നെല്ലിക്കുഴി : സി പി എ നെല്ലിക്കുഴി ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ ചെറുവട്ടൂർ ആയ്യൂർവേദ ആശുപത്രി അണുവിമുക്തമാക്കി ശുചീകരിച്ചു. താലൂക്കിലെ കിടത്തി ചികൽത്സയുള്ള ഏക ആയ്യൂർവേദ ആശുപത്രി കൂടിയാണ് ഇത്. കൊവിഡ് ഐസോലേഷൻ വാർഡ് പ്രവർത്തിക്കുന്ന ഈ ആശുപത്രിയെ താലൂക്കിലെ നൂറ് കണക്കിനു രോഗികൾ ആണ് ആശ്രയിക്കുന്നത്. ആശുപത്രിയെ കൂടാതെ ചെറുവട്ടൂർ കവല ഉൾപ്പെടെ നെല്ലിക്കുഴി പഞ്ചായത്തിലെ വിവിധ പ്രദേശങ്ങൾ അണുവിമുക്തമാക്കി ശുദ്ധികരിച്ചു.പിഎം അബദുൾസലാം, MG ശശി ,KA ഗഫൂർ ,PKനൗഷാദ് ,KA യൂസഫ് എന്നിവർ നേതൃത്വം നൽകി.
