Connect with us

Hi, what are you looking for?

EDITORS CHOICE

വൽമീകത്തിൽ ഇവരെല്ലാം ഹാപ്പിയാണ്; മുവാറ്റുപുഴയിൽ “ദയ”യുണ്ട് മിണ്ടാപ്രാണികൾക്ക് കനിവിന്റെ ഉറവിടമായി.

മൂവാറ്റുപുഴ: മിണ്ടാപ്രാണികൾക്ക് കനിവിന്റെ ഉറവിടമാകുകയാണ് മുവാറ്റുപുഴയിലെ ദയ. മൃഗങ്ങൾക്ക് വേണ്ടിയുള്ള അവകാശപ്പോരാട്ടത്തിൽ കേരളത്തിലെ തന്നെ ആദ്യത്തെ സംഘടനയാണ് മൂവാറ്റുപുഴയിലെ ദയ. പ്രകൃതി മനോഹരമായ മൂവാറ്റുപുഴയാറിനോട് ചേർന്ന് പ്രവർത്തിക്കുന്ന ദയയുടെ ആസ്ഥാനമായ വൽമീകത്തിൽ 38ഓളം നായകൾ ഉണ്ട്.അപകടത്തിൽ പരിക്കേറ്റവരും , കൈയും, കാലും നഷ്ട്ടപെട്ട നായകൾ, അലഞ്ഞ് തിരിഞ്ഞ്‌ നടന്നവർ, ഉപേക്ഷിക്കപ്പെട്ടവർ അങ്ങനെ എല്ലാം കൂടി ചേർന്നാണ് ഇത്. മൂവാറ്റുപുഴക്കു പുറമെ പറവൂർ, പെരുമ്പാവൂർ എന്നിവിടങ്ങളിലും ഈ സംഘടനക്ക് പ്രവർത്തകരുണ്ട്. അവരുടെ വീടുകളിൽ പാർപ്പിച്ചിരിക്കുന്ന നായകളുടെ എണ്ണം കൂടി എടുത്താൽ 72ൽ പരം വരും. മികച്ച ഭക്ഷണം നൽകിയാണ് ഇവരെ ദയ എന്ന സംഘടന വൽ മീകത്തിൽ പരിപാലിക്കുന്നത്.

രാവിലെ ബിസ്ക്കറ്റ്, ഡ്രൈ ഫുഡ് ഉച്ചക്ക് ചോറും, ചിക്കനും ചേർത്ത് പാകപ്പെടുത്തുന്ന ബിരിയാണി, വൈകിട്ട് ചോറ് ഇതെല്ലാമാണ് ഇവരുടെ മെനു വിവരങ്ങൾ. ഭക്ഷണം നൽകാനും, ഇവരുടെ താമസ സ്ഥലം ശുചികരിക്കുന്നതിനുംമറ്റും ചെലവിനായി മാസം 30,000 മുതൽ 50,000 രൂപ വരെ ചെലവ് വരും. ഇരുപത് വർഷമായി മൂവാറ്റുപുഴയിൽ പ്രവർത്തിക്കുന്ന മൃഗ ക്ഷേമ സംഘടനയാണിത്. മൃഗങ്ങളുമായി ബന്ധപ്പെട്ട് മുൻസിഫ് കോടതി മുതൽ സുപ്രീം കോടതി വരെ നീളുന്ന കേസുകൾ ഈ സംഘടന നടത്തി കൈകാര്യം ചെയ്തു പോകുന്നു. മൃഗ പീഡനം നടന്നാൽ സമൂഹ മാധ്യമങ്ങളിൽ സഹിഷ്ണുത പങ്കിടുന്നതല്ലാതെ ഇവിടുള്ളവർ വേറെയൊന്നിനും മുതിരുന്നില്ലയെന്നും ദയ പ്രവർത്തകർ പറയുന്നു.

