Connect with us

Hi, what are you looking for?

CRIME

കോളേജ് വിദ്യാർത്ഥിനിയെ ഭീഷണിപ്പെടുത്തി മാനഭംഗപ്പെടുത്തിയ കേസിൽ ഒരാൾ അറസ്റ്റിൽ

മുവാറ്റുപുഴ : വിനോദസഞ്ചാര കേന്ദ്രത്തിലെത്തിയ കോളേജ് വിദ്യാർത്ഥിനിയെ ഭീഷണിപ്പെടുത്തി മാനഭംഗപ്പെടുത്തിയ കേസിൽ ഒരാൾ അറസ്റ്റിൽ . പായിപ്ര പോയാലി മലഭാഗത്ത് കാനപറമ്പിൽ വീട്ടിൽ മുഹമ്മദ് സുബൈർ (22)നെയാണ് മൂവാറ്റുപുഴ സബ് ഇൻസ്പെക്ടർ മാഹിൻ സലിമിന്‍റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്. മുളവൂർ പോയാലി മലഭാഗത്തെ വിനോദ സഞ്ചാര കേന്ദ്രത്തിലെത്തിയ കോളേജ് വിദ്യാർത്ഥികളായ യുവാവിനേയും, യുവതിയേയും തടഞ്ഞുനിർത്തി സ്വകാര്യ ദൃശ്യങ്ങൾ പകർത്തുകയും അത് പ്രചരിപ്പിക്കുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തി ഇയാളും ഇർഷാദ് എന്നയാളും ചേർന്നും മാനഭംഗപ്പെടുത്തുകയായിരുന്നു. യുവതിയുടെ പരാതിയെ തുടർന്ന് മൂവാറ്റുപുഴ പോലീസ് കേസ് രജിസ്റ്റർ ചെയ്ത് നടത്തിയ അന്വേഷണത്തിലാണ് ഒരാൾ പിടിയിലായത്. ഒളിവിൽ പോയ ഇർഷാദിനെ പിടികൂടുന്നതിന് അന്വേഷണം കൂടുതൽ ഊർജ്ജിതമാക്കി. ഇയാൾക്കെതിരെ മൂവാറ്റുപുഴ സ്റ്റേഷനിൽ കഞ്ചാവ് അടിപിടി കേസുകൾ നിലവിലുണ്ട്. ഇവർ ഇതിന് മുമ്പും സമാനമായ കുറ്റകൃത്യങ്ങൾ ചെയ്തിട്ടുണ്ടെന്ന് സൂചന ലഭിച്ചു. ഇതിനെക്കുറിച്ചും പരിശോധിച്ച് വരികയാണ്.

ഡി.വൈ.എസ്.പി മുഹമ്മദ് റിയാസിന്‍റെ നിർദ്ദേശത്താൽ രൂപീകരിച്ച അന്വേഷണ സംഘത്തിൽ എസ്.ഐമാരായ വിഷ്ണു രാജു , കെ കെ രാജേഷ്, ബേബി ജോസഫ് , എ.എസ്.ഐ പി.സി ജയകുമാർ ,സി.പി ഒ മാരായ അജിംസ്, സൂരജ് എന്നിവരും ഉണ്ടായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

You May Also Like

NEWS

മുവാറ്റുപുഴ : ബന്ധുവീട്ടിലെത്തിയ 3 പേർ ഒഴുക്കിപ്പെട്ട് മുങ്ങി മരിച്ചു.വെള്ളൂർ ചെറുകര പാലത്തിന് താഴെ മുവാറ്റുപുഴയാറിൽ കുളിക്കാൻ ഇറങ്ങിയ മൂന്ന് പേർ ഒഴുക്കിൽപെട്ടു മരിച്ചു. അരയൻകാവ് മുണ്ടക്കൽ മത്തായിയുടെ മകൻ ജോൺസൺ (56),...

CRIME

മുവാറ്റുപുഴ : ഇരുചക്ര വാഹന മോഷ്ടാവ് പിടിയിൽ. മൂവാറ്റുപുഴ പേഴക്കാപ്പിള്ളി പാലോ പാലത്തിങ്കൽ വീട്ടിൽ മുഹമ്മദ് ഷാനിദ് (24) നെയാണ് ആലുവ പോലീസ് അറസ്റ്റ് ചെയ്തത്. ആലുവ ടൗണിൽ പാർക്ക് ചെയ്തിരുന്ന കീഴ്മാട്...

CRIME

മൂവാറ്റുപുഴ : ഉറവക്കുഴി ഭാഗത്ത് മോളേക്കുടിയിൽ വീട്ടിൽ ആശ (36) യെയാണ് മൂവാറ്റുപുഴ പോലീസ് അറസ്റ്റ് ചെയ്തത്. കുന്നുംപുറത്ത് മധുവിന്റെ വീട്ടിൽ ജോലി ചെയ്തു കൊണ്ടിരിക്കുമ്പോൾ അഞ്ച് പവൻ സ്വർണ്ണവും പതിനാലായിരം രൂപയുമാണ്...

CRIME

മുവാറ്റുപുഴ : നൂറു കോടി രൂപ വായ്പ വാഗ്ദാനം ചെയ്ത് മൂവാറ്റുപുഴ സ്വദേശിയിൽ നിന്ന് ഒരു കോടി അഞ്ച് ലക്ഷം തട്ടിയ കേസിൽ രണ്ട് പേർ അറസ്റ്റിൽ. തമിഴ്നാട് തിരുനൽവേലി സ്വദേശികളായ നടേശൻ...

error: Content is protected !!