കോതമംഗലം: നെല്ലിക്കുഴിയിൽ സ്ത്രീയെ പീഡിപ്പിക്കാൻ ശ്രമിച്ച പ്രതി അറസ്റ്റിൽ. നങ്ങേലിപ്പടി സ്വദേശി ചാത്തനാടൻ കോയമുഹമ്മദ്ന്റെ മകൻ അലിമോൻ(40) പിടിയിലായത്. ഒറ്റയ്ക്ക് താമസിക്കുന്ന സ്ത്രീയുടെ വീട്ടിൽ അതിക്രമിച്ചു കയറി അപമര്യാദയായി പെരുമാറിയതിനാണ് കേസ്. കോതമംഗലം പോലീസ് ഇൻസ്‌പെക്ടർ അനിൽ ബി യുടെ നേതൃത്വത്തിൽ ASI നിജു ഭാസ്‌കർ CPO ആസാദ് എന്നിവരടങ്ങുന്ന സംഘം അറസ്റ്റ് ചെയ്തു. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
