Connect with us

Hi, what are you looking for?

CHUTTUVATTOM

കക്കടാശ്ശേരി-കാളിയാര്‍ റോഡും, മൂവാറ്റുപുഴ-പെരുമാംകണ്ടം റോഡിന്റെയും നവീകരണത്തിന് റീബില്‍ഡ് കേരളം പദ്ധതിയില്‍ നിന്നും 175.47 കോടി രൂപ അനുവദിച്ചു.

മൂവാറ്റുപുഴ: സംസ്ഥാനത്ത് ജര്‍മന്‍ സാമ്പത്തീക സഹായത്തോടെ റീബില്‍ഡ് കേരളം പദ്ധതിയില്‍ ഉള്‍പ്പെടുത്തി മുവാറ്റുപുഴ നിയോജക മണ്ഡലത്തിലെ രണ്ട് റോഡുകളുടെ നവീകരണത്തിന് 175.47 കോടിരൂപയുടെ ഭരണാനുമതി ലഭിച്ചതായി എല്‍ദോ എബ്രഹാം എം.എല്‍.എ അറിയിച്ചു. . മൂവാറ്റുപുഴ-തേനി ഹൈവേയുടെ ഭാഗമായ മൂവാറ്റുപുഴ ചാലിക്കടവ് ജംഗ്ഷനില്‍ നിന്നും ആരംഭിച്ച് മൂവാറ്റുപുഴ നിയോജക മണ്ഡലാതിര്‍ത്തിയായ പെരുമാംകണ്ടത്ത് അവസാനിക്കുന്ന കോട്ട റോഡിന് 88.82-കോടി രൂപയും കക്കടാശ്ശേരിയില്‍ നിന്നും ആരംഭിച്ച് മൂവാറ്റുപുഴ നിയോജക മണ്ഡലാതിര്‍ത്തിയായ ഞാറക്കാട് അവസനിക്കുന്ന കാളിയാര്‍, വണ്ണപ്പുറം റോഡിന് 86.65-കോടി രൂപയും അനുവദിച്ചത്. റോഡിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുക്കുന്നതിന് മുന്നോടിയായി ഡല്‍ഹി ആസ്ഥാനമായുള്ള ലൂയിസ് ബര്‍ഗര്‍ കണ്‍സള്‍ട്ടന്‍സിയുടെ നേതൃത്വത്തില്‍ സര്‍വ്വേ നടപടികള്‍ പൂര്‍ത്തിയാക്കിയത്.

എല്‍ ആന്റ് ടി. ഏജന്‍സിയാണ് ഡി.പി.ആര്‍, എസ്റ്റിമേറ്റ് തയ്യാറാക്കിയത്. കെ.എസ്.ടി.പിയ്ക്കാണ് നിര്‍മ്മാണ ചുമതല. കൊച്ചി-മധുര ദേശീയ പാതയിലെ ചാലിക്കടവ് ജംഗ്ഷനില്‍ നിന്നും ആരംഭിച്ച് ഇടുക്കി ജില്ലാ അതിര്‍ത്തിയായ പെരുമാംകണ്ടത്ത് അവസാനിക്കുന്ന 15.75- കിലോമീറ്റര്‍ വരുന്ന കോട്ടറോഡ് മൂവാറ്റുപുഴ – തേനി ഹൈവേയുടെ ഭാഗമാണ്. മൂവാറ്റുപുഴ നഗരസഭ, ആവോലി, മഞ്ഞള്ളൂര്‍, കല്ലൂര്‍ക്കാട് പഞ്ചായത്തുകളിലൂടെ കടന്ന് പോകുന്ന റോഡിലെ പ്രധാന കവലകളും, വളവുകളും, പാലങ്ങളും, കലുങ്കുകളും, ഓടകളുമെല്ലാം പുനര്‍നിര്‍മിച്ച് മനോഹരമാക്കുന്നതാണ് പദ്ധതി. ഇതോടൊപ്പം റോഡ് ലവല്‍ ചെയ്യുന്നതിന്റെ ഭാഗമായി റോഡിലെ കേറ്റങ്ങളെല്ലാം തന്നെ ലവല്‍ ചെയ്യും. റോഡ് ഡി.ബി.എം ആന്റ് ബി.സി.നിലവാരത്തിലാണ് ഏഴ് മീറ്റര്‍ വീതിയില്‍ ടാര്‍ ചെയ്യുന്നത്. റോഡ് നിര്‍മ്മാണം പൂര്‍ത്തിയാകുന്നതോടെ ജില്ലയുടെ കിഴക്കന്‍ മേഖലയിലുള്ളവര്‍ക്ക് എളുപ്പത്തില്‍ ഇടുക്കിയില്‍ എത്തിച്ചേരാനാകും.

