മൂവാറ്റുപുഴ: മുവാറ്റുപുഴയിലെ മത്സ്യ വിൽപ്പന കടകളിൽ നടത്തിയ പരിശോധനയിൽ പഴകിയ മത്സ്യങ്ങൾ പിടിച്ചെടുത്തു. ഭക്ഷ്യയോഗ്യമല്ലാത്ത വിധം പഴകിയ മത്സ്യങ്ങൾ വിൽപ്പന നടത്തുന്നുവെന്ന പരാതിയെ തുടർന്ന് ഫുഡ് സേഫ്റ്റി ഇൻസ്പെക്ടർമാരുടെയും ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥൻമാരുടെയും നേതൃത്വത്തിലാണ് പരിശോധന നടന്നത്. പരിശോധനയിൽ കീച്ചേരിപ്പടി, പേഴയ്ക്കാപ്പിള്ളി ഭാഗങ്ങളിൽ പ്രവർത്തിക്കുന്ന മീൻകടകളിൽ നിന്നും 30 കിലോ പഴകിയ മീനുകളാണ് പിടികൂടിയത്.
കീച്ചേരിപ്പടിയിൽ ലൈസൻസില്ലാതെ വിൽപ്പന നടത്തിയ മീൻകട അടച്ച് പൂട്ടി സീൽ ചെയ്തു. പേഴയ്ക്കാപ്പിള്ളിയിൽ പഴകിയ മത്സ്യം വിൽപ്പന നടത്തിയ രണ്ട് കടകൾക്കെതിരെ കേസെടുത്ത് പിഴചുമത്തി. കോവിഡ് 19നെ തുടർന്ന് മത്സ്യം ക്ഷാമം പഴകിയ മത്സ്യങ്ങൾ മീൻകടകളിൽ വിൽപ്പന നടത്തുകയാണെന്ന വ്യാപകമായി പരാതി ഉയർന്നതിനെ തുടർന്നാണ് ജില്ലയിലെ മത്സ്യവിപണന കടകളിൽ പരിശോധന നടത്തിയത്.