Connect with us

Hi, what are you looking for?

CRIME

ഇൻസ്റ്റാഗ്രാമിലൂടെ പരിചയം, കള്ളങ്ങൾ പൊളിഞ്ഞപ്പോൾ ഒഴിവാക്കൽ; പിന്നെ ശല്യമായി, ഒടുക്കം പകയോടെ കണ്ണൂരിൽ നിന്നും എത്തി കോതമംഗലത്തെ നടുക്കിയ കൊലപാതകം.

കോതമംഗലം : നെല്ലിക്കുഴിയില്‍ ഡെന്റല്‍ കോളജ് വിദ്യാര്‍ഥിനിയെ താമസ സ്ഥലത്ത് എത്തി യുവാവ് വെടിവച്ചു കൊലപ്പെടുത്തിയ ശേഷം സ്വയം ജീവനൊടുക്കിയ സംഭവം കേരളക്കര ഞെട്ടലോടെയാണ് കേട്ടത്. നെല്ലിക്കുഴി ഇന്ദിരാ ഗാന്ധി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഡെന്റല്‍ സയന്‍സസില്‍ ഹൗസ് സര്‍ജന്‍സി വിദ്യാര്‍ഥിനി കണ്ണൂര്‍ നാരത്ത് രണ്ടാം മൈല്‍ സ്വദേശിനി പി.വി. മാനസ (24) ആണ് മരിച്ചത്. കണ്ണൂര്‍ മേലൂര്‍ പാലയാട് സ്വദേശിയായ രഖിലാണ് വെടിവച്ചത്. വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് മൂന്നു മണിയോടെയാണ് സംഭവം. മാനസ താമസിക്കുന്ന വീട്ടില്‍ അതിക്രമിച്ചുകയറിയ രഖില്‍ മാനസയെ മുറിയിലേക്ക് വലിച്ചിഴച്ചു കൊണ്ടുപോയി വെടിവെക്കുകയായിരുന്നു. തുടര്‍ന്ന് രാഖില്‍ സ്വയം വെടിവെച്ച് ആത്മഹത്യ ചെയ്യുകയായിരുന്നു.

മാനസയും മൂന്നു സഹപാഠികളും കൂടിയാണ് ഭക്ഷണം കഴിച്ചുകൊണ്ടിരുന്നത്. ഇയാള്‍ മാനസയുമായി ഒരു മുറിയിലേക്ക് പോയതോടെ ഭയന്നുപോയ സഹപാഠികള്‍ താഴെ താമസിക്കുന്ന വീട്ടുടമസ്ഥയെ വിളിച്ച് അവരും മകനും എത്തിയിരുന്നു. ചോരയില്‍ക്കുളിച്ചു കിടന്ന ഇരുവരെയും ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മുറിയിലിരുന്നു ഭക്ഷണം കഴിക്കവെയാണ് രഖില്‍ എത്തിയത്. ഹൗസ് സര്‍ജന്‍സി പൂര്‍ത്തീകരിക്കാന്‍ ഒന്നര മാസം മാത്രം അവശേഷിക്കവെയാണ് ദാരുണ സംഭവം.

