പെരുമ്പാവൂർ : എം.ഡി.എം.എ യും, കഞ്ചാവുമായി യുവാവ് പിടിയിൽ. അറയ്ക്കപ്പടി വെസ്റ്റ് വെങ്ങോല കൊള്ളിമോളം വീട്ടിൽ അതുൽ (25) ആണ് പെരുമ്പാവൂരിൽ പിടിയിലായത്. ഇയാളിൽ നിന്നും 660 മില്ലിഗ്രാം എം.ഡി.എം.എയും 40 ഗ്രാം കഞ്ചാവും കണ്ടെടുത്തു. ജില്ലാ പോലീസ് മേധാവി കെ.കാർത്തിക്കിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് ഡാൻസാഫ് ടീമും, പെരുമ്പാവൂർ പോലീസും ഇയാളുടെ വീട്ടിൽ നടത്തിയ പരിശോധനയിലാണ് മയക്കുമരുന്ന് പിടികൂടിയത്. ഇൻസ്പെക്ടർ ആർ.രഞ്ജിത്ത്, എസ്.ഐ മാരായ റിൻസ്.എം.തോമസ്, ജോസി.എം.ജോൺസൻ, ലില്ലി, എ.എസ്.ഐ അനിൽ.പി.വർഗിസ്, സി.പി.ഒ നാദിർഷ തുടങ്ങിയവരാണ് അന്വേഷണ സംഘത്തിലുള്ളത്.
