CRIME
ഗുണ്ടാ ആക്രമണത്തിൽ സ്ത്രീകളടക്കമുള്ള നാട്ടുകാർക്ക് പരിക്ക്.

കോതമംഗലം: ജനവാസ മേഖലയിൽ ഗ്ലാസ് കട്ടിംങ് യൂണിറ്റ് തുടങ്ങാനുള്ള നീക്കം സംഘർഷത്തിൽ കലാശിച്ചു, നാല് പേർക്ക് പരിക്ക്. നെല്ലിക്കുഴി പഞ്ചായത്തിന് സമീപം ജനവാസ മേഖലയിൽ ഗ്ലാസ് കട്ടിംങ് യൂണിറ്റ് ആരംഭിക്കുന്നതിനായി യന്ത്രങ്ങൾ ഇറക്കാൻ നീക്കം എതിർത്ത് എത്തിയ വീട്ടമ്മമാരടക്കമുള്ളവരെ ഉടമയുടെ നേതൃത്വത്തിൽ ഗുണ്ടകൾ മർദ്ദിക്കുകയായിരുന്നു. ഗ്ലാസ് കട്ടീംങ്ങ് യൂണിറ്റ് ഗുരുതര ആരോഗ്യ പ്രശ്നങ്ങൾ ഉയർത്തുമെന്ന് കാണിച്ച് നാട്ടുകാർ പ്രതിഷേധവുമായി നാളുകളായി രംഗത്ത് ഉണ്ട്. പഞ്ചായത്ത് ആരോഗ്യ വകുപ്പ് അധികൃതർക്കും പരാതി നൽകിയിരുന്നു. ഞായറാഴ്ച്ച വൈകിട്ട് ആറോടെ കട്ടിംങ്ങ് യൂണിറ്റിലേക്കാവശ്യമായ യന്ത്രങ്ങൾ ഇറക്കാൻ ഉടമയും സംഘവും എത്തിയപ്പോൾ സ്ത്രികളടക്കമുള്ളവർ തടയാൻ ശ്രമിക്കുകയായിരുന്നു.
പുളിക്കകുടി നസീർ ഖാദർ,പുളിക്കകുടി കരീമിൻ്റെ ഭാര്യ ഷാജിത , കാനാക്കുഴി നാസറിൻ്റെ ഭാര്യ അജീന, മൊയ്തുവിൻ്റെ ഭാര്യ റംല എന്നിവർക്കാണ് പരിക്കേറ്റത്.ഇവരെ കോതമംഗലം താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തലയ്ക്ക് പരിക്കേറ്റ നസീറിനെ വിദഗ്ദ ചികിത്സയ്ക്കായി സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.പരാതിക്കാരുടെ ഭാഗം കേൾക്കാതെ പൊലുഷൻ കൺട്രോൾ ബോർഡ് ഇവിടെ യന്ത്രങ്ങൾ പ്രവർത്തിക്കാൻ അനുമതി നൽകരുതെന്ന് ഹൈക്കോടതി നിർദേശം നൽകിയിരുന്നതാണ്.
ഗ്ലാസ് കമ്പനിക്കെതിരെ നാട്ടുകാർ ഹൈക്കോടതിയെ സമീപിച്ചതിനെത്തുടർന്ന് പൊല്യുഷൻ കൺട്രോൾ ബോർഡിനോട് പരിശോധിക്കുവാൻ കോടതി നിർദേശിച്ചിട്ടുണ്ട്. ഇതെല്ലാം മറികടന്ന് കമ്പനിക്കാവശ്യമായ മെഷീനുകൾ സ്ഥാപിക്കാൻ നടത്തിയ നീക്കം തടഞ്ഞതാണ് ആക്രമണത്തിനിടയാക്കിയത്. അന്തരീക്ഷ മലിനീകരണംകൊണ്ട് ജീവിതം ദുസഹമാക്കുമെന്നും ജനവാസ മേഖലയിൽനിന്നു കമ്പനി മാറ്റിസ്ഥാപിക്കണമെന്നതുമാണ് നാട്ടുകാരുടെ ആവശ്യം. സംഭവത്തിൽ പോലീസ് കേസെടുത്തു.
