മൂവാറ്റുപുഴ: ലോറിയും കാറും തമ്മിൽ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവും മരിച്ചു. ഇതോടെ അപകടത്തിൽ മരിച്ചവരുടെ എണ്ണം നാലായി. പുറപ്പുഴ മൂക്കിലകാട്ടിൽ അമർനാഥ് ആർ പിള്ള (ഹരികുട്ടൻ -20)ആണ് ചികിത്സയിലിരിക്കെ ഇന്ന് (ഓഗസ്റ്റ് 31) രാവിലെ പത്തോടെ മരിച്ചത്. ഇന്നലെ മരണപ്പെട്ട ആദിത്യന്റെ സഹോദരനാണ് അമർനാഥ്. തൊടുപുഴ പുറപ്പുഴ സ്വദേശികളായ മൂക്കിലകാട്ടിൽ രാജേന്ദ്രന്റെ മകൻ ആദിത്യൻ (23),കുന്നേൽ ബാബുവിന്റെ മകൻ വിഷ്ണു (24),സഹോദരൻ അരുൺ ബാബു(22)എന്നിവരാണ് ഇന്നലെ മരണപ്പെട്ടത്.
