Connect with us

Hi, what are you looking for?

CHUTTUVATTOM

കടവൂര്‍ കുടുംബാരോഗ്യ കേന്ദ്രം മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും.

മൂവാറ്റുപുഴ: മൂവാറ്റുപുഴ നിയോജക മണ്ഡലത്തില്‍ സംസ്ഥാന സര്‍ക്കാര്‍ കുടുംബാരോഗ്യ കേന്ദ്രമായി ഉയര്‍ത്തിയ പൈങ്ങോട്ടൂര്‍ ഗ്രാമപഞ്ചായത്തിലെ കടവൂര്‍ കുടുംബാരോഗ്യ കേന്ദ്രം തിങ്കളാഴ്ച(03-08-2020) രാവിലെ 10.30ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വീഡിയോ കോണ്‍ഫ്രന്‍സിലൂടെ ഉദ്ഘാടനം ചെയ്യും ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ.ഷൈലജ ടീച്ചര്‍ അധ്യക്ഷത വഹിക്കുമെന്ന് എല്‍ദോ എബ്രഹാം എം.എല്‍.എ അറിയിച്ചു. സംസ്ഥാനസര്‍ക്കാര്‍ മൂവാറ്റുപുഴ നിയോജക മണ്ഡലത്തിലെ എട്ട് പ്രാഥമീക ആരോഗ്യ കേന്ദ്രങ്ങള്‍ കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കി ഉയര്‍ത്തിയത്. ഇതാനി ആരോഗ്യ വകുപ്പില്‍ നിന്നും 90-ലക്ഷം രൂപയും അനുവദിച്ചിരുന്നു. പായിപ്ര, മാറാടി, വാളകം, ആവോലി, മഞ്ഞള്ളൂര്‍, പോത്താനിക്കാട്, പൈങ്ങോട്ടൂര്‍, പാലക്കുഴ പ്രാഥമീക ആരോഗ്യ കേന്ദ്രങ്ങളാണ് കുടുംബാരോഗ്യ കേന്ദ്രങ്ങളായി ഉയര്‍ത്തിയത്. ഇതില്‍ സര്‍ക്കാര്‍ നിര്‍ദ്ദേശിച്ച നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കി ഉദ്ഘാടനം ചെയ്യുന്ന രണ്ടാമത്തെ കുടുംബാരോഗ്യ കേന്ദ്രമാണ് കടവൂര്‍ കുടുംബാരോഗ്യ കേന്ദ്രം. പായിപ്ര കുടുംബാരോഗ്യ കേന്ദ്രം നേരത്തെ മന്ത്രി കെ.കെ.ഷൈലജ ടീച്ചര്‍ ഉദ്ഘാടനം ചെയ്തിരുന്നു. മറ്റ് കുടുംബാരോഗ്യ കേന്ദ്രങ്ങളുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടന്നുവരുന്നതായി എല്‍ദോ എബ്രഹാം എം.എല്‍.എ പറഞ്ഞു.

