കോതമംഗലം : ഭൂതത്താൻകെട്ടിനു
നിന്ന് കൂറ്റൻ രാജവെമ്പാലയെ പിടികൂടി.
ഭൂതത്താൻകെട്ട് പാലത്തിന് താഴെ പഴയ ഭൂതത്താന്കെട്ടിന് സമീപം ഓടോളിൽ എജോയുടെ വീടിൻ്റെ അടുക്കള വരാന്തയോട് ചേർന്നാണ് വ്യാഴാഴ്ച വൈകിട്ട് പാമ്പിനെ കണ്ടത്.ചാരിവച്ചിരുന്ന വാട്ടർ ടാങ്കിൻ്റെ അടപ്പിനടിയിൽ ഒളിച്ചിരിക്കുകയായിരുന്നു 12 അടിയോളം നീളമുള്ള രാജവെമ്പാല. വീട്ടുകാർ തുണ്ടം റേഞ്ച് ഓഫീസിൽ വിവരമറിയിക്കുകയും വാർഡ് മെമ്പർ സിജി ആൻ്റണി ഉൾപ്പെടെയുള്ളവർ സ്ഥലത്തുകയുമായിരുന്നു.
തുടർന്ന് അധികൃതരുടെ നിർദ്ദേശപ്രകാരം പാമ്പുപിടുത്ത വിദഗ്ദ്ധൻ മാർട്ടിൻ മേക്കമാലി പാമ്പിനെ പിടികൂടി വനപാലകർക്ക് കൈമാറുകയായിരുന്നു. മാർട്ടിൻ പിടികൂടുന്ന 128-ാം മത്തെ രാജവെമ്പാലയായിരുന്നു ഇന്നലെ ഭൂതത്താന്കെട്ടിൽ നിന്ന് പിടികൂടിയത് .
