Connect with us

Hi, what are you looking for?

CHUTTUVATTOM

എംബിറ്റ്സിൽ അന്താരാഷ്ട്ര വെബിനാർ സമാപിച്ചു.

കോതമംഗലം എംബിറ്റ്‌സ് എഞ്ചിനീയറിംഗ് കോളേജിൽ മൂന്ന് ദിവസമായി സംഘടിപ്പിച്ചിരുന്ന അന്താരാഷ്ട്ര വെബിനാർ സമാപിച്ചു. എഞ്ചിനീയർമാരെ സംരംഭകരാക്കി മാറ്റുന്നതെങ്ങനെ എന്ന വിഷയത്തെക്കുറിച്ചുള്ള വെബിനാർ കോളേജിലെ സംരംഭകത്വ വികസന സെൽ, സംസ്ഥാന സർക്കാരിന്റെ സ്റ്റാർട്ടപ്പ് മിഷൻ, വിക്രം സാരാഭായി സ്പേസ് റിസർച്ച് സെൻറെർ എന്നിവയുടെ സഹകരണത്തോടെയാണ് സംഘടിപ്പിച്ചത്. ജിയോജിത് മാനേജിങ് ഡയറക്ടർ സി. ജെ ജോർജ് വിബിനറിന്റെ ഉത്‌ഘാടനം നിർവഹിച്ചു.
ഐ.ഐ.എസ്.സി ബാംഗ്ലൂർ റിട്ടയേർഡ് പ്രൊഫസർ ഡോ. കെ പി ജെ റെഡ്‌ഡി, വിക്രം സാരാഭായി സ്പേസ് റിസർച്ച് സെൻറെർ ഡയറക്ടർ ഡോ. എസ്. സോമനാഥ്, ഐ.സി.ടി അക്കാദമി ഓഫ് കേരളാ സി.ഇ.ഓ. സന്തോഷ് കുറുപ്പ്, റിയാഫി ടെക്നോളോജിസ് കോ- ഫൗണ്ടർ ജോൺ മാത്യു, എൻ.ഐ.ടി. വാറങ്കൽ പ്രൊഫസർ പ്രൊഫ. കെ.വി. ജയകുമാർ, കേരളാ സ്റ്റാർട്ടപ്പ് മിഷൻ സി.ഇ.ഓ. ഡോ. സജി ഗോപിനാഥ്, തെലങ്കാന അക്കാദമി ഓഫ് സ്കിൽ ആൻഡ് നോളേജ് സീനിയർ പ്രോഗ്രാം മാനേജർ ശ്രുതി ഗദ്ദം എന്നിവർ ക്ലാസുകൾ നയിച്ചു. ഹൈദരാബാദ് സെൻറെർ ഫോർ അപ്പ്ലിറ്റ് റിസേർച് ഡയറക്ടർ ഡോ. വി. ബർല വെബിനറിന്റെ പാനൽ ലീഡും, എംബിറ്റ്‌സ് പ്രിൻസിപ്പൽ ഡോ. പി. സോജൻ ലാൽ മോഡറേറ്ററും ആയിരുന്നു.

You May Also Like

ACCIDENT

കവളങ്ങാട്: ബൈക്കും ബസും കൂട്ടിയിടിച്ച് ബൈക്ക് യാത്രികർ മരിച്ചു. പല്ലാരിമംഗലം പഞ്ചായത്ത് അഞ്ചാം വാർഡിൽ താമസിക്കുന്ന പൈമറ്റം പുതുപ്പറമ്പിൽ മനു മണിയപ്പൻ (24), ഇഞ്ചൂർ കരയിൽ ഓലിക്കൽ വീട്ടിൽ ഹണി സേവ്യർ (24)...

NEWS

കോതമംഗലം :ദേശീയപാത നവീകരണവുമായി ബന്ധപ്പെട്ട്‌ കോതമംഗലം നഗരസഭ പരിധിയിലും, കവളങ്ങാട്‌ ഗ്രാമപഞ്ചായത്തിലും ഉണ്ടായിട്ടുള്ള കുടിവെള്ള വിതരണത്തിലെ തടസ്സങ്ങള്‍ അടിയന്തിരമായി പരിഹരിക്കുന്നതിന്‌ ദേശീയപാത അതോറിറ്റി തയ്യാറാകണമെന്ന്‌ കോതമംഗലം താലൂക്ക്‌ വികസന സമിതി യോഗം ആവശ്യപ്പെട്ടു....

NEWS

കോതമംഗലം : കവളങ്ങട് പഞ്ചായത്തിലെ ജനവാസ മേഖലയിൽ നിന്ന് കാട്ടാനകളെ തുരത്താൻ വനം വകുപ്പ് ഇന്ന് നടത്തിയ ശ്രമം പരാജയപ്പെട്ടു. ചാരുപാറ ഭാഗത്തു നിന്നും പടക്കം പൊട്ടിച്ചും ബഹളം വച്ചും ആനയെ ഓടിച്ചെങ്കിലും...

NEWS

കോതമംഗലം: പെരുമണ്ണുർ വെട്ടിയാങ്കൽ ഫെബിൻ പോളിന് യു കെയിൽ ഗവേഷണത്തിന് 1.5 കോടി സ്കോളർഷിപ്പ് ലഭിച്ചു. സ്കോട്ലാൻഡിലെ എഡിൻ ബർഗ് നേപ്പിയർ സർവകലാശാലയിൽ ഡയറക്ട് പിഎച്ച്ഡി പഠനത്തിനു നാല് വർഷത്തയ്ക്കാണ് സ്കോളർഷിപ്പ്. ഫ്ളക്സിബിൾ...

error: Content is protected !!