മൂവാറ്റുപുഴ നിയോജക മണ്ഡലത്തില്‍ എട്ട് പ്രാഥമീക ആരോഗ്യ കേന്ദ്രങ്ങളെയാണ് കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കി മാറ്റുന്നത്. ഓരോ കേന്ദ്രത്തിനും 15-ലക്ഷം രൂപ വീതമാണ് അനുവദിച്ചിരിക്കുന്നത്. ജില്ലാ നിര്‍മ്മിതി കേന്ദ്രത്തിനാണ് നിര്‍മ്മാണ ചുമതല. പ്രാഥമീക ആരോഗ്യ കേന്ദ്രങ്ങള്‍ കുടുംബാരോഗ്യ കേന്ദ്രങ്ങളായി മാറുന്നതോടെ രാവിലെ ഒമ്പത് മുതല്‍ വൈകിട്ട് ആറ് വരെ ഡോക്ടറുടെ സേവനം ലഭിക്കും. ഡോക്ടര്‍മാരുടെയും, മറ്റ് ജീവനക്കാരുടെയും എണ്ണം വര്‍ദ്ധിപ്പിക്കുകയും, എല്ലാത്തരം രോഗങ്ങളുടെയും പ്രാഥമികചികിത്സയും ഇവിടെ നടക്കും. രോഗിയുടെ സ്വകാര്യത ഉറപ്പാക്കുന്ന രീതിയിലുള്ള പരിശോധന മുറി, ആധുനീക രീതിയിലുള്ള വിശ്രമ മുറി, ശൗചാലയം, ഒബ്‌സര്‍വേഷന്‍ മുറി, മോഡുലാര്‍ റാക്കോട് കൂടിയ ഫാര്‍മസി, എയര്‍ കണ്ടീഷന്‍ സംവിധാനമുള്ള ഫാര്‍മസി സ്റ്റോര്‍, ആധുനീക ലാബ് സംവിധാനം, കുടിവെള്ള സൗകര്യം എന്നിവയാണ് ഒരുക്കുക,ചെറിയ പൂന്തോട്ടമോ, ഔഷധ സസ്യ ഉദ്യോനവും ഇതോടൊപ്പം ഒരുക്കും. ദേശീയ ആരോഗ്യ ദൗത്യം തയ്യാറാക്കുന്ന എസ്റ്റിമേറ്റ് പ്രകാരമാണ് നിര്‍മ്മാണം നടക്കുന്നത്.

You May Also Like

NEWS

മുവാറ്റുപുഴ : ബന്ധുവീട്ടിലെത്തിയ 3 പേർ ഒഴുക്കിപ്പെട്ട് മുങ്ങി മരിച്ചു.വെള്ളൂർ ചെറുകര പാലത്തിന് താഴെ മുവാറ്റുപുഴയാറിൽ കുളിക്കാൻ ഇറങ്ങിയ മൂന്ന് പേർ ഒഴുക്കിൽപെട്ടു മരിച്ചു. അരയൻകാവ് മുണ്ടക്കൽ മത്തായിയുടെ മകൻ ജോൺസൺ (56),...

CRIME

മുവാറ്റുപുഴ : ഇരുചക്ര വാഹന മോഷ്ടാവ് പിടിയിൽ. മൂവാറ്റുപുഴ പേഴക്കാപ്പിള്ളി പാലോ പാലത്തിങ്കൽ വീട്ടിൽ മുഹമ്മദ് ഷാനിദ് (24) നെയാണ് ആലുവ പോലീസ് അറസ്റ്റ് ചെയ്തത്. ആലുവ ടൗണിൽ പാർക്ക് ചെയ്തിരുന്ന കീഴ്മാട്...

CRIME

മൂവാറ്റുപുഴ : ഉറവക്കുഴി ഭാഗത്ത് മോളേക്കുടിയിൽ വീട്ടിൽ ആശ (36) യെയാണ് മൂവാറ്റുപുഴ പോലീസ് അറസ്റ്റ് ചെയ്തത്. കുന്നുംപുറത്ത് മധുവിന്റെ വീട്ടിൽ ജോലി ചെയ്തു കൊണ്ടിരിക്കുമ്പോൾ അഞ്ച് പവൻ സ്വർണ്ണവും പതിനാലായിരം രൂപയുമാണ്...

CRIME

മുവാറ്റുപുഴ : നൂറു കോടി രൂപ വായ്പ വാഗ്ദാനം ചെയ്ത് മൂവാറ്റുപുഴ സ്വദേശിയിൽ നിന്ന് ഒരു കോടി അഞ്ച് ലക്ഷം തട്ടിയ കേസിൽ രണ്ട് പേർ അറസ്റ്റിൽ. തമിഴ്നാട് തിരുനൽവേലി സ്വദേശികളായ നടേശൻ...

error: Content is protected !!