കോതമംഗലം : അന്ത്യപ്രവാചകന്‍ മുഹമ്മദ് നബിയുടെ ജന്മദിനാഘോഷം സൗത്ത് ഇരമല്ലൂര്‍ പുത്തന്‍പള്ളി മുസ്ലിം ജമാഅത്തിന്റേയും കാട്ടാംകുഴി നൂറുല്‍ ഇസ്ലാം മദ്രസ്സയുടേയും സംയുക്താഭിമുഖ്യത്തില്‍ വിപുലമായി ആഘോഷിച്ചു. ജമാഅത്ത് പ്രസിഡന്റ് കെ.എ.മുഹമ്മദ് റഫീഖ് പള്ളി അങ്കണത്തില്‍ പതാക ഉയര്‍ത്തി. മഹല്ല് ഇമാം റഫീഖ് അലി നിസാമി പ്രാര്‍ത്ഥനക്ക് നേതൃത്വം നല്‍കി. മദ്രസ്സ അധ്യാപകരായ- ജഅ്ഫര്‍ ഫൈസി , മുഹമ്മദ് അഷറഫ് മൗലവി,സെക്രട്ടറി വി.കെ.മുഹിയദ്ദീന്‍ മൗലവി തുടങ്ങിയവരുടേയും പരിപാലന സമിതി അംഗങ്ങളുടേയും നേതൃത്വത്തില്‍ മഹല്ല് അതിര്‍ത്തിയില്‍ നബിദിന റാലി നടത്തി. മദ്രസ്സ വിദ്യാര്‍ത്ഥി വിദ്യാര്‍ത്ഥിനികള്‍,പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍ ,മഹല്ല് അംഗങ്ങള്‍ തുടങ്ങി നൂറുകണക്കിന് പേര്‍ റാലിയില്‍ അണിനിരന്നു. മധുരപലഹാരങ്ങളും പാനീയങ്ങളും വിതരണം ചെയ്ത് റാലിയെ പ്രദേശവാസികള്‍ സ്വീകരിച്ചു.റാലിക്ക് ശേഷം മൗലിദ് പാരായണവും അന്നദാനവും നടത്തി. മദ്രസ്സ വിദ്യാര്‍ത്ഥികളുടെ കലാസാഹിത്യ മത്സരങ്ങള്‍ നേരത്തെ മദ്രസ്സ ഹാളില്‍ നടന്നിരുന്നു.15 ഇനങ്ങളിലായി നടന്ന കലാസാഹിത്യ മത്സരങ്ങളില്‍ നൂറ്റി നാല്പതോളം വിദ്യാര്‍ത്ഥികള്‍ പങ്കെടുത്തു.

You must be logged in to post a comment Login