ഹൈറേഞ്ചിലെ കാര്‍ഷികോത്പന്നങ്ങളും സുഗന്ധ വ്യഞ്ജനങ്ങളും വേഗത്തില്‍ കൊച്ചി തുറമുഖത്ത് എത്തിക്കുന്നതിനും, വല്ലാര്‍പാടം എല്‍.എന്‍.ജി ടെര്‍മിനല്‍ പൂര്‍ത്തിയായതോടെ മൂവാറ്റുപുഴ – തേനി ഹൈവേയിലൂടെ ഇടുക്കി ജില്ലയിലേക്കുള്ള ചരക്ക് നീക്കവും എളുപ്പത്തിലാക്കാന്‍ സാധിക്കും. കേരളത്തെയും തമിഴ്‌നാടിനെയും തമ്മില്‍ ബന്ധിപ്പിക്കുന്ന മൂവാറ്റുപുഴ -തേനി ഹൈവേക്ക് 185 കിലോമീറ്റര്‍ ദൂരമാണുള്ളത്. എറണാകുളം ജില്ലയില്‍ 15 കിലോമീറ്ററും ഇടുക്കി ജില്ലയില്‍ 140 കിലോമീറ്ററും തമിഴ്‌നാട്ടില്‍ 30 കിലോമീറ്ററും ഉള്‍പ്പെടുന്നതാണ് നിര്‍ദിഷ്ട മൂവാറ്റുപുഴ-തേനി ഹൈവേ.


കക്കടാശേരി മുതല്‍ ഞാറക്കാട് വരെ 20.60 കിലോമീറ്റര്‍ വരുന്ന കാളിയാര്‍-കക്കടാശ്ശേരി റോഡ് ആധുനിക രീതിയില്‍ വികസിപ്പിക്കാനാണ് പദ്ധതി. പാത കടന്ന് പോകുന്ന ആയവന, പോത്താനിക്കാട്, പൈങ്ങോട്ടൂര്‍,പഞ്ചായത്തുകളിലെ പ്രധാന കവലകളും,വളവുകളും, പാലങ്ങളും, കലുങ്കുകളും,ഓടകളും വികസിപ്പിച്ചും അടിസ്ഥാന സൗകര്യങ്ങള്‍ പൂര്‍ത്തീകരിച്ചും യാഥാര്‍ഥ്യമാക്കാന്‍ ലക്ഷ്യമിടുന്ന ഈ പദ്ധതി ചരിത്ര നേട്ടമാകും നാടിനു സമ്മാനിക്കുക. റോഡിലെ പ്രധാന പാലമായ കക്കടാശ്ശേരി പാലത്തിന്റെ ഇരുവശത്തും നടപ്പാതയും നിര്‍മിക്കും. നിര്‍ദിഷ്ട കക്കടാശേരി-ചേലച്ചുവട് പാത പദ്ധതിക്കു പുതുജീവന്‍ നല്‍കിക്കൊണ്ടാണ് റീബില്‍ഡ് കേരളം പദ്ധതിയില്‍ കക്കടാശേരി മുതല്‍ ഞാറക്കാട് വരെയുള്ള റോഡ് വികസനം ഇടം പിടിച്ചത്. കൊച്ചി -ധനുഷ്‌കോടി ദേശീയപാതയിലെ കക്കടാശേരിയില്‍ തുടങ്ങി കോതമംഗലം -ഇടുക്കി റോഡിലെ ചേലച്ചുവട് വരെയെത്തുന്ന 50 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള റോഡാണിത്.

