മൂവാറ്റുപുഴ: എല്‍ദോ എബ്രഹാം എം.എല്‍.എയുടെ നേതൃത്വത്തില്‍ മൂവാറ്റുപുഴ നിയോജക മണ്ഡലത്തിലെ നിര്‍ദ്ധനരായ കരള്‍ മാറ്റല്‍ ശസ്ത്രക്രിയ, ഹൃദയസമ്പന്ധമായ രോഗികള്‍, ക്യാന്‍സര്‍ രോഗികള്‍, ഡയാലിസിസ് ചെയ്യുന്ന രോഗികള്‍ക്ക് സഹായം, അടക്കം മരുന്ന് നല്‍കുന്നതിന് വേണ്ടി നടപ്പിലാക്കുന്ന മെഡിസിന്‍ ചലഞ്ച് പദ്ധിയ്ക്ക് തുടക്കമായി. കോവിഡ് 19ന്റെ പശ്ചാത്തലത്തില്‍ രാജ്യത്ത് സമ്പൂര്‍ണ്ണ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതോടെ മരുന്ന് വാങ്ങുന്നതിനായി ബുദ്ധിമുട്ട് അനുഭവിക്കുന്ന നിര്‍ദ്ധന രോഗികള്‍ക്ക് അവരുടെ വീടുകളില്‍ മരുന്ന് എത്തിക്കുന്നതാണ് പദ്ധതി. ഇതോടൊപ്പം തന്നെ സാമ്പത്തീക പരാതീനതയെ തുടര്‍ന്ന് ഡയാലിസിസ് ചെയ്യുന്നതിന് ബുദ്ധിമുട്ട് അനുഭവിക്കുന്ന ഡയാലിസിസ് ചെയ്യുന്നതിനുള്ള സഹായവും പദ്ധതിയുടെ ഭാഗമായി നടന്ന് വരുന്നു. പദ്ധതിയുടെ ഭാഗമായി ആവോലി ഗ്രാമപഞ്ചായത്തിലെ അടൂപറമ്പില്‍ കരള്‍ മാറ്റല്‍ ശസ്ത്രക്രിയക്ക് വിധേയനായ രോഗിയ്ക്ക് ഒരു മാസത്തെയ്ക്ക് ആവശ്യമായ മരുന്നുകള്‍ എം.എല്‍.എയുടെ നേതൃത്വത്തില്‍ വീട്ടില്‍ എത്തിച്ച് നല്‍കി.
ലോക്ക് ഡൗണിനെ തുടര്‍ന്ന് വീട്ടുകാര്‍ക്ക് ജോലിയില്ലാതായതോടെ മൂവാറ്റുപുഴ നഗരസഭയിലെ വാഴപ്പിള്ളിയില്‍ ഡയാലിസിസ് ചെയ്യുന്നതിന് ബുദ്ധിമുട്ട് അനുഭവിച്ച കുടുംബത്തിന് തുടര്‍ ഡയാലിസിസിനായി സാമ്പത്തീക സഹായം നല്‍കി. പായിപ്ര ഗ്രാമപഞ്ചായത്തിലെ തൃക്കളത്തൂരില്‍ ഹൃദയസംമ്പന്ധമായ അസുഖത്തെ തുടര്‍ന്ന് മരുന്ന് വാങ്ങിക്കാന്‍ കഴിയാത്ത കുടുംബത്തിന് ഒരു മാസത്തെ മരുന്ന് വാങ്ങി നല്‍കി. ആരക്കുഴ ഗ്രാമപഞ്ചായത്തിലെ ഹൃദയസംമ്പന്ധമായ അസുഖമൂലം മരുന്ന് വാങ്ങാന്‍ കഴിയാത്ത കുടുംബത്തിന് ഒരു മാസത്തെ മരുന്ന് വാങ്ങി വീട്ടിലെത്തിച്ചു.
മെഡിസിന്‍ ചലഞ്ച് പദ്ധതിയുടെ നിയോജക മണ്ഡലതല ഉദ്ഘാടനം ആരക്കുഴ സ്വദേശിനിയ്ക്ക് ഒരു മാസത്തേയ്ക്ക് ആവശ്യമായ മരുന്നുകള്‍ എല്‍ദോ എബ്രഹാം എം.എല്‍.എ പണ്ടപ്പിള്ളി കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററിലെ മെഡിക്കല്‍ ഓഫീസര്‍ ഡോ.കെ.എ.ജോര്‍ജിന് കൈമാറി നിര്‍വ്വഹിച്ചു. ജില്ലാ പഞ്ചായത്ത് മെമ്പര്‍ എന്‍.അരുണ്‍, മുന്‍പഞ്ചായത്ത് പ്രസിഡന്റ് വള്ളമറ്റം കുഞ്ഞ്, പഞ്ചായത്ത് മെമ്പര്‍ സിബി കുര്യാക്കോ, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ സിജോ മാത്യു, സി.കെ.സത്യന്‍ എന്നിവര്‍ പങ്കെടുത്തു. മെഡിസിന്‍ ചലഞ്ച് പദ്ധതിയില്‍ മരുന്നുകള്‍ വാങ്ങി നല്‍ണമെന്നാവശ്യപ്പെട്ട് നിരവധി നിര്‍ദ്ധന രോഗികളാണ് അപേക്ഷകളുമായി എത്തികൊണ്ടിരിക്കുന്നത്. മുന്‍ഗണന ക്രമമനുസരിച്ച് ഇവര്‍ക്കെല്ലാം മരുന്നുകള്‍ ലഭ്യമാക്കുമെന്ന് എല്‍ദോ എബ്രഹാം എം.എല്‍.എ പറഞ്ഞു.