദ്യാര്‍ത്ഥികള്‍ പുതിയതായി അഡ്മിഷന്‍ വാങ്ങിയിട്ടുണ്ട്.
പൊതു വിദ്യാലയങ്ങളില്‍ ഒന്നാം ക്ലാസ് മാത്രം മൂന്ന് ഡിവിഷന്‍ ആയി ഉയരുന്നത് അപൂര്‍വ്വമാണ് ഇത് അധ്യാപകരേയും പി.ടി.എ യും ഏറെ ആഹ്ലാദത്തില്‍ ആക്കിയിട്ടുണ്ട്.

ജൂണ്‍ ഒന്ന് മുതല്‍ ഓണ്‍ലൈന്‍ ക്ലാസുകള്‍ ആരംഭിച്ചിരിക്കെ ഇത് കുട്ടികള്‍ക്ക് പരമാവധി പ്രയോജന പെടുത്താനും ഇത് ലഭ്യമല്ലാത്ത കുടുംബങ്ങളിലെ കുട്ടികളെ കണ്ടെത്തി അവര്‍ക്ക് ഓണ്‍ലൈന്‍ ക്ലാസുകള്‍ മുടങ്ങാതെ കാണുവാനുളള സൗകര്യം ഒരുക്കാന്‍ അധ്യാപകരുടെ നേതൃത്വത്തില്‍ നടപടികള്‍ ആരംഭിച്ചുകഴിഞ്ഞു.

500 വിദ്യാര്‍ത്ഥികള്‍ പഠിക്കുന്ന കുറ്റിലഞ്ഞി ഗവണ്‍മെന്‍റ് യു.പി സ്ക്കൂളിലെ വിദ്യാര്‍ത്ഥികളുടെ വര്‍ദ്ധന നിറഞ്ഞ വെല്ലുവിളിയാണ് പി.ടി.എ ക്ക് ഉണ്ടാക്കുക. ഈ അധ്യായന വര്‍ഷം ആരംഭത്തില്‍ തന്നെ പുതിയ ഒരു സ്ക്കൂള്‍ ബസ് കൂടി അനുവദിക്കണമെന്ന ആവശ്യവുമായി ഗ്രാമപഞ്ചായത്തിന്‍റെയും കോതമംഗലം എം.എല്‍.എ യുടെയും സഹായം തേടിയിരിക്കയാണ് സ്ക്കൂള്‍ പി.ടി.എ.പുതിയ ക്ലാസ് മുറികള്‍ക്കായി എം.എല്‍.എയുടെയും ഗ്രാമപഞ്ചായത്തിന്‍റെയും ഫണ്ട് ഉപയോഗിച്ച് നിര്‍മ്മിക്കുന്ന സ്ക്കൂള്‍ കെട്ടിടത്തിന്‍റെ നിര്‍മ്മാണം അവസാനഘട്ടത്തിലാണ്.

കൂടാതെ ബ്ലോക്ക് പഞ്ചായത്ത് ഫണ്ട് ഉപയോഗിച്ച് നിര്‍മ്മിക്കുന്ന ടൈല്‍ വിരിച്ച ആധുനിക അടുക്കളയുടെ നിര്‍മ്മാണവും പുരോഗമിക്കുകയാണ്. കുട്ടികളുടെ ബാഹുല്യം കണക്കിലെടുത്ത് നെല്ലിക്കുഴി ഗ്രാമപഞ്ചായത്ത് ഓപ്പണ്‍ ഓഡിറ്റോറിയം വിപുലീകരിക്കുന്ന നിര്‍മ്മാണ ജോലികളും സ്ക്കൂളില്‍ നടക്കുന്നു ഇതെല്ലാം അധികമായി എത്തുന്ന വിദ്യാര്‍ത്ഥികളുടെ അടിസ്ഥാന സൗകര്യ വികസനത്തിന് മുതല്‍ കൂട്ടാകുമെന്നാണ് സ്ക്കൂള്‍ പി.ടി.എയുടെ കണക്ക് കൂട്ടല്‍.

You May Also Like

NEWS

കോതമംഗലം: കോളേജ് ദിനാഘോഷത്തിൽ നിയമവിരുദ്ധമായി വിദ്യാർത്ഥികൾ തുറന്ന ജീപ്പിൽ റെയ്സിംഗ് നടത്തി അപകടം സൃഷ്ടിച്ചതിൽ എട്ട് കോളേജ് വിദ്യാർത്ഥികൾക്കെതിരെ നരഹത്യാശ്രമത്തിന് കോതമംഗലം പോലീസ് കേസെടുത്തു. രണ്ട് പേർ അറസ്റ്റിൽ .നെല്ലിക്കുഴി ഇന്ദിരാഗാന്ധി കോളേജിലെ...

NEWS

കോതമംഗലം: ആലുവ – കോതമംഗലം നാല് വരിപ്പാത ഭൂമി ഏറ്റെടുക്കലും അലൈൻമെൻ്റിലെ അപാകതയും പരിഹരിക്കണമെന്നാവശ്യപ്പെട്ട് കോതമംഗലം മഹല്ല് കൂട്ടായ്മ റവന്യൂ മന്ത്രി കെ.രാജന് 5000 പേർ ഒപ്പിട്ട നിവേദനം നൽകി. നിലവിലെ ആലുവ...

NEWS

കോതമംഗലം : നെല്ലിക്കുഴി കമ്പനിപ്പടിയിൽ സംഘർഷം. 13 ആം വാർഡിലെ കമ്പനിപ്പടി – മഞ്ഞാക്കൽ റോഡിന് സമീപം സ്വകാര്യ വ്യക്തിയുടെ കെട്ടിടത്തിലേക്ക് പ്രവേശിക്കാൻ ഉണ്ടാക്കിയ റാമ്പ് പൊളിച്ചു നീക്കണമെന്ന പഞ്ചായത്ത് സെക്രട്ടറിയുടെ നോട്ടീസ്...

NEWS

നെല്ലിക്കുഴി: നെല്ലിക്കുഴി ഗ്രാമപഞ്ചായത്ത് 20-)o വാര്‍ഡില്‍ ചെറുവട്ടൂര്‍ കാഞ്ഞിരക്കാട്ട് മോളത്ത് ലക്ഷങ്ങള്‍ ചെലവഴിച്ച് വര്‍ഷങ്ങള്‍ക്ക് മുന്‍പ് പണി പൂര്‍ത്തിയാക്കിയ എസ്.സി. കമ്യൂണിറ്റി ഹാള്‍ അധികാരികളുടെ അനാസ്ഥയാല്‍ നാശത്തിന്റെ വക്കിലായി. കഴിഞ്ഞ പഞ്ചായത്ത് ഭരണസമതിയുടെ...

error: Content is protected !!