കൊച്ചിയില്‍ നിന്നും മറ്റു റൂട്ടുകളെ അപേക്ഷിച്ചു ഇടുക്കിയിലെത്താന്‍ 15 കിലോമീറ്ററിലധികം ദൂരക്കുറവും, എറണാകുളം -ഇടുക്കി യാത്ര ദൂരത്തില്‍ 35 കിലോമീറ്ററും ദൂരക്കുറവും,നിരവധി ഗ്രാമങ്ങളുടെ ഗതാഗത വികസനവുമാണ് പദ്ധതിയുടെ മുഖ്യ ആകര്‍ഷണം. ആലപ്പുഴ -മധുര സംസ്ഥാന ഹൈവേ പദ്ധതിയില്‍ ചേലച്ചുവടിനെയും മുരിക്കാശേരിയെയും ബന്ധിപ്പിച്ച പാലം കൂടി യാഥാര്‍ഥ്യമായതോടെ എറണാകുളത്ത് നിന്ന് മുവാറ്റുപുഴ വഴി ഈ പാതയിലൂടെ മേലെ ചിന്നാര്‍, ബഥേല്‍, നെടുങ്കണ്ടം, കമ്പംമെട് വഴി മധുരയ്ക്ക് 50 കിലോമീറ്ററോളം ദൂരക്കുറവുണ്ടാകുന്ന ചരിത്ര നേട്ടവും യാത്രികര്‍ക്കുണ്ടാകും. നിലവില്‍ ഈ റോഡിന്റെ ഭാഗമായ വണ്ണപ്പുറം മുതല്‍ ചേലച്ചുവട് വരെ ആലപ്പുഴ -മധുര സംസ്ഥാന ഹൈവേ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയതിനാല്‍ ,കക്കടാശേരി മുതല്‍ ഞാറക്കാട് വരെയാണ് എറണാകുളം ജില്ലയില്‍ റോഡ് വികസനം നടക്കാനുള്ളത് .ഇടുക്കി ജില്ലയില്‍ ഒടിയപാറ മുതല്‍ വണ്ണപ്പുറം വരെയുള്ള ഭാഗം ഉള്‍പ്പെടെ ഞറുക്കുറ്റി വരെ 11 കോടി രൂപയുടെ നിര്‍മ്മാണത്തിനായി കഴിഞ്ഞ വര്‍ഷം ഫണ്ട് അനുവദിച്ചു നിര്‍മ്മാണം പ്രാരംഭ ഘട്ടത്തിലാണ്.

മൂവാറ്റുപുഴ അസംബ്‌ളി മണ്ഡലത്തിലെ ആയവന ,പോത്താനിക്കാട് ,പൈങ്ങോട്ടൂര്‍ പഞ്ചായത്ത് പ്രദേശങ്ങളിലൂടെയും ,തൊടുപുഴ ,ഇടുക്കി അസംബ്‌ളി മണ്ഡലങ്ങളിലെ വണ്ണപ്പുറം ,മുണ്ടന്‍മുടി ,വെണ്മണി ,കഞ്ഞിക്കുഴി പ്രദേശങ്ങളിലൂടെയും കടന്നു പോകുന്ന നിര്‍ദ്ദിഷ്ട സംസ്ഥാന പാത നിരവധി ഗ്രാമങ്ങളുടെയും , കോട്ടപ്പാറ ,തൊമ്മന്‍കുത്ത് ഉള്‍പ്പെടെയുള്ള ടൂറിസം മേഖലകളുടെയും വികസനത്തിന് വഴി തുറക്കും . കൂടാതെ തേക്കടി അടക്കം ഇടുക്കി ജില്ലയിലെ പ്രധാന ടൂറിസം കേന്ദ്രങ്ങളിലേക്കും സുഗമമായി എത്തിച്ചേരാനാകും. മൂവാറ്റുപുഴ-പെരുമാംകണ്ടം കോട്ട റോഡും, കക്കടാശ്ശേരി-കാളിയാര്‍ റോഡും നിര്‍മ്മാണം ആരംഭിക്കുന്നതോടെ മൂവാറ്റുപുഴ നിയോജക മണ്ഡലത്തിലൂടെ കടന്ന് പോകുന്ന ദേശീയ പാത, ഹൈവേ, എം.സി. റോഡുകളുടെയെല്ലാം നിര്‍മ്മാണങ്ങള്‍ പൂര്‍ത്തിയാക്കാനാകുമെന്ന് എല്‍ദോ എബ്രഹാം എം.എല്‍.എ പറഞ്ഞു.

