നെല്ലിക്കുഴി: കൊവിഡ് 19 വ്യാപനത്തോടെ രാജ്യത്ത് പ്രഖ്യാപിച്ച ലോക് ഡൗണ്‍ കാലയളവ് മുതലാക്കി നിരവധി പ്രവര്‍ത്തനങ്ങളിലൂ ടെ നെല്ലിക്കുഴി ദയ ബഡ്സ് സ്പെഷ്യല്‍ സ്ക്കൂള്‍ കുട്ടികള്‍ കൗതുകം തീര്‍ത്ത് മാതൃകയാകുന്നു.
നെല്ലിക്കുഴി പഞ്ചായത്തിന് കീഴിലുളള ദയ ബഡ്സ് സ്പെഷ്യല്‍ സ്ക്കൂളിലെ ഭിന്നശേഷിക്കാരായ 40 തോളം വിദ്യാര്‍ത്ഥികളാണ് ഈ അവധിക്കാലം ചിത്രം വരച്ചും,കളിമണ്‍ രൂപങ്ങള്‍ നിര്‍മ്മിച്ചും, പച്ചക്കറി കൃഷി ചെയ്തും, പാചകം ചെയ്തും നിരവധി പ്രവര്‍ത്തനങ്ങളില്‍ ഏര്‍പെട്ട് ലോക് ഡൗണ്‍ കാലയളവ് വേറിട്ടതാക്കുന്നത്.
പൊടുന്നനെ രാജ്യത്ത് പ്രഖ്യാപിച്ച ഈ ലോക്ഡൗണ്‍ ഈ വിദ്യാലയത്തില്‍ പഠിക്കുന്ന ഭിന്നശേഷിക്കാരായ 60 തോളം വിദ്യാര്‍ത്ഥികളുടെ ജീവിത രീതികളാണ് മാറ്റി മറിച്ചത്.ഇൗ കാലയളവ് മറികടക്കാനും മാനസിക ഉല്ലാസം നേടാനും സ്ക്കൂള്‍ പ്രിന്‍സിപ്പാള്‍ മിനി സജീവ് ഇവര്‍ക്ക് നല്‍കിയ നിര്‍ദ്ദേശങ്ങള്‍ അപ്പാടെ പ്രാവര്‍ത്തീക മാക്കുകയാണ് ഈ വിദ്യാലയത്തിലെ കുട്ടികള്‍. അതാത് ദിവസങ്ങളില്‍ ഇവര്‍ ചെയ്ത പ്രവര്‍ത്തനങ്ങള്‍ രക്ഷകര്‍ത്താക്കളുടെ സഹായത്തോടെ ഇവരുടെ വാട്സാപ്പ് ഗ്രൂപ്പുകളില്‍ പോസ്റ്റ് ചെയ്ത് പോരായ്മകളും നിര്‍ദ്ദേശങ്ങളും അധ്യാപകര്‍ നല്‍കിയാണ് മാതൃകയാകുന്ന ഈ പ്രവര്‍ത്തനങ്ങള്‍ക്ക് സഹായകരമാകുന്നത്.
ഇൗ ദിനങ്ങളില്‍ നിരവധി ചിത്രങ്ങള്‍ വരച്ച നന്ദു കൃഷ്ണനും,കളിമണ്‍ രൂപങ്ങള്‍ നിര്‍മ്മിച്ച് ശ്രദ്ധനേടുന്ന ആദിത്യന്‍ ശശാങ്കനുമെല്ലാം കൗതുകമുണര്‍ത്തുന്ന പ്രവര്‍ത്തനങ്ങളാണ് ഇവരുടെ വീടുകളില്‍ നടത്തുന്നത്. പാചകത്തില്‍ രക്ഷകര്‍ത്താക്കളെ സഹായിച്ചും വീട് വൃത്തയാിക്കിയും പൂന്തോട്ടങ്ങള്‍ നിര്‍മ്മിച്ചും പച്ചക്കറി കൃഷി ചെയ്തും മുഴുവന്‍ വിദ്യാര്‍ത്ഥികളും നിരവധി പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന ഇവരില്‍ ഏറ്റവും മികച്ച പ്രവര്‍ത്തനം നടത്തുന്ന വിദ്യാര്‍ത്ഥികള്‍ക്ക് സമ്മാനങ്ങളും വാഗ്ദാനം ചെയ്തിട്ടുണ്ടന്ന് സ്ക്കൂള്‍ പ്രിന്‍സിപ്പാള്‍ മിനി സജീവ് പറഞ്ഞു.
https://www.facebook.com/kothamangalamvartha/videos/246463779875016/