മൂവാറ്റുപുഴ: പേഴയ്ക്കാപ്പിള്ളിയിൽ നടന്ന റെയ്ഡിൽ രഹസ്യമായി കഞ്ചാവ് വിൽപ്പന നടത്തി വന്ന അന്യസംസ്ഥാന തൊഴിലാളിയായ ഇനാമുൾ ഹക്കിൻ്റെ പക്കൽ നിന്ന് 50 ഗ്രാം കഞ്ചാവ് മൂവാറ്റുപുഴ എക്സൈസ് പിടിച്ചു. എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ സനിൽ എസ്, പ്രിവൻ്റീവ് ഓഫീസർ സാജൻ പോൾ, സാജു എം.യു ,അനുരാജ് പി.ആർ എന്നിവരുടെ നേതൃത്വത്തിലാണ് കഞ്ചാവ് പിടിച്ചത്.