ശബരിമല പാക്കേജില്‍ ഉള്‍പ്പെടുത്തി 15-കോടി രൂപ മുതല്‍ മുടക്കി മൂവാറ്റുപുഴ-വല്ലം വരെയുള്ള എം.സി.റോഡിന്റെ നവീകരണം പൂര്‍ത്തിയായി. മൂവാറ്റുപുഴ- തൊടുപുഴ റോഡിന്റെ നവീകരണത്തിന് ശബരിമല പാക്കേജില്‍ ഉള്‍പ്പെടുത്തി 10 കോടി രൂപ അനുവദിച്ചു.ഇതിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടന്ന് വരികയാണ്. കൊച്ചി-ധനുഷ്‌കോടി ദേശീയ പാതയിലെ കക്കടാശ്ശേരി മുതല്‍ മറ്റക്കുഴി വരെയുള്ള റോഡ് നവീകരണത്തിന് ദേശീയ പാത അതോറിറ്റിയില്‍ നിന്നും 45-കോടി രൂപ അനുവദിച്ചിട്ടുണ്ടന്നും ടെന്‍ഡര്‍ നടപടികള്‍ പൂര്‍ത്തിയാകുന്ന മുറയ്ക്ക് ഈ റോഡിന്റെ നിര്‍മ്മാണവും ആരംഭിക്കുമെന്നും എല്‍ദോ എബ്രഹാം എം.എല്‍.എ പറഞ്ഞു.

You May Also Like

NEWS

മുവാറ്റുപുഴ : ബന്ധുവീട്ടിലെത്തിയ 3 പേർ ഒഴുക്കിപ്പെട്ട് മുങ്ങി മരിച്ചു.വെള്ളൂർ ചെറുകര പാലത്തിന് താഴെ മുവാറ്റുപുഴയാറിൽ കുളിക്കാൻ ഇറങ്ങിയ മൂന്ന് പേർ ഒഴുക്കിൽപെട്ടു മരിച്ചു. അരയൻകാവ് മുണ്ടക്കൽ മത്തായിയുടെ മകൻ ജോൺസൺ (56),...

CRIME

മുവാറ്റുപുഴ : ഇരുചക്ര വാഹന മോഷ്ടാവ് പിടിയിൽ. മൂവാറ്റുപുഴ പേഴക്കാപ്പിള്ളി പാലോ പാലത്തിങ്കൽ വീട്ടിൽ മുഹമ്മദ് ഷാനിദ് (24) നെയാണ് ആലുവ പോലീസ് അറസ്റ്റ് ചെയ്തത്. ആലുവ ടൗണിൽ പാർക്ക് ചെയ്തിരുന്ന കീഴ്മാട്...

CRIME

മൂവാറ്റുപുഴ : ഉറവക്കുഴി ഭാഗത്ത് മോളേക്കുടിയിൽ വീട്ടിൽ ആശ (36) യെയാണ് മൂവാറ്റുപുഴ പോലീസ് അറസ്റ്റ് ചെയ്തത്. കുന്നുംപുറത്ത് മധുവിന്റെ വീട്ടിൽ ജോലി ചെയ്തു കൊണ്ടിരിക്കുമ്പോൾ അഞ്ച് പവൻ സ്വർണ്ണവും പതിനാലായിരം രൂപയുമാണ്...

CRIME

മുവാറ്റുപുഴ : നൂറു കോടി രൂപ വായ്പ വാഗ്ദാനം ചെയ്ത് മൂവാറ്റുപുഴ സ്വദേശിയിൽ നിന്ന് ഒരു കോടി അഞ്ച് ലക്ഷം തട്ടിയ കേസിൽ രണ്ട് പേർ അറസ്റ്റിൽ. തമിഴ്നാട് തിരുനൽവേലി സ്വദേശികളായ നടേശൻ...

CRIME

മുവാറ്റുപുഴ : മർദനമേറ്റ് വയോധികൻ മരിച്ച കേസിൽ വളർത്തു മകൻ റിമാൻറിൽ. മുവാറ്റുപുഴ മുടവൂർ തുരിശ്കോളനിക്ക് സമീപം ആനകുത്തിയിൽ ഭാസ്കരൻ (80) ആണ് വളർത്ത് മകന്‍റെ മർദനത്തെ തുടർന്ന് മരിച്ചത്. കേസ് രജിസ്റ്റർ...

