കോതമംഗലം : ചെറിയ പള്ളിയിലെ നിലവിലെ പ്രതിസന്ധി മൂലമുള്ള പ്രശ്നങ്ങൾ പൊതു സമൂഹം ഏറ്റെടുക്കുന്നു. ചെറിയ പള്ളി ഇടവകയ്ക്കു ഐക്യദാർഢ്യം പ്രകടിപ്പിച്ചു കൊണ്ട് കഴിഞ്ഞ ദിവസം രൂപീകരിച്ച “മതമൈത്രി സംരക്ഷണ സമിതി ” വിവിധ കർമ്മ പരിപാടികൾ ആവിഷ്കരിച്ചു. ജനപ്രതിനിധികളുടെ ഉപവാസ സമരം, മതമൈത്രി – ദേശ സംരക്ഷണയാത്ര, ഭീമ ഹർജി നൽകൽ മുതലായവ നടത്തുന്നതിന് വിവിധ രാഷ്ട്രീയ-സാമുദായിക – സാമൂഹിക സംഘടനകളടങ്ങുന്ന ഈ സമതി തീരുമാനിച്ചു. നവംബർ 1 വെള്ളിയാഴ്ച രാവിലെ 9 ന് പള്ളിത്താഴത്ത് ജനപ്രതിനിധികളുടെ ഉപവാസ സമരം സംഘടിപ്പിക്കും. കക്ഷിരാഷ്ട്രീയ ഭേദമെന്യേ മുനിസിപ്പാലിറ്റിയിലെ കൗൺസിലർമാരും ത്രിതല പഞ്ചായത്തുകളിലെ അംഗങ്ങളും, സാമുദായിക നേതാക്കളും ഉപവാസ സമരത്തിൽ പങ്കെടുക്കും. ഉപവാസ സമരം കോതമംഗലം രൂപതാദ്ധ്യക്ഷൻ അഭി.ജോർജ്ജ് മoത്തിക്കണ്ടത്തിൽ തിരുമേനി ഉദ്ഘാടനം ചെയ്യും. നവംബർ 2, 3, 4, തീയതികളിൽ മതമൈത്രി -ദേശ സംരക്ഷണ രഥയാത്ര നടത്തുന്നു. രാഷ്ട്രപതി, പ്രധാനമന്ത്രി, ഗവർണ്ണർ മുതലായവർക്കു നൽകുന്നതിനായി ഭീമ ഹർജിയും തയ്യാറാക്കുന്നുണ്ട്.

You must be logged in to post a comment Login