നേരത്തെ പെണ്‍കുട്ടിയെ ശല്യം ചെയ്തിരുന്ന രഖിലെനെതിരെ പിതാവ് കണ്ണൂരിൽ വെച്ച് പോലീസില്‍ പരാതി നല്‍കിയെങ്കിലും ഒത്തുതീര്‍പ്പിലാക്കിയിരുന്നതായാണ് വിവരം. എട്ട് മാസങ്ങൾക്ക് മുൻപാണ് ഇന്‍സ്റ്റഗ്രാമിലൂടെയാണ ഇവര്‍ പരിചയപ്പെട്ടത് എന്ന് പോലീസ് വൃത്തങ്ങൾ വെളിപ്പെടുത്തുന്നു. ബിസിനസ് മാനേജ്മെന്റിൽ പോസ്റ്റ് ഗ്രാജുവേഷൻ കഴിഞ്ഞതാണെന്നും, ഗൾഫിൽ മെച്ചപ്പെട്ട ജോലിയാണെന്നുമാണ് രഖില്‍ മാനസയോട് പറഞ്ഞിരുന്നത്. നാട്ടിൽ പല കുടുബ ബിസിനസുകളും ഉണ്ടെന്നും പറഞ്ഞിരുന്നു. പിന്നീട് ഇത് പലതും കളവാണെന്ന് മാനസക്ക് ബോധ്യപ്പെടുകയായിരുന്നു. തുടർന്ന് സൗഹ്രദം ഉപേക്ഷിച്ച മാനസയെ ശല്യം ചെയ്തതോടുകൂടിയാണ് പെൺകുട്ടി വീട്ടിൽ വിവരം ധരിപ്പിക്കുന്നതും പോലീസ് ഇടപെടുന്നതും. ശല്യപ്പെടുത്തുകയില്ലെന്ന് രഖിൽ ഉറപ്പു നൽകിയതിനാലാണ് പൊലീസ് കേസെടുക്കാതെ ഒത്തുതീർപ്പാക്കിയത്. ഈ പക വളർന്നതാണ് മാനസയെ കൊലപ്പെടുത്താൻ കാരണമെന്നാണ് സൂചന. കൊലപ്പെടുത്താൻ ലക്ഷ്യമിട്ടു തന്നെയാണ് രഖിൽ കോതമംഗലത്ത് എത്തിയതെന്നു പൊലീസ് പറയുന്നു. രഖിലിനെ മറ്റാരെങ്കിലും സഹായിച്ചിട്ടുണ്ടോ എന്നത് ഉൾപ്പെടെയുള്ള വിവരങ്ങൾ പരിശോധിക്കുന്നു.

രാഖില്‍ നേരത്തെ കൊല നടത്തുകയെന്ന ലക്ഷ്യത്തോടെ സംഭവസ്ഥലത്തിന് സമീപം വന്നു 20 ദിവസത്തോളം താമസിച്ചതായി പോലീസിനു വിവരം ലഭിച്ചിട്ടുണ്ട്. അതിനുശേഷം കഴിഞ്ഞ വ്യാഴാഴ്ച തിരിച്ച് കണ്ണൂരിലേക്ക് പോയി. തിങ്കളാഴ്ച വീണ്ടും തിരികെ വന്നു. ഈ വരവിലാകും കണ്ണൂരിൽനിന്നു തോക്ക് കൊണ്ടു വന്നതെന്നാണു പൊലീസിന്റെ പ്രാഥമിക നിഗമനം. 7.62 എംഎം പിസ്റ്റളാണ് മാനസയെ കൊല്ലാന്‍ രഖിൽ ഉപയോഗിച്ചത്. ഏഴുറൗണ്ട് വെടിയുതിര്‍ക്കാവുന്ന തോക്കാണ് ഇതെന്നു പൊലീസ് വ്യക്തമാക്കി. മാനസയ്ക്ക് ചെവിക്ക് പുറകിലും നെഞ്ചിലുമാണ് വെടിയേറ്റത്. രാഖില്‍ തലക്ക് വെടിച്ചാണ് ആത്മഹത്യചെയ്തത്. കൊലക്ക് ഉപയോഗിച്ച തോക്ക് സംഭവസ്ഥലത്തു നിന്നും പൊലീസ് കണ്ടെടുത്തു. ബാലസ്റ്റിക് വിദഗ്ദ്ധര്‍ തോക്ക് പരിശോധിക്കും. ഇന്‍ക്വസ്റ്റും തെളിവെടുപ്പും പുരോഗമിക്കുകയാണ്. മാനസയുടെയും രഖിലിന്റെയും മൃതദേഹങ്ങള്‍ കോതമംഗലം ബസേലിയോസ് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റുമോര്‍ട്ടം ഇന്ന് കളമശേരി മെഡിക്കല്‍ കോളജില്‍ നടക്കും.

