പെരുമ്പാവൂർ : നെടുമ്പാശേരി വിമാനത്താവളത്തിനു സമീപമുള്ള അതിസുരക്ഷാ മേഖലയിലേക്ക് അതിക്രമിച്ച് കയറുകയും, സുരക്ഷാ ചുമതലയിലുണ്ടായിരുന്ന പോലീസുദ്യോഗസ്ഥനെ ആക്രമിക്കുകയും ചെയ്ത കേസിൽ യുവാവ് അറസ്റ്റിൽ. കാഞ്ഞൂർ വെട്ടിയാടൻ വീട്ടിൽ ആഷിഖ് ജോയി (23) യെയണ് നെടുമ്പാശേരി പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസം വൈകീട്ടാണ് സുരക്ഷാ മേഖലയിലേക്ക് ഇയാൾ അതിക്രമിച്ച് കയറിയത്. തടഞ്ഞ പോലീസുദ്യോഗസ്ഥനെ ആക്രമിക്കുകയും ചെയ്തു. മയക്കുമരുന്ന് ഉപയോഗത്തിന് കാലടി സ്റ്റേഷനിൽ 6 കേസുകളും, വധശ്രമത്തിന് പെരുമ്പാവൂർ, അങ്കമാലി സ്റ്റേഷനുകളിൽ ഓരോ കേസും ആഷിഖിനെതിരെയുണ്ട്. ഇൻസ്പെക്ടർ പി.എം.ബൈജു, എസ്.ഐ ജയപ്രസാദ്, എ.എസ്.ഐമാരായ സുനോജ്, ബാലചന്ദ്രൻ എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
