മൂവാറ്റുപുഴ: സ്കൂളിൽ പോയ വിദ്യാർത്ഥിനിയെ സ്കൂട്ടറിൽ എത്തി അപമാനിച്ചയാൾ അറസ്റ്റിൽ. മുളവൂർ ഈസ്റ്റ് വാഴപ്പിള്ളി നിരപ്പ് ഭാഗത്ത് വാരിക്കാട്ട് പുതിശേരിക്കൽ വീട്ടിൽ ഷാനി (26) യെയാണ് മൂവാറ്റുപുഴ പോലീസ് പോക്സോ കേസിൽ അറസ്റ്റ് ചെയ്തത്. നഗരത്തിലെ മീൻസ്റ്റാൾ ഉടമയായ ഇയാൾ അതിരാവിലെ സ്കൂളിൽ പോകുന്ന വിദ്യാർത്ഥികളോട് മോശമായി പെരുമാറുന്നതായി പരാതി ലഭിച്ചിരുന്നു. സമീപത്തെ നിരവധി സി.സി.ടീ.വി ദൃശ്യങ്ങൾ പരിശോധന നടത്തി പ്രതിയെ പിടികൂടുകയായിരുന്നു. അന്വേഷണസംഘത്തിൽ ഇൻസ്പെക്ടർ സി.ജെ മാർട്ടിൻ, എസ് ഐ ആർ.അനിൽകുമാർ, എ എസ് ഐ സി.എസ്.അലി, സി പി ഒ ദിലീഷ് എന്നിവർ ഉണ്ടായിരുന്നു.