You May Also Like

NEWS

കോതമംഗലം: കോളേജ് ദിനാഘോഷത്തിൽ നിയമവിരുദ്ധമായി വിദ്യാർത്ഥികൾ തുറന്ന ജീപ്പിൽ റെയ്സിംഗ് നടത്തി അപകടം സൃഷ്ടിച്ചതിൽ എട്ട് കോളേജ് വിദ്യാർത്ഥികൾക്കെതിരെ നരഹത്യാശ്രമത്തിന് കോതമംഗലം പോലീസ് കേസെടുത്തു. രണ്ട് പേർ അറസ്റ്റിൽ .നെല്ലിക്കുഴി ഇന്ദിരാഗാന്ധി കോളേജിലെ...

NEWS

കോതമംഗലം: ആലുവ – കോതമംഗലം നാല് വരിപ്പാത ഭൂമി ഏറ്റെടുക്കലും അലൈൻമെൻ്റിലെ അപാകതയും പരിഹരിക്കണമെന്നാവശ്യപ്പെട്ട് കോതമംഗലം മഹല്ല് കൂട്ടായ്മ റവന്യൂ മന്ത്രി കെ.രാജന് 5000 പേർ ഒപ്പിട്ട നിവേദനം നൽകി. നിലവിലെ ആലുവ...

NEWS

കോതമംഗലം : നെല്ലിക്കുഴി കമ്പനിപ്പടിയിൽ സംഘർഷം. 13 ആം വാർഡിലെ കമ്പനിപ്പടി – മഞ്ഞാക്കൽ റോഡിന് സമീപം സ്വകാര്യ വ്യക്തിയുടെ കെട്ടിടത്തിലേക്ക് പ്രവേശിക്കാൻ ഉണ്ടാക്കിയ റാമ്പ് പൊളിച്ചു നീക്കണമെന്ന പഞ്ചായത്ത് സെക്രട്ടറിയുടെ നോട്ടീസ്...

NEWS

നെല്ലിക്കുഴി: നെല്ലിക്കുഴി ഗ്രാമപഞ്ചായത്ത് 20-)o വാര്‍ഡില്‍ ചെറുവട്ടൂര്‍ കാഞ്ഞിരക്കാട്ട് മോളത്ത് ലക്ഷങ്ങള്‍ ചെലവഴിച്ച് വര്‍ഷങ്ങള്‍ക്ക് മുന്‍പ് പണി പൂര്‍ത്തിയാക്കിയ എസ്.സി. കമ്യൂണിറ്റി ഹാള്‍ അധികാരികളുടെ അനാസ്ഥയാല്‍ നാശത്തിന്റെ വക്കിലായി. കഴിഞ്ഞ പഞ്ചായത്ത് ഭരണസമതിയുടെ...

CRIME

കോതമംഗലം: നെല്ലിക്കുഴി ഇന്ദിരാ ഗാന്ധി ആര്‍ട്‌സ് കോളേജിലെ റാഗിംഗ് കേസില്‍ അന്വേഷണം ആരംഭിച്ച് കോതമംഗലം പോലീസ്. മലപ്പുറം സ്വദേശിയായ മുഹമ്മദ് ഷംനാദിനെയാണ് ചൊവ്വാഴ്ച കോളേജിലെ 12 ഓളം സീനിയര്‍ വിദ്യാര്‍ത്ഥികള്‍ ചേര്‍ന്ന് ആക്രമിച്ചത്....

CRIME

കോതമംഗലം :- തിരക്കേറിയ നെല്ലിക്കുഴി ടൗണിലെ പ്രധാന റോഡിനോട് ചേർന്ന് വളർന്ന് നിൽക്കുന്ന കഞ്ചാവ് ചെടികൾ കണ്ടെത്തി. നെല്ലിക്കുഴി ജംഗ്ഷനു സമീപം പ്രധാന റോഡരികിൽ നിന്നാണ് 30 സെൻ്റീമീറ്റർ വീതമുള്ള അഞ്ച് കഞ്ചാവ്...

