കോതമംഗലം : 1920 ൽ പൗലോസ് മോർ അത്താനാസിയോസ് വലിയ തിരുമേനിയാൽ ആരംഭം കുറിച്ച സണ്ടേസ്ക്കൂൾ പ്രസ്ഥാനത്തിന്റെ ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി കോതമംഗലം ചെറിയ പള്ളിയുടെ നെല്ലിമറ്റം എംബിറ്റ്സ് കോളേജിൽ വെച്ച് 14, 15 തീയതികളിൽ നടക്കുന്ന ദേശീയ ദിദിന വിദ്യാർത്ഥി നേതൃത്വ പരിശീലന ക്യാമ്പിന് ജനറൽ സെക്രട്ടറി ഷെവ. എം. ജെ. മാർക്കോസ് പതാക ഉയർത്തി ആരംഭം കുറിച്ചു.
തുടർന്ന് ചെറിയ പള്ളി വികാരി ഫാ. ജോസ് പരത്തുവയലിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന സമ്മേളനം ആന്റണി ജോൺ എം.എൽ.എ. ഉത്‌ഘാടനം നിർവ്വഹിച്ചു. മേഖലാധിപൻ മോർ യൂലിയോസ് ഏലിയാസ് മെത്രാപ്പോലീത്ത അനുഗ്രഹ പ്രഭാഷണം നടത്തി. ജനറൽ സെക്രട്ടറി ഷെവ. എം. ജെ. മാർക്കോസ്, ട്രസ്റ്റിമാരായ അഡ്വ. സി. ഐ. ബേബി, ബിനോയ് മണ്ണഞ്ചേരി, കോളേജ് ചെയർമാൻ പി. വി. പൗലോസ്, സെക്രട്ടറി സി. എ. കുഞ്ഞച്ചൻ, ട്രഷറാർ സി. കെ. ബാബു, കോളേജ് പ്രിൻസിപ്പാൾ ഡോ. പി. സോജൻ ലാൽ, എം. ജെ. എസ്. എസ്. എ. സെക്രട്ടറിമാരായ കോര സി. കുന്നുംപുറം, റോയ് തോമസ്, ട്രഷറാർ പി. വി. ഏലിയാസ്, മേഖലാ ഡയറക്ടർ ഡി. കോര, ഭദ്രാസന സെക്രട്ടറി ബിനു വർഗീസ്, സെക്രട്ടറി ജോൺ ജോസഫ്, ഡിസ്ട്രിക്ട് ഇൻസ്‌പെക്ടർ ബാബു വർഗീസ് എന്നിവർ പ്രസംഗിച്ചു.
ക്യാമ്പ് ഡയറക്ടർ എൽദോ ഐസക്ക്, ഫാ. ജക്സൺ ജേക്കബ്, ബോസ് ജോസഫ്, ജിജി വർഗീസ് എന്നിവർ ക്ലാസുകളെടുത്തു. വി. കുർബ്ബാനാനന്തരം ജലീഷ് പീറ്റർ കരിയർ ഗൈഡൻസ് ക്ലാസ് എടുക്കും. തുടർന്ന് എം. ജെ. എസ്. എസ്. എ. പ്രസിഡന്റ് ഡോ. മോർ അന്തീമോസ് മാത്യൂസ് മെത്രാപ്പോലീത്ത അദ്ധ്യക്ഷത വഹിക്കുന്ന സമാപന സമ്മേളനം ശ്രേഷ്ഠ കാതോലിക്ക ആബൂൻ മോർ ബസേലിയോസ് തോമസ് പ്രഥമൻ ബാവാ ഉദ്ഘാടനം നിർവ്വഹിക്കും. അഡ്വ. ഡീൻ കുര്യാക്കോസ് എം. പി. മുഖ്യസന്ദേശം നടത്തും.