CRIME
3.350 കിലോഗ്രാം കഞ്ചാവുമായി അന്യസംസ്ഥന തൊഴിലാളികള്‍ എക്‌സൈസ് പിടിയില്‍

മൂവാറ്റുപുഴ: കഞ്ചാവുമായി അന്യസംസ്ഥന തൊഴിലാളികള്‍ എക്‌സൈസ് പിടിയില്‍. ഒറീസ സ്വദേശികളായ ചിത്രസന്‍ (25), ദീപ്തി കൃഷ്ണ (23)എന്നിവരായാണ് മൂവാറ്റുപുഴ എക്‌സൈസ് പിടികൂടിയത്. 3.350 കിലോഗ്രാം കഞ്ചാവുമായി മുടവൂര്‍ സെന്റ് ജോര്‍ജ് യാക്കോബായ പള്ളിക്ക് എതിര്‍വശമുള്ള ബസ് കാത്തിരിപ്പ് കോന്ദ്രത്തില്‍ നിന്നുമാണ് പ്രതികള്‍ പിടിയിലായത്. കോഴിക്കോട് നിന്നും മൂവാറ്റുപുഴയിലെ അഥിതി തൊഴിലാളികള്‍ക്ക് വില്‍ക്കാനായി എത്തിച്ച കഞ്ചാവാണ് പിടിച്ചെടുത്തത്. സ്ഥിരമായി കോഴിക്കോട്, തൃശ്ശൂര്‍, എറണാകുളം ജില്ലകളില്‍ കഞ്ചാവ് വില്‍പ്പന നടത്തുന്ന പ്രതികളെ കഴിഞ്ഞ ദിവസങ്ങളിലായി എക്‌സൈസ് സംഘം പിന്തുടര്‍ന്ന് വരുന്നതിനിടയിലാണ് ഇന്ന് മുടവൂരില്‍ നിന്ന് അറസ്റ്റിലായത്. കഞ്ചാവ് തൂക്കിവില്‍ക്കാനുപയോഗിക്കുന്ന ത്രാസ്സ് ഉള്‍പ്പെടെയുള്ളവ എക്‌സൈസ് സംഘം പ്രതികളുടെ ബാഗില്‍ നിന്നും കണ്ടെടുത്തു. തഹസില്‍ദാര്‍ രജ്ഞിത് ജോര്‍ജ്ജ്, എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ സുമേഷ് ബി, എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ സുനില്‍ ആന്റോ, പ്രിവന്റീവ് ഓഫീസര്‍മാരായ കെ.എ നിയാസ്, സാജന്‍ പോള്‍, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ കൃഷ്ണകുമാര്‍,സിബുമോന്‍,ഗോപാലകൃഷ്ണന്‍, മാഹിന്‍, ജിതിന്‍, അജി, വനിത സിവില്‍ എക്‌സൈസ് ഓഫീസര്‍ നൈനി, ജയന്‍, റെജി എന്നിവരാണ് അന്വേഷണസംഘത്തില്‍ ഉണ്ടായിരുന്നത്. പ്രതികളെ കോടതിയില്‍ ഹാജരാക്കും.
CRIME
2.35ഗ്രാം എം.ഡി.എം.എയുമായി യുവാവ് പിടിയിൽ

പുത്തൻകുരിശ്: 2.35ഗ്രാം എം.ഡി.എം.എയുമായി യുവാവ് പിടിയിൽ. കടമറ്റം നമ്പ്യാരുപടി പൂന്തുറ എക്സൽ ബെന്നി (29) യെയാണ് ഡിസ്ട്രിക്ട് ആൻഡി നാർക്കോട്ടിക്ക് സ്പെഷൽ ആക്ഷൻ ഫോഴ്സും, പുത്തൻകുരിശ് പോലീസും ചേർന്ന് പിടികൂടിയത്. ചെറിയ പായ്ക്കറ്റുകളിലാക്കി വിൽപ്നയ്ക്കായി സൂക്ഷിച്ച നിലയിൽ ഇയാളുടെ കിടപ്പുമുറിയിലെ അലമാരിയിൽ നിന്നുമാണ് രാസലഹരി കണ്ടെത്തിയത്. മയക്കുമരുന്ന് തൂക്കാൻ ഉപയോഗിക്കുന ഇലക്ട്രോണിക് ത്രാസ് , ഒ സി ജി പേപ്പർ , .5 ഗ്രാം (പോയിന്റ് 5 ഗ്രാം) കഞ്ചാവ് എന്നിവയും ഇയാളിൽ നിന്ന് കണ്ടെടുത്തു. നർക്കോട്ടിക്ക് സെൽ ഡി വൈ എസ് പി പി.പി ഷംസ്, എസ്.ഐമാരായ കെ.എസ് ശ്രീദേവി, കെ.സജീവ് എ.എസ്.ഐമാരായ കെ.കെ.സുരേഷ്, ബിജു ജോൺ, സീനിയർ സിവിൽ പോലീസ് ഓഫീസർ ബി.ചന്ദ്രബോസ്, സി.പി.ഒ മാരായ ആനന്ദ്, രഞ്ജിത്ത് രാജ്തുടങ്ങിയവരും റെയ്ഡിൽ പങ്കെടുത്തു.