NEWS

കോതമംഗലം :- നെല്ലിക്കുഴി ഗവൺമെന്റ് ഹൈസ്ക്കൂളിന്റെ സംരക്ഷണ ഭിത്തി നെല്ലിക്കുഴി പഞ്ചായത്ത് ദയാ ബഡ്സ് സ്കൂൾ കെട്ടിടത്തിനും സ്കൂൾ ബസ്സിനു മുകളിലേക്കും ഇടീഞ്ഞു വീണു. ഇന്നലെ രാത്രിയാണ് ഹൈസ്കൂളിൻ്റെ സംരക്ഷണഭിത്തി തൊട്ടു ചേർന്ന്...

NEWS

കോതമംഗലം : നെല്ലിക്കുഴി ഓലക്കാട്ട് മോളം കുടിവെള്ള പദ്ധതിയുടെ ഉദ്ഘാടനം ആന്റണി ജോൺ എം എൽ എ നിർവഹിച്ചു.പഞ്ചായത്ത് പ്രസിഡന്റ് പി എം മജീദ് അധ്യക്ഷത വഹിച്ചു. ചടങ്ങിൽ ജില്ലാ പഞ്ചായത്ത് അംഗം...

CRIME

കൂത്താട്ടുകുളം: കെ.എസ്. ഇ.ബി ഓവര്‍സീയര്‍ കൈക്കൂലി കേസില്‍ വിജിലന്‍സിന്റെ പിടിയില്‍. കൂത്താട്ടുകുളത്തെ കെ.എസ്. ഇ.ബി ഓവര്‍സീയറായ ചെറുവട്ടൂര്‍ വേലമ്മക്കൂടിയില്‍ അബ്ദുള്‍ ജബ്ബാറി (54) നെയാണ് കൈക്കൂലി കേസില്‍ അറസ്റ്റു ചെയ്തത്. വിജിലന്‍സ് ആന്‍ഡ്...

CRIME

കോതമംഗലം : ബസിൽ പെൺകുട്ടിയോട് ലൈംഗികാതിക്രമം നടത്തിയ യുവാവ് അറസ്റ്റിൽ. ഇരുമല്ലൂർ കുറ്റിലഞ്ഞി മേക്കേക്കുടിയിൽ ജലാൽ (40) നെയാണ് കോതമംഗലം പോലീസ് അറസ്റ്റ് ചെയ്തത്. കെ.എസ്.ആർ.ടി.സി ബസിൽ ഇരുമലപ്പടിയിൽ വച്ചാണ് സംഭവം. സബ്...

NEWS

നെല്ലിക്കുഴി : നെല്ലിക്കുഴി പഞ്ചായത്ത് തൃക്കാരിയൂർ ആറാം വാർഡ് ബിജെപിയുടെ സീറ്റ് എൽഡിഎഫ് പിടിച്ചെടുത്തു. 99 വോട്ടിൻ്റെ തകർപ്പൻ ഭൂരിപക്ഷത്തിനാണ് സിപിഐ എം സ്ഥാനാർത്ഥി അരുൺ സി ഗോവിന്ദ് വെന്നിക്കൊടി പാറിച്ചത്. കോൺഗ്രസ്...

ACCIDENT

നെല്ലിക്കുഴി : ഇരുമലപ്പടിയിൽ ഉണ്ടായ വാഹനാപകടത്തിൽ നാട്ടുകാരൻ മരണപ്പെട്ടു. 28-05-2023 ഞായർ നെല്ലിക്കുഴി ഇരുമലപ്പടി കിഴക്കേ കവല കുപ്പശ്ശേരി മോളം റോഡിന് സമീപം താമസിക്കുന്ന ഇടപ്പാറ പരേതനായ മക്കാർ – മീരാമ്മ തംബതികളുടെ...

error: Content is protected !!