കോതമംഗലം:- കോതമംഗലം മാർ തോമ ചെറിയ പള്ളിയുടെ കീഴിലുള്ള മാർ ബസേലിയോസ് മെഡിക്കൽ മിഷൻ ആശുപത്രിയിൽ ബ്ലഡ് കമ്പോണന്റ് സെപ്പറേറ്റർ യൂണിറ്റിന്റെ കൂദാശ കർമ്മം നിർവഹിച്ചു. റോട്ടറി ക്ലബിന്റെ ഗ്ലോബൽ ഗ്രാന്റ് പ്രൊജക്ടുമായി സഹകരിച്ചാണ് യൂണിറ്റ് സ്ഥാപിച്ചിരിക്കുന്നത്.
എറണാകുളം ജില്ലയിലെ കിഴക്കൻ പ്രദ്ദേശങ്ങളെയും ഇടുക്കി ജില്ലയിലേയും രോഗികൾക്ക് രക്തമോ അനുബന്ധ ഘടകങ്ങളോ ആവശ്യമായി വന്നാൽ തൊടുപുഴ, എറണാകുളം എന്നി ദൂരസ്ഥലങ്ങളെ ആശ്രയിക്കേണ്ട സാഹചര്യത്തിലാണ് ശാശ്വാതമായ ഒരു പരിഹാരമായിരിക്കുന്നത്. രോഗികളുടെ രോഗവസ്ഥക്ക് അനുസൃതമായി, യുക്തിസഹമായ രക്തത്തിന്റെ ഉപയോഗത്തിനായി, രക്ത ഘടകങ്ങളെ വേർതിരിച്ച് ലഭിമാക്കുന്നതിന് വേണ്ട അത്യാധുനിക ഉപകരങ്ങളാണ് യൂണിറ്റിൽ സജ്ജീകരിച്ചിട്ടുണ്ട്. പ്ലാസ്മ, പ്ലേറ്റ്ലെറ്റ്, പാക്ക്ഡ് ആർ.ബി.സി, കൃയോപ്രസിപ്പിറ്റേറ്റ് എന്നി രക്ത ഘടകങ്ങളും ലഭ്യമാണ്. പകർച്ച പനി, ഡങ്കുപ്പനി, ഡയാലിസ് രോഗികൾക്ക് എന്നിവർക്ക് ഏറെ പ്രയോജനകരമായിരിക്കുകയാണ് പുതിയ സംവിധാനം.
കോതമംഗലം മർതോമ ചെറിയ പള്ളി വികാരി. ഫാ.ജോസ് പരത്തുവയലിൽ, ഫാ. ബേസിൽ കൊറ്റിക്കൽ, ഫാ.ബിജു അരീക്കൽ തുടങ്ങിയവർ നേതൃത്വം നൽകി. ആശുപത്രി സെക്രട്ടറി അഡ്വ. C. I ബേബി, വൈസ് പ്രസിഡൻറ് ജോമോൻ മാത്യു പാലക്കാടൻ, ട്രഷറാർ എൽദോസ് പി.പി, MBITS കോളേജ് സെക്രട്ടറി .ബിനു കൈപ്പിള്ളിൽ, ആശുപത്രി മെഡിക്കൽ ഡയറക്ടർ ഡോ.റോബിൻ ജോർജ്ജ്, മെഡിക്കൽ സൂപ്രണ്ട് ജോർജ്ജ് എബ്രാഹം, അഡ്മിനിസ്ട്രേറ്റർ ലിമി എബ്രാഹം, ആശുപത്രി ബോർഡ് അംഗങ്ങൾ, ആശുപത്രി ജീവനക്കാർ എന്നിവർ പങ്കെടുത്തു.
You must be logged in to post a comment Login