കോതമംഗലം: നീതി മെഡിക്കല്‍ സ്റ്റോര്‍ ഊന്നുകല്‍ സിറ്റിയിലേക്ക് മാറ്റി പ്രവര്‍ത്തിക്കുന്നതിന്റെ ഉദ്ഘാടനം ആന്റണി ജോണ്‍ എംഎല്‍എ നിര്‍വഹിച്ചു. ബാങ്ക് പ്രസിഡന്റ് എംഎസ് പൗലോസ് അധ്യക്ഷത വഹിച്ചു.
കവളങ്ങാട് പഞ്ചായത്ത് അംഗം മോളി ജോയി, ഭരണസമിതി അംഗങ്ങളായ വി.സി മാത്തച്ചന്‍, കെ.ഡി അഭിലാഷ്, ജോസഫ് ജോര്‍ജ്, പി.എം ഹൈദ്രോസ്, ലിസി ജോയി, സോണിയ കിഷോര്‍, വൈസ് പ്രസിഡന്റ് തോമസ് പോള്‍, സെക്രട്ടറി കെ കെ ബിനോയിഎന്നിവര്‍ പ്രസംഗിച്ചു.






















































