കോതമംഗലം : മുന്നാറിൽ നിന്ന് ബ്ലാoഗ്ലൂർക്ക് പോകുകയായിരുന്ന KSRTC സ്വിഫ്റ്റ് ബസിൽ നെല്ലിമറ്റത്ത് വച്ച് തീയും പുകയും .കോതമംഗലത്ത് നിന്ന് ഫയർഫോഴ്സ് എത്തി തീയണച്ചു. നെല്ലിമറ്റത്ത് ബസ് എത്തിയപ്പോൾ ഉഗ്രശബ്ദവും പൊട്ടിത്തെറിയും, പുകയും ഉണ്ടായി. ഉടനെ ബസ് നിർത്തി യാത്രക്കാരെ പുറത്തിറക്കി. നാട്ടുകാർ ഓടിക്കൂടി രക്ഷാപ്രവർത്തനം നടത്തി. വൈകിട്ട് അഞ്ചരയോടെയാണ് സംഭവം.യാത്രക്കാരെ എത്തിക്കാൻ ബദൽ സംവിധാനം ഏർപ്പെടുത്തി.



























