CRIME
നിരന്തര കുറ്റവാളിയായ കോതമംഗലം സ്വദേശിയെ കാപ്പ ചുമത്തി നാട് കടത്തി

കോതമംഗലം: നിരന്തര കുറ്റവാളിയെ കാപ്പ ചുമത്തി നാട് കടത്തി. കോതമംഗലം വെണ്ടുവഴി വെള്ളുക്കുടിയില്‍ ഉല്ലാസ് ഉണ്ണി (44) യെയാണ് കാപ്പ ചുമത്തി 6 മാസത്തേക്ക് നാട് കടത്തിയത്. ഓപ്പറേഷന്‍ ഡാര്‍ക്ക് ഹണ്ടിന്റെ ഭാഗമായി ജില്ലാ പോലീസ്
മേധാവി വിവേക് കുമാര്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ എറണാകുളം റേഞ്ച് ഡി.ഐ.ജി പുട്ട വിമലാദിത്യയാണ് ഉത്തരവിട്ടത്. കോതമംഗലം പോലീസ് സ്റ്റേഷന്‍ പരിധിയില്‍ കൊലപാതകശ്രമം, ദേഹോപദ്രവം, അതിക്രമിച്ച് കടക്കല്‍ ഭീഷണിപ്പെടുത്തല്‍ എന്നിങ്ങനെ നിരവധി കേസുകളില്‍ പ്രതിയാണ്. കഴിഞ്ഞ മെയ് മാസം കോതമംഗലം എം.എ കോളേജ് ജംഗ്ഷനിലെ ഇറച്ചികടയില്‍ അതിക്രമിച്ച് കയറി ജോലിക്കാരെ ഉപദ്രവിച്ചതിനും, വസ്ത്രങ്ങളും മറ്റും വാരിയിട്ട് കത്തിച്ച് നാശ നഷ്ടം ഉണ്ടാക്കിയതിനും കോതമംഗലം പോലീസ്
രജിസ്റ്റര്‍ ചെയ്ത കേസില്‍ പ്രതിയായതിനെ തുടര്‍ന്നാണ് നടപടി. ഓപ്പറേഷന്‍ ഡാര്‍ക്ക് ഹണ്ടിന്റെ ഭാഗമായി 65 പേരെ നാട് കടത്തി. 87 പേരെ കാപ്പ ചുമത്തി ജയിലിലടച്ചു.
-
CRIME4 days ago
നിരന്തര കുറ്റവാളിയായ കോതമംഗലം സ്വദേശിയെ കാപ്പ ചുമത്തി നാട് കടത്തി
-
NEWS7 days ago
അഭിമാന നേട്ടവുമായി കോതമംഗലം സ്വദേശി: ബ്രിട്ടനിൽ ഗവേഷണത്തിന് 1.5 കോടിയുടെ സ്കോളർഷിപ്പ്
-
NEWS18 hours ago
കോതമംഗലം നഗരത്തിലെ വിവിധ ഹോട്ടലുകളിൽ മിന്നൽ പരിശോധന : പഴകിയ ഭക്ഷണസാധനങ്ങൾ പിടിച്ചെടുത്തു.
-
CRIME5 days ago
കോതമംഗലത്ത് വൻ ചീട്ടുകളി സംഘം പിടിയിൽ
-
CRIME7 days ago
ഏഴാന്തറ കാവിലെ ഭണ്ഡാരം മോഷ്ടിച്ച പ്രതി അറസ്റ്റിൽ
-
CRIME7 days ago
നിയമപരമല്ലാത്ത രീതിയില്‍ മദ്യവില്‍പ്പന: പുതുപ്പാടി സ്വദേശി എക്‌സൈസ് പിടിയില്‍
-
NEWS1 week ago
ആലുവ – കോതമംഗലം നാല് വരിപ്പാത: റവന്യൂ മന്ത്രി കെ.രാജന് 5000 പേർ ഒപ്പിട്ട നിവേദനം നൽകി.
-
NEWS1 week ago
നെല്ലിക്കുഴി പഞ്ചായത്തില്‍ സെക്രട്ടറിയും വാര്‍ഡ് മെമ്പറും തമ്മില്‍ അസഭ്യവര്‍ഷം