CRIME

മുവാറ്റുപുഴ : നിരന്തര കുറ്റവാളിയെ കാപ്പ ചുമത്തി ജയിലിലടച്ചു. ഐരാപുരം കുഴൂർ കുന്നുകുരുടി ഭാഗത്ത് പാറത്തട്ടയിൽ വീട്ടിൽ മനു (23) വിനെയാണ് കാപ്പ ചുമത്തി വിയ്യൂർ സെൻട്രൽ ജയിലിൽ അടച്ചത്. ഓപ്പറേഷൻ ഡാർക്ക് ഹണ്ടിന്റെ...

CRIME

മുവാറ്റുപുഴ : മലഞ്ചരക്ക് മോഷ്ടാക്കൾ പിടിയിൽ. മുവാറ്റുപുഴ റാക്കാട് മലഞ്ചരക്ക് കട കുത്തിതുറന്ന് മോഷണം നടത്തിയ മഴുവനൂർ മംഗലത്തുനട ഭാഗത്ത്‌ വാരിക്കാട്ടിൽ വീട്ടിൽ ഷിജു രാജപ്പൻ (42), വെങ്ങോല ചിറപ്പുള്ളി വീട്ടിൽ താഹിർ...

CRIME

മുവാറ്റുപുഴ : തൃക്കളത്തൂർ പള്ളിക്കാവിൽ ശീവേലി തിടമ്പും മറ്റും മോഷ്ടിച്ച കേസിലെ പ്രതി പിടിയിൽ. ആസ്സാം നാഗോൺ ജില്ലയിൽ ഡിംഗ് പോലീസ് സ്റ്റേഷൻ പരിധിയിൽ താമസിക്കുന്ന സാദിക്കുൽ ഇസ്ലാം (26) നെയാണ് മുവാറ്റുപുഴ പോലീസ്...

CRIME

മൂവാറ്റുപുഴ: കൈക്കൂലി വാങ്ങുന്നതിനിടെ പഞ്ചായത്ത് ഓവർസിയർ വിജിലൻസ് പിടിയിൽ. പായിപ്ര പഞ്ചായത്ത് ഓവർസിയർ സൂരജ് പി.ടിയെയാണ് വിജിലൻസ് അറസ്റ്റ് ചെയ്തത്. പായിപ്ര സ്വദേശിയിൽ നിന്നും ബിൽഡിംഗ് പെർമിറ്റിനായി 5000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെയാണ്...

CRIME

മുവാറ്റുപുഴ : വിനോദസഞ്ചാര കേന്ദ്രത്തിലെത്തിയ കോളേജ് വിദ്യാർത്ഥിനിയെ ഭീഷണിപ്പെടുത്തി മാനഭംഗപ്പെടുത്തിയ കേസിൽ ഒരാൾ അറസ്റ്റിൽ . പായിപ്ര പോയാലി മലഭാഗത്ത് കാനപറമ്പിൽ വീട്ടിൽ മുഹമ്മദ് സുബൈർ (22)നെയാണ് മൂവാറ്റുപുഴ സബ് ഇൻസ്പെക്ടർ മാഹിൻ...

CHUTTUVATTOM

മുവാറ്റുപുഴ : സ്ത്രീശക്തി ലോട്ടറിയുടെ 75 ലക്ഷം രൂപ ഒന്നാം സമ്മാനം അടിച്ച ഞെട്ടലിൽ അന്യസംസ്ഥാന തൊഴിലാളി ഓടിയെത്തിയത് മൂവാറ്റുപുഴ പോലീസ് സ്റ്റേഷനിലേക്ക്. കൊൽക്കത്ത സ്വദേശിയായ എസ്.കെ.ബദേസ് ആണ് ലോട്ടറി അടിച്ച പരിഭ്രാന്തിയിൽ...

ACCIDENT

മുവാറ്റുപുഴ : കാറും ബൈക്കും കൂട്ടിയിടിച്ചുണ്ടായ വാഹനാപകടത്തില്‍ യുവാവിന് ദാരുണാന്ത്യം. ബുധനാഴ്ച രാവിലെ 9.30ഓടെ കായനാട് ജംഗ്ഷനിലുണ്ടായ വാഹനാപകടത്തിലാണ് സൗത്ത് മാറാടി പുളിയാനിക്കാട്ട് സുജിത്ത് പി. ഏലിയാസ് (36) മരിച്ചത്. മാറാടിയില്‍ നിന്നും...

error: Content is protected !!