കർശന നിയമങ്ങളും നിയന്ത്രണങ്ങളും ഏർപ്പെടുത്തുന്നതിനൊപ്പം ഹോണററി സംവിധാനത്തിൽ മൃഗങ്ങളുടെ ക്ഷേമത്തിന് വേണ്ടി പ്രത്യേക ടീം രൂപീകരിക്കണമെന്ന്
ദയമൃഗ ക്ഷേമ സംഘടനയുടെ സ്ഥാപക അംഗവും, കോ. ഓർഡിനേറ്റരുമായ അമ്പിളി പുരയ്ക്കൽ പറയുന്നു. സേവനവും, പണവും, സമയവും ഏറെ വേണ്ട ഈ പ്രവർത്തികൾക്ക് സന്നദ്ധ സേവനത്തിനുപോലും വ്യക്തികൾ വരുന്നില്ലയെന്ന് അമ്പിളി കൂട്ടിച്ചേർത്തു.

You May Also Like

NEWS

മുവാറ്റുപുഴ : ബന്ധുവീട്ടിലെത്തിയ 3 പേർ ഒഴുക്കിപ്പെട്ട് മുങ്ങി മരിച്ചു.വെള്ളൂർ ചെറുകര പാലത്തിന് താഴെ മുവാറ്റുപുഴയാറിൽ കുളിക്കാൻ ഇറങ്ങിയ മൂന്ന് പേർ ഒഴുക്കിൽപെട്ടു മരിച്ചു. അരയൻകാവ് മുണ്ടക്കൽ മത്തായിയുടെ മകൻ ജോൺസൺ (56),...

CRIME

മുവാറ്റുപുഴ : ഇരുചക്ര വാഹന മോഷ്ടാവ് പിടിയിൽ. മൂവാറ്റുപുഴ പേഴക്കാപ്പിള്ളി പാലോ പാലത്തിങ്കൽ വീട്ടിൽ മുഹമ്മദ് ഷാനിദ് (24) നെയാണ് ആലുവ പോലീസ് അറസ്റ്റ് ചെയ്തത്. ആലുവ ടൗണിൽ പാർക്ക് ചെയ്തിരുന്ന കീഴ്മാട്...

CRIME

മൂവാറ്റുപുഴ : ഉറവക്കുഴി ഭാഗത്ത് മോളേക്കുടിയിൽ വീട്ടിൽ ആശ (36) യെയാണ് മൂവാറ്റുപുഴ പോലീസ് അറസ്റ്റ് ചെയ്തത്. കുന്നുംപുറത്ത് മധുവിന്റെ വീട്ടിൽ ജോലി ചെയ്തു കൊണ്ടിരിക്കുമ്പോൾ അഞ്ച് പവൻ സ്വർണ്ണവും പതിനാലായിരം രൂപയുമാണ്...

CRIME

മുവാറ്റുപുഴ : നൂറു കോടി രൂപ വായ്പ വാഗ്ദാനം ചെയ്ത് മൂവാറ്റുപുഴ സ്വദേശിയിൽ നിന്ന് ഒരു കോടി അഞ്ച് ലക്ഷം തട്ടിയ കേസിൽ രണ്ട് പേർ അറസ്റ്റിൽ. തമിഴ്നാട് തിരുനൽവേലി സ്വദേശികളായ നടേശൻ...

CRIME

മുവാറ്റുപുഴ : മർദനമേറ്റ് വയോധികൻ മരിച്ച കേസിൽ വളർത്തു മകൻ റിമാൻറിൽ. മുവാറ്റുപുഴ മുടവൂർ തുരിശ്കോളനിക്ക് സമീപം ആനകുത്തിയിൽ ഭാസ്കരൻ (80) ആണ് വളർത്ത് മകന്‍റെ മർദനത്തെ തുടർന്ന് മരിച്ചത്. കേസ് രജിസ്റ്റർ...

CRIME

മുവാറ്റുപുഴ : നിരന്തര കുറ്റവാളിയെ കാപ്പ ചുമത്തി ജയിലിലടച്ചു. ഐരാപുരം കുഴൂർ കുന്നുകുരുടി ഭാഗത്ത് പാറത്തട്ടയിൽ വീട്ടിൽ മനു (23) വിനെയാണ് കാപ്പ ചുമത്തി വിയ്യൂർ സെൻട്രൽ ജയിലിൽ അടച്ചത്. ഓപ്പറേഷൻ ഡാർക്ക് ഹണ്ടിന്റെ...

CRIME

മുവാറ്റുപുഴ : മലഞ്ചരക്ക് മോഷ്ടാക്കൾ പിടിയിൽ. മുവാറ്റുപുഴ റാക്കാട് മലഞ്ചരക്ക് കട കുത്തിതുറന്ന് മോഷണം നടത്തിയ മഴുവനൂർ മംഗലത്തുനട ഭാഗത്ത്‌ വാരിക്കാട്ടിൽ വീട്ടിൽ ഷിജു രാജപ്പൻ (42), വെങ്ങോല ചിറപ്പുള്ളി വീട്ടിൽ താഹിർ...

CRIME

മുവാറ്റുപുഴ : തൃക്കളത്തൂർ പള്ളിക്കാവിൽ ശീവേലി തിടമ്പും മറ്റും മോഷ്ടിച്ച കേസിലെ പ്രതി പിടിയിൽ. ആസ്സാം നാഗോൺ ജില്ലയിൽ ഡിംഗ് പോലീസ് സ്റ്റേഷൻ പരിധിയിൽ താമസിക്കുന്ന സാദിക്കുൽ ഇസ്ലാം (26) നെയാണ് മുവാറ്റുപുഴ പോലീസ്...

CRIME

മൂവാറ്റുപുഴ: കൈക്കൂലി വാങ്ങുന്നതിനിടെ പഞ്ചായത്ത് ഓവർസിയർ വിജിലൻസ് പിടിയിൽ. പായിപ്ര പഞ്ചായത്ത് ഓവർസിയർ സൂരജ് പി.ടിയെയാണ് വിജിലൻസ് അറസ്റ്റ് ചെയ്തത്. പായിപ്ര സ്വദേശിയിൽ നിന്നും ബിൽഡിംഗ് പെർമിറ്റിനായി 5000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെയാണ്...

CRIME

മുവാറ്റുപുഴ : വിനോദസഞ്ചാര കേന്ദ്രത്തിലെത്തിയ കോളേജ് വിദ്യാർത്ഥിനിയെ ഭീഷണിപ്പെടുത്തി മാനഭംഗപ്പെടുത്തിയ കേസിൽ ഒരാൾ അറസ്റ്റിൽ . പായിപ്ര പോയാലി മലഭാഗത്ത് കാനപറമ്പിൽ വീട്ടിൽ മുഹമ്മദ് സുബൈർ (22)നെയാണ് മൂവാറ്റുപുഴ സബ് ഇൻസ്പെക്ടർ മാഹിൻ...

CHUTTUVATTOM

മുവാറ്റുപുഴ : സ്ത്രീശക്തി ലോട്ടറിയുടെ 75 ലക്ഷം രൂപ ഒന്നാം സമ്മാനം അടിച്ച ഞെട്ടലിൽ അന്യസംസ്ഥാന തൊഴിലാളി ഓടിയെത്തിയത് മൂവാറ്റുപുഴ പോലീസ് സ്റ്റേഷനിലേക്ക്. കൊൽക്കത്ത സ്വദേശിയായ എസ്.കെ.ബദേസ് ആണ് ലോട്ടറി അടിച്ച പരിഭ്രാന്തിയിൽ...

ACCIDENT

മുവാറ്റുപുഴ : കാറും ബൈക്കും കൂട്ടിയിടിച്ചുണ്ടായ വാഹനാപകടത്തില്‍ യുവാവിന് ദാരുണാന്ത്യം. ബുധനാഴ്ച രാവിലെ 9.30ഓടെ കായനാട് ജംഗ്ഷനിലുണ്ടായ വാഹനാപകടത്തിലാണ് സൗത്ത് മാറാടി പുളിയാനിക്കാട്ട് സുജിത്ത് പി. ഏലിയാസ് (36) മരിച്ചത്. മാറാടിയില്‍ നിന്നും...

error: